സ്വന്തം മകൾക്ക് വേണ്ടി ഒരമ്മ ചെയ്തത് കണ്ടോ , അമ്മയ്ക്ക് അഭിനന്ദങ്ങളുമായി സോഷ്യൽ ലോകം

സ്വന്തം ഭർത്താവിനെ ഇല്ലാ,ന്നാക്കി , എങ്കിലും കോടതി ഈ അമ്മയെ വെറുതെ വിട്ടു ..കേൾക്കുമ്പോൾ ആർക്കും ഒരു അത്ഭുതം ഒക്കെ തോന്നും , പക്ഷെ ആ ‘അമ്മ അത് എന്തിനു വേണ്ടി അങ്ങനെ ചെയ്തു എന്നറിഞ്ഞാൽ ഒരുപക്ഷെ ആ അമ്മയുടെ കാലിൽ നമ്മൾ വീണു തൊഴുതുപോകും.സ്വന്തം ഭർത്താവിനെയാണ് ഉഷ റാണി എന്ന സ്ത്രീ ഇല്ലാന്നാക്കിയത് , എന്നിട്ടും മക്കൾക്കും നാട്ടുകാർക്കും ആ സ്ത്രീ ഇന്നും പ്രിയപ്പെട്ടതാണ്.ഉഷാ റാണിയെക്കുറിച്ച് ആരോട് ചോദിച്ചാലും 100 നാവാണ് , അതാണ് ‘അമ്മ അതാവണം ഒരമ്മ എന്ന് മാത്രമേ നാട്ടുകാർക്കും പറയുന്നുള്ളു.ഇനി ഉഷ റാണി ജീവിതത്തിൽ എന്തിന് അങ്ങനെ  ചെയ്തു എന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ ഉഷയുടെ ജീവിതം ആദ്യം മുതൽ ഒന്നറിയണം.ഉഷയുടെ ജീവിത കഥ ഇങ്ങനെ..

18 ആം വയസിൽ ഉഷയുടെ വിവാഹം നടന്നത് ഉഷക്ക് ഒരിക്കലും പൊരുത്തപ്പെട്ട് പോകാനാവാത്ത ഒരു കുടുംബത്തിലേക്കായിരുന്നു ഉഷ പുതിയ സ്വപ്ങ്ങളും ജീവിതവും പ്രതീക്ഷിച്ചു വന്നു കേറിയത്.എന്നാൽ എല്ലാം തല തിരിഞ്ഞ അവസ്ഥയിൽ ആയിരുന്നു കാര്യങ്ങൾ എല്ലാം.ഭർത്താവ് കടുത്ത മദ്യപാനി , പണത്തോട് ഒരിക്കലും ആർത്തി തീരാത്തവനും ആയിരുന്നു.അതുകൊണ്ട് തന്നെ പണത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും പുതിയ ബിസിനസ് തുടങ്ങണം എന്നൊക്കെയുള്ള വ്യാജേന നിരവധി വൻ തുകകൾ ഉഷ റാണിയുടെ കുടുംബത്തിൽ നിന്നും ഇയാൾ വാങ്ങി..എന്നിട്ടും മതിവരാതെ പണത്തിന്റെ പേരിൽ ഉഷ റാണിയെ അയാൾ തല്ലി..പോരാത്തതിന് ഒട്ടും വിദ്യാഭ്യാസമില്ലാത്ത സഹോദരിയെ വിവാഹം ചെയ്യണമെന്ന് ഉഷ റാണിയുടെ എം ഫിൽ പാസ്സായ സഹോദരനോട് ഭർത്താവ് ആവശ്യപ്പെട്ടു.എന്നാൽ വിദ്യാഭ്യാസം തീർത്തും ഇല്ലാത്ത ഭർത്താവിന്റെ സഹോദരിയെ സ്വന്തം അനുജന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രെമം ഉഷാ റാണി എതിർത്തു.അത് ഭർത്താവിൽ പക ഇരട്ടിച്ചു ..ഉഷ റാണിക്ക് പിന്നീടുള്ളത് നരക തുല്യമായ ദിനങ്ങൾ ആയിരുന്നു.എങ്കിലും തന്റെ 4 മക്കളെ ഓർത്ത് ഉഷ എല്ലാം സഹിച്ചു..എന്നിട്ടും ഭർത്താവിന്റെ പക അടങ്ങിയില്ല.അയാൾ സ്വന്തം മോളെ ഇറച്ചിക്കടക്കാരന്റെ കൂടെ വിവാഹം നടത്താൻ തീരുമാനിച്ചു. എന്നാൽ ഉഷ റാണി മക്കൾക്ക് വേണ്ടി അയാൾക്ക് നേരെ വിരൽ ചൂണ്ടി , ഇതോടെ വാശി മൂത്ത ഭർത്താവ് മകളുടെ പഠിത്തം നിർത്തിച്ചു..എന്നാൽ സ്കൂളിലെ പ്രദാന അധ്യാപികയുടെ സഹായത്താൽ ഭർത്താവ് പോലും അറിയാതെ ഉഷ വീണ്ടും മകളെ സ്കൂളിൽ ചേർത്തു.

ഭർത്താവിനെ അനുസരിക്കുന്നില്ല എന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടുകാർ ഉഷയുടെ രണ്ടു കാലും ല്ലിയൊടിച്ചു.നാട്ടുകാരിൽ ആരൊക്കെയോ ചേർന്ന് ഉഷയെ ആശുപത്രിയിലാക്കി , പോലീസ് എത്തിയപ്പോൾ ഉഷയുടെ ഇളയ മകനാണ് ഉഷയുടെ നരകജീവിതം പോലീസിനോട് വെളിപ്പെടുത്തിയത്.പിന്നീട് വിവാഹ മോചനത്തിയി ശ്രെമിച്ചു.ഉഷ തനിയെ വീടെടുത്ത് മക്കളെയും കൂട്ടി മാറിത്താമസിച്ചു ..ഉഷയുടെ നരകജീവിതം മനസിലായപ്പോൾ സർക്കാർ ആശുപത്രിയിൽ കാഷെർ ആയി ജോലി ലഭിച്ചു.ഇതോടെ തനിക്ക് കിട്ടുന്ന വരുമാനം വെച്ച് ഉഷ വീട്ടുകാര്യങ്ങളും കുട്ടികളുടെ പഠിത്തവും നന്നായി നോക്കി.ഫിസിയോ തെറാപ്പിയുടെ സഹായത്താൽ പതുക്കെ നടക്കാനുള്ള ശ്രെമങ്ങൾ ആരംഭിക്കവെയാണ് ഭർത്താവ്  വീണ്ടും ഉഷയുടെ ജീവിതത്തിലേക്ക് എത്തുന്നത്.ഭർത്താവിന്റെ ബിസിനസ് എല്ലാം തകർന്ന് അവസാനം ഉഷയുടെ കാൽക്കൽ വീണു അദ്ദേഹം മാപ്പ് ചോദിച്ചു അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് മക്കളുടെ നിർബന്ധത്തിൽ അയാളെ തിരികെ സവീകരിക്കാൻ ഉഷാറാണി സമ്മതിച്ചു.എന്നാൽ ദിവസങ്ങൾ കഴിയുംതോറും അയാൾ പഴയ സ്വഭാവത്തിലേക്ക് മാറി തുടങി..

ഇത് മനസിലാക്കിയ ഉഷ അയാളെ വീട്ടിൽ നിന്നും പുറത്താക്കി ..എന്നാൽ വാശിമൂത്താ ഭർത്താവ് വീട്ടിലേക്ക് കേറി വന്ന് വീണ്ടും കുഴപ്പങ്ങൾ ഉണ്ടാക്കി എന്നാൽ മകളുടെ നേർക്ക് തിരിഞ്ഞപ്പോൾ ആ അമ്മയ്ക്ക് നോക്കി നിൽക്കാൻ ആയില്ല ക്രിക്കറ്റ് ബാറ്റിൽ അയാളെ ഇല്ലാനാക്കി മകളെ രക്ഷിക്കാൻ അപ്പോൾ ഉഷാ റാണിക്ക് മറ്റു വഴി ഇല്ലായിരുന്നു…പിന്നീട് ഉഷ  കീഴടങ്ങുകയും ചെയ്തു..എന്നാൽ ഉഷ ചെയ്ത പ്രവർത്തിയുടെ സാഹചര്യം കണക്കിലെടുത്ത് കോടതി ഉഷയെ ശി.ക്ഷിച്ചില്ല..സ്വയരക്ഷക്ക് ചെയ്യുന്ന നിയമനുകൂല്യം ഉഷ റാണിയെ എല്ലാ നടപടികളിൽ നിന്നും ഒഴിവാക്കി.ഇതിനു ശേഷം പഠനം തുടർന്ന ഉഷ കഠിന പ്രയത്നത്തിനൊടുവിൽ ബാങ്കിൽ ജോലി നേടി.നാല് മക്കളെയും അന്തസ്സായി പഠിപ്പിച്ച് സമാദാനമായ ഒരു ജീവിതം നയിക്കുകയാണ് ഉഷാ റാണി ഇന്ന്

x