അവൻ നിങ്ങൾ കരുതുന്ന പോലൊരാളല്ല! ജോർജിനെ കുറിച്ച് ക്ലാസ് ടീച്ചർ പറയുന്നത് കേട്ടോ?

“അനു കെ അനിയൻ” എന്ന് പറഞ്ഞാൽ ചിലപ്പോൾ പലർക്കും മനസിലായില്ല എന്ന് വരാം പക്ഷേ കരിക്കിലെ ജോർജ് എന്ന് പറഞ്ഞാൽ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകാനിടയില്ല. കാരണം ജോർജ് എന്ന കഥാപാത്രം പ്രേക്ഷക മനസുകളിൽ അത്രത്തോളം ആഴത്തിൽ ഇടം പിടിച്ചിട്ടുണ്ട്. വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക മനസുകളിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിച്ച നടനാണ് ജോർജ് എന്നറിയപ്പെടുന്ന അനു കെ അനിയൻ. കരിക്ക് എന്ന ജനപ്രിയ വെബ് സീരിസിലെ തേരാ പാരാ എന്ന സീരീസിലെ ജോര്‍ജ്ജ് എന്ന കഥാപാത്രമാണ് അനുവിനെ ഏറെ ശ്രദ്ധേയനാക്കിയത്. അതിന് ശേഷം പല പേരുകളും കഥാപാത്രങ്ങളും വന്നെങ്കിലും ജോർജ് എന്ന പേര് അവിടെ തന്നെ നിന്നു. ഒരു പക്ഷേ അനുവിന്റെ പേര് ജോർജ് ആണെന്ന് വിശ്വസിക്കുന്ന ഒരു വലിയ ശതമാനം പ്രേക്ഷകർ തന്നെ ഉണ്ടാകാം.

കരിക്കിലെ കഥാപാത്രങ്ങൾ ഇത്രയും ജനപ്രീതി ഉള്ളതുകൊണ്ട് തന്നെ അവരുടെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വലിയ താല്പര്യമാണ്. എന്നാൽ ഇന്റർവ്യൂകളിൽ നിന്നും മാറി നിൽക്കുന്ന കരിക്കിലെ താരങ്ങളുടെ അധികം വിശേഷങ്ങളൊന്നും പലർക്കും അറിയില്ല. അതുകൊണ്ട് തന്നെയാണ് അവരുടെ സഹപ്രവർത്തകരോ നാട്ടുകാരോ കൂടെ പഠിച്ചവരോ ഒക്കെ പറയുന്ന കഥകൾ വൈറൽ ആകുന്നതും. കാരണം അവരുടെ വിശേഷങ്ങൾ അറിയാൻ അത്ര മാത്രം കൊതിക്കുന്നുണ്ട് പ്രേക്ഷകർ. അനുവിനെ കുറിച്ച് അനുവിനെ പഠിപ്പിച്ച ഒരു ടീച്ചർ പങ്കു വെച്ച കുറിപ്പാണു ഇപ്പോൾ വൈറൽ ആകുന്നതു. അനുവിന്റെ സ്‌കൂൾ വിശേഷങ്ങൾ പങ്കുവെച്ച ലത പദ്മകുമാർ എന്ന ടീച്ചറുടെ പോസ്റ്റ് ഇങ്ങനെ

“പ്രിയ കൂട്ടുകാരേ കരിക്കിലെ ജോർജ് അല്ലെങ്കിൽ ബാബു നമ്പൂരിയെ കുറിച്ച് വിശദമായി post ഇടണമെന്ന് പറഞ്ഞിരുന്നല്ലോ അനു K അനിയൻ എൻ്റെ മാത്രമല്ല School ലെ എല്ലാ അദ്ധ്യാപകരുടേയും പ്രിയ ശിഷ്യനാണ് 1 മുതൽ 10 വരെ അവൻ എൻ്റെ സ്ക്കൂളിലാണ് പഠിച്ചത് വെള്ളിയാഴ്ചകളിൽ School ലെ Eng. assembly യുടെ ചുമതല എനിക്കായിരുന്നു പ്രാർത്ഥന പ്രതിജ്ഞ ഒരാഴ്ചത്തെ സംക്ഷിപ്ത വാർത്ത ഇവയായിരുന്നു പരിപാടി ഓരോ വെള്ളിയാഴ്ച്ചയും ഓരോ ക്ലാസിന് ചുമതല 4 വരെ ഉള്ള കുട്ടികളെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ മാത്രം ചുമതലപ്പെടുത്തി പത്താം ക്ലാസിലെ കുട്ടികൾ പോലും പ്രതിജ്ഞ നോക്കി വായിക്കുമ്പോൾ മൂന്നാം class മുതൽ തന്നെ അനു അത് മന:പാഠം പറയുമായിരുന്നു ആദ്യമായി School ലേക്ക് സംസ്ഥാന കലോൽസവത്തിൽ ഒന്നാം സ്ഥാനം (കഥാപ്രസംഗം) എത്തിച്ചത് അനുവാണ് അവൻ്റെ കഴിവ് വച്ചു നോക്കുമ്പോൾ ഇനിയും ഉയരങ്ങൾ താണ്ടാൻ അവനു കഴിയട്ടെ പഠിക്കാനും മിടുക്കൻ മികച്ച നടൻ മിമിക്രി കഥാപ്രസംഗം പദ്യം ചൊല്ലൽ എന്തിന് ഒരു ബഹുമുഖപ്രതിദയായിരുന്നു ഞങ്ങടെ അനു ഒരു സിനിമയിൽ അഭിനയിച്ചു മോഹൻ ലാലിൻ്റെ ലൂസിഫർ റിലീസ് ആയ സമയത്ത് ആയതിനാൽ വേണ്ടത്ര വിജയം ആ സിനിമക്ക് ലഭിച്ചില്ല അവൻ +2 വിന് പഠിക്കുമ്പോൾ വന്ന പത്രവാർത്ത ഇത് തപ്പിയെടുക്കാൻ കുറേ കഷ്ടപെട്ടു നഷടപെട്ടു എന്നു തന്നെ വിചാരിച്ചു അതാ post ഇടാൻ താമസിച്ചത് അപ്പോ ശുഭരാത്രി”

x