ആസിഫ് അലി ചിത്രത്തിലെ നായികയുടെ മാറ്റം കണ്ടോ ? ചിത്രങ്ങൾ വൈറലാകുന്നു

കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി ആരാധകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശിബ്‌ല .ആസിഫ് അലി , അഹമ്മദ് സിദ്ധിഖ് എന്നിവർ നായകന്മാരായി എത്തിയ ചിത്രത്തിലെ നായികാ കഥാപാത്രമായിട്ടായിരുന്നു ശിബ്‌ല വേഷമിട്ടത്.വീട്ടുകാരുടെ നിർബന്ധത്തിന് വിവാഹം കഴിച്ച ഷാജിത് കുമാർ അമ്മിണിപ്പിള്ള എന്ന യുവിന്റെ ജീവിതത്തിലേക്ക് അമിത വണ്ണത്തിൽ എത്തുന്ന ഭാര്യാ കാന്തി ശിവദാസൻ എന്ന കഥാപാത്രത്തെയാണ് ശിബ്‌ല അവതരിപ്പിച്ചത്.എല്ലാവരോടും സ്നേഹമായ എന്നാൽ തന്റെ വണ്ണം മോശമായി തോന്നാത്ത ഒരു കഥാപത്രമായിരുന്നു കാന്തി.ശരീരത്തിന്റെ നിറത്തിലും രൂപത്തിലും വണ്ണത്തിലും വിഷമിക്കുകയും പരിഹാസങ്ങൾ കേൾക്കുകയും ചെയ്യുന്നവരുടെ വിഷമങ്ങളേ ചിത്രത്തിൽ ശിബ്‌ല അതിമഹോരമായി അവതരിപ്പിക്കുന്നുണ്ട്.

 

 

സിനിമയിലെ കഥാപത്രത്തിന് വേണ്ടി താരം വണ്ണം കൂട്ടിയതൊക്കെ നിരവധി പ്രേഷകപ്രശംസ നേടിയിരുന്നു.അവസരം ലഭിച്ച ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിനയം കൊണ്ട് ആരധകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.ഇപ്പോഴിതാ നടിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ആരധകർക്ക് പോലും വിശ്വസിക്കാവാത്തവിധമുള്ള താരത്തിന്റെ തിരിച്ചുവരവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.വണ്ണം ഒക്കെ കുറച് കിടിലൻ ലുക്കിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.ഇത് കക്ഷി അമ്മിണിപ്പിള്ളയിലെ നായിക തന്നെയാണോ എന്നാണ് ചിത്രങ്ങൾ കണ്ടവർ പലരും ചോദിക്കുന്നത്.ഈ മാറ്റം അടിപൊളിയാണെന്നും സിനിമക്ക് വേണ്ടിയുള്ള ഡെഡിക്കേഷൻ ഇങ്ങനെ ആവണമെന്നായിരുന്നു പലരും കമന്റ് ബോക്സിൽ കമന്റ് ആയി രേഖപ്പെടുത്തുന്നത്.

 

 

സിനിമയിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരത്തിന്റെ ഭാരം കൂട്ടാനും കുറക്കാനും ഒക്കെ പല നടിമാരും ശ്രെമിക്കാറില്ല , കാരണം അത്രക്കും പ്രയാസമേറിയ കാര്യങ്ങളാണ് ഇതിനുവേണ്ടിയുള്ളത്.എന്നാൽ ഏതൊരു പ്രയാസങ്ങളും താണ്ടി കഥാപത്രങ്ങളുടെ പൂർണതക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന താരങ്ങൾ നമുക്ക് ഉദാഹരണമായി നിരവധിയുണ്ട് ..സിനിമക്ക് വേണ്ടി ഇതിന് മുൻപും നിരവധി താരങ്ങൾ വണ്ണം കൂട്ടുകയും കുറക്കുകയും ചെയ്തിട്ടുണ്ട് .അതിന് ഉത്തമഉദാഹരണമായിരുന്നു അനുഷ്‌ക ഷെട്ടി.സൈസ് സിറോ എന്ന ചിത്രത്തിന് വേണ്ടി അനുഷ്ക വണ്ണം കൂട്ടുകയും ബാഹുബലിക്ക് 2 വിന് വേണ്ടി വണ്ണം കുറക്കുകയും ചെയ്തിരുന്നു.വളരെ കഷ്ടപാട് നിറഞ ടാസ്ക് ആയിരുന്നു ഇതെന്ന് നിരവധി അഭിമുഖങ്ങളിൽ താരം വെളിപ്പെടുത്തിയിരുന്നു..

 

ഇപ്പോഴിതാ അത്തരത്തിൽ കഥാപത്രത്തിന്റെ പൂര്ണതക്ക് വേണ്ടി വലുപ്പം കൂട്ടുകയും പിന്നീട് വമ്പൻ മേക്ക് ഓവറിലൂടെ സ്ലിം ബ്യൂട്ടി യായി എത്തിയ നടി ശിബ്‌ല യുടെ ചിത്രങ്ങളും ഇപ്പോൾ ആരധകരും സോഷ്യൽ ലോകവും ഏറ്റെടുത്തുകഴിഞിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങൾ ആരധകരുമായി പങ്കുവെക്കാറുണ്ട്.അത്തരത്തിൽ പങ്കുവെച്ച നടി ശിബ്‌ലയുടെ പുതിയ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ .ഇതാണ് സിനിമയോടുള്ള ഡെഡിക്കേഷൻ എന്നാണ് ഏവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് വന്നത്

x