
ജിപി യുടെ വിവാഹം കഴിഞ്ഞോ ? വിവാഹ വേഷത്തിലുള്ള താരത്തിന്റെ ചിത്രം വൈറലാകുന്നു
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ യിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജി പി എന്ന ഗോവിന്ദ് പത്മസൂര്യ.തന്റേതായ അവതരണ ശൈലി കൊണ്ട് ഏറെ ശ്രെധ നേടിയ ഗോവിന്ദ് പത്മസൂര്യ നടനായും മോഡലായും അവതാരകനായും ഒക്കെ തിളങ്ങുന്ന താരമാണ്. സ്റ്റേജ് ഷോകളിൽ നിറഞ്ഞു നിന്ന ജി പി നിരവധി പെൺ ഹൃദയങ്ങളിൽ ഇടം നേടിയ താരം കൂടിയാണ്..അഭിനയലോകത്തുനിന്നുമാണ് ജി പി അവതാരക ലോകത്തേക്ക് എത്തുന്നത് ..ഇപ്പോഴിതാ വിവാഹ വേഷത്തിൽ മാല അണിഞ്ഞു നിൽക്കുന്ന ജിപി യുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.പ്രിയ താരം ഗോവിന്ദ് പത്മസൂര്യയുടെ വിവാഹം കഴിഞ്ഞോ എന്നാണ് ആരധകർ ഒരേ സ്വരത്തിൽ ചോദിക്കുന്നത്.വരണമാല്യം ചാർത്തി വിവാഹ വേഷത്തിൽ വധുവിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്…

ചിത്രം സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ചർച്ചയായി മാറിയിട്ടുണ്ട് , ജിപി യുടെ വിവാഹം കഴിഞ്ഞതാണോ അതോ ഷൂട്ടിങ് ലൊക്കേഷൻ ചിത്രം വല്ലതും ആണോ എന്നാണ് ആരധകരുടെ ചോദ്യങ്ങൾ.എന്നാണ് ജിപി യുടെ വിവാഹം എന്ന് ചോദിക്കുന്ന ആരധികമാർക്കിടയിൽ പുതിയ ചിത്രം ചർച്ചയായി മാറിയിട്ടുണ്ട്.ചുവപ്പ് കളറിൽ ഉള്ള ഷർട്ടും മുണ്ടുമാണ് ജിപി യുടെ വേഷം , സെറ്റ് സാരിയിൽ സുന്ദരിയായിട്ടാണ് വധു ഉള്ളത് , ഇരുവരും വരണ മാല്യം ചാർത്തിയിട്ടുമുണ്ട്.ഇതോടെയാണ് ജിപി യുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള സംശയം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്..

എന്നാൽ ഇതിനെക്കുറിച്ച് ജിപി ഇതുവരെ പ്രതികരിച്ചിട്ടില്ല.താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.നിരവധി ആളുകൾ ഇത് ഷൂട്ടിങ് ലൊക്കേഷൻ ചിത്രങ്ങൾ ആണെന്ന് പറഞ്ഞു രംഗത്ത് വരുന്നുണ്ട് എങ്കിലും പലരും ഇത് സത്യമാണ് എന്ന് വിശ്വസിച്ചിട്ടുണ്ട് , അതുകൊണ്ട് തന്നെ ജിപി യുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഏവരും.

2008 ൽ പുറത്തിറങ്ങിയ അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും മമ്മൂട്ടി ചിത്രം ഡാഡി കൂൾ എന്ന ചിത്രത്തിലെ ശ്രീകാന്ത് എന്ന കഥാപാത്രത്തിലൂടെയാണ് സ്രെധിക്കപ്പെട്ടത്.പിന്നീട് ഐ ജി , 72 മോഡൽസ , വര്ഷം , എട്ടേകാൽ സെക്കന്റ് , ലാവെണ്ടർ , കോളേജ് ഡേയ്സ് , ഭൂമി മലയാളം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം മലയാളത്തിൽ വേഷമിട്ടു.മലയാളത്തിന് പുറമെ തമിഴ് ചിത്രമായ കീ യിലും , അല്ലു അർജുൻ നായകനായി എത്തിയ തെലുങ് ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലും താരം തിളങ്ങിയിരുന്നു.അഭിനയത്തിലൂടയാണ് താരം ക്യാമറക്ക് മുന്നിൽ എത്തിയത് എങ്കിലും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ഏറെ സ്രെധിക്കപ്പെട്ടത്..നടനായും അവതാരകനായും തിളങ്ങിയ ജിപി നിരവധി അവാർഡുകളും ഈ മേഖലയിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ട്.