ശരീരം ചവിട്ട് പടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ ജൈസലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ , വിശ്വസിക്കാനാവുന്നില്ല എന്ന് മലയാളികൾ

കേരളക്കരയുടെ മനസ് നിറച്ച ഒരു വിഡിയോയായിരുന്നു പ്രളയം ഓരോ പ്രദേശത്തെയും കവർന്നെടുത്തുകൊണ്ടിരുന്നപ്പോൾ രക്ഷപെടാനായി ബോട്ടിൽ കയറാൻ വിഷമിച്ച സ്ത്രീക്ക് മുതുക് ചവിട്ടുപടിയാക്കി നൽകിയ യുവാവിന്റെ വീഡിയോ .. മത്സ്യത്തൊഴിലാളിയായ ജൈസൽ കെപി എന്ന യുവാവായിരുന്നു അന്ന് നന്മയുടെ പ്രതിരൂപമായി മാറിയത് .. അന്ന് എല്ലാ മലയാളികളും ദൈവതുല്യമായി കണ്ട ജൈസലിനെക്കുറിച്ചുള്ള വാർത്ത ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് .. മനുഷ്യ നന്മയുടെ പ്രതിരൂപമായി മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച ജൈസൽ ഇന്നിപ്പോൾ തട്ടിപ്പുകേസിൽ പ്രതിയാണ് എന്നാണു വാർത്തകൾ പുറത്തുവരുന്നത് .. താനൂർ പൊലീസാണ് ജൈസൽ ന് എതിരെ കേസ് എടുത്തിരിക്കുന്നത് .. ഓട്ടുപുറം തൂവൽ തീരത്ത് ഇക്കഴിഞ്ഞ പതിനഞ്ചിന് വനിതാ സുഹൃത്തുമായി എത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി എന്നാണ് ജൈസൽ ന് എതിരെയുള്ള കേസ് ..

കാറിൽ എത്തിയ യുവാവിന്റെയും വനിതാ സുഹൃത്തിന്റെയും ചിത്രങ്ങൾ ജൈസൽ മൊബൈൽ ഫോണിൽ പകർത്തുകയും , ഇത് സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നുമാണ് ജൈസൽ ഭീഷണിപ്പെടുത്തി പണം തട്ടിയത് എന്നാണ് ആരോപണം .. ഉടൻ തന്നെ ഒരു ലക്ഷം രൂപ തന്നുകഴിഞ്ഞാൽ വെറുതെ വിടാമെന്നും അപ്പോൾ തന്നെ 5000 രൂപ യുവാവിന്റെ സുഹൃത്തിന്റെ ഫോൺ വഴി ജൈസൽ കയ്യിൽ ആക്കുകയും ചെയ്തു .. സംഭവത്തെക്കുറിച്ച് അന്വഷിച്ച പോലീസ് കേസെടുത്തിട്ടുണ്ട് .. . വാർത്ത വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. കേരളക്കരയും മലയാളികളും നന്മയുടെ പ്രതിരൂപമായി കണ്ട ജൈസലിൽ നിന്നും ഇത്തരത്തിലുള്ള ഒരു പ്രവർത്തി ഉണ്ടായെന്ന് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത് ..

കഴിഞ്ഞ പ്രളയകാലത്താണ് ജൈസൽ കേരളക്കരയുടെയും മലയാളികളുടെയും മനസ്സിൽ ഇടം നേടുന്നത് .. വെള്ളം പൊങ്ങിയത് മൂലം വീട് വിട്ട് റബർ ബോട്ടിലേക്ക് കയറാൻ ബുദ്ധിമുട്ടിയ ഒരമ്മയ്ക്ക് തന്റെ മുതുക് ചവിട്ടുപടികളാക്കി നൽകുകയായിരുന്നു ജൈസൽ ചെയ്തത് .. ജൈസലിന്റെ രക്ഷാപ്രവർത്തന വീഡിയോ ആരോ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തതോടെയാണ് മലയാളികളുടെ മനസ്സിൽ ജൈസൽ സ്ഥാനം നേടിയത് .. ഇപ്പോഴിതാ തട്ടിപ്പുകേസിൽ പ്രതിയാണ് ജൈസൽ ഇന്ന് എന്ന് വാർത്തകൾ പുറത്തുവരുമ്പോൾ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് മലയാളികൾ ഇന്ന് .. വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് ..

x