അനുജനെ കുത്താൻ വിറളി പിടിച്ചെത്തിയ പശുവിനെ ധീരമായി നേരിട്ട് 8 വയസുകാരി , വീഡിയോ തരംഗമാവുന്നു

ഏവർക്കും തൻറെ കൂടപിറപ്പുകളോടുള്ള സ്നേഹം എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാൻ കഴിയുകയില്ല, അതിപ്പോൾ സഹോദരൻ ആയാലും സഹോദരി ആയാലും അങ്ങനെ തന്നെയാണ്, ചിലർ പുറമെ കാണിച്ചില്ലെങ്കിലും അവരുടെ ഉള്ളിൽ ആ സ്നേഹം എപ്പോഴും കാണും, ഇപ്പോൾ ഒരു പെൺകുട്ടി തൻറെ അനിയന് വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ചെയ്‌ത പ്രവൃത്തിയാണ് വൈറലായി മാറുന്നത്, മുതിർന്നവർ പോലും ഒരു നിമിഷം ഈ സന്ദർഭത്തിൽ ഒരു പക്ഷെ പതറി പോയന്നെ

ഈ വീഡിയോ കണ്ടാൽ ഒരുപക്ഷെ ആരുടെയും ചങ്ക് ഒന്ന് പിടയും കളിച്ച് കൊണ്ടിരുന്ന തൻറെ കുഞ്ഞനുജന്‌ നേരെ ഒരു പശു ഓടിച്ചിട്ട് കുതാൻ നോക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, ഈ സംഭവം നടക്കുന്നതിന് അടുത്തായി അവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ഈ ദൃശ്യങ്ങൾ പതിയുകയായിരുന്നു, എന്നാൽ മുതിർന്നവർ ആരും രക്ഷിക്കാൻ ഇല്ലാതിരുന്നു ആ സമയത്ത് തൻറെ കുഞ്ഞനുജന്റെ രക്ഷകനായി ആ ചേച്ചി കുട്ടി മാറുകയായിരുന്നു

മൂന്ന് വയസ് മാത്രമുള്ള തൻറെ കുഞ്ഞനുജനുമായി സൈക്കിളിൽ കൊണ്ട് നടക്കുമ്പോൾ ആയിരുന്നു ഇരുവരുടെയും ഇടയിലേക്ക് പശു കുതാൻ എതിരെ നിന്നും പാഞ്ഞു വന്നത്, എന്നാൽ അനിയനെ അവിടെ കളഞ്ഞിട്ട് ഓടാൻ അവൾ തയാർ അല്ലായിരുന്നു, അവൾ അവനെയും സൈക്കിളുമായിട്ട് ഒരു സൈഡിലോട്ട് പോയപ്പോൾ പശുവും പുറകിൽ പാഞ്ഞടുക്കുകയായിരുന്നു പിന്നെ അവൾ ഒന്നും ആലോചിക്കാതെ ആ സൈക്കിളിൽ നിന്ന് അവനെ എടുത്ത് പശുവിന്റെ ആക്രമണം ആക്രമണത്തിൽനിന്നും ചേച്ചി കുട്ടി തന്നെ അനുജനെ രക്ഷിക്കുകയായിരുന്നു

ഇരുവരുടെയും കരച്ചിൽ കേട്ട് അപ്പോഴേക്കും ഓടിയെത്തിയ ആൾ പശുവിനെ തുരത്തുകയും ചെയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുകയാണ്, അനിയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ചേച്ചികുട്ടിക്ക് സാരമായ പരിക്കുകൾ ഉണ്ടങ്കിലും തൻറെ പൊന്നോമന അനുജന് പോറൽ പോലും ഏറ്റില്ലാലോ എന്ന സന്തോഷത്തിൽ ആണ് ആ ചേച്ചി കുട്ടി, ഏതായാലും സ്വന്തം ജീവൻ നൽകിയും കുഞ്ഞനുജനെ രക്ഷിക്കാൻ ശ്രമിച്ച ആ ചേച്ചികുട്ടിയുടെ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി ആണ് ലഭിക്കുന്നത്

x