കൊച്ചിയിൽ യുവനടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്

കൊച്ചിയിലെ ലുലു മാളിൽ വെച്ച് യുവ നടിയെ അപ മാനിക്കാൻ ശ്രമിച്ച യുവാക്കളുടെ ദൃശ്യങ്ങൾ പുറത്ത്. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കൾ ആണ് നടിയെ അപ മാനിച്ചത് എന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ദേശീയ പുരസ്‌കാരത്തിന് വരെ പരിഗണിച്ച നടി വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്. നടി തന്നെയാണ് തനിക്ക് നേരിട്ട ദുര നുഭവം സോഷ്യൽ മീഡിയയിൽ തുറന്ന് പറഞ്ഞത്.

പ്രശസ്ത തിരക്കഥാകൃത്തിന്റെ മകൾ കൂടിയായ ഈ നടിയും സഹോദരിയും കൂടിയാണ് കൊച്ചിയിലെ പ്രമുഖ മാളുകളിൽ ഒന്നായ ലുലു മാളിൽ ഷോപ്പിംഗിനായി പോയത്. അപ്പോഴാണ് രണ്ട് യുവാക്കളിൽ നിന്നും ഇങ്ങനൊരു ദുര നുഭവം ഉണ്ടായത്. യുവാക്കളിൽ ഒരാൾ നടിയുടെ ശരീരത്തിൽ സ്പർശിക്കുകയും ഇത് തന്റെ സഹോദരി കണ്ടെന്നും നടി പോസ്റ്റിൽ പറഞ്ഞിരുന്നു. ആദ്യം അവർക്ക് അറിയാതെ സംഭവിച്ചതാകും എന്നാണ് ഞാൻ കരുതിയത്. എന്നാൽ സഹോദരി വ്യക്തമായി കണ്ടിരുന്നു .

അതിന് ശേഷം അവർ വീണ്ടും നടിയെ പിന്തുടർന്നു. ഏതൊക്കെ സിനിമയിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത് എന്നൊക്കെ അവർ ചോദിച്ചു എന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. നടി പരാതി കൊടുത്തില്ല എങ്കിലും പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്.  ഇവർ മാളിൽ കൊടുത്ത പേരും വിലാസവും ഒക്കെ വ്യാജമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവർ രണ്ട് മണിക്കൂർ മാളിൽ ചിലവഴിച്ചെങ്കിലും സാധനങ്ങൾ ഒന്നും വാങ്ങിയിരുന്നില്ല.

കഴിഞ്ഞ വ്യാഴാച്ച ആണ് ഈ സംഭവം നടക്കുന്നത്. വൈകുന്നേരം അഞ്ചേമുക്കാലിനാണ് പ്രതികളായ രണ്ട് പേരും കൊച്ചിയിലെ ലുലു മാളിൽ എത്തുന്നത്. ഇവിടെ കറങ്ങി നടന്ന പ്രതികൾ ഏഴ് മണിക്കാണ് നടിക്കു നേരെ മോശം പെരുമാറ്റം നടത്തിയത്. ഏഴേ മുക്കാലോടു കൂടി ഈ പ്രതികൾ മാളിൽ നിന്നും പുറത്തിറങ്ങുകയും മെട്രോ റയിൽവെ സ്റ്റേഷനിൽ എത്തി . ഇവിടെ നിന്നും സൗത്ത് റയിൽവെ സ്റ്റേഷനിലോട്ടു പോയി. ഇവിടെ നിന്നും പ്രതികൾ എറണാകുളം വിട്ടു എന്നാണ് പോലീസ് നിഗമനം.

അതേസമയം പ്രതികൾ മാസ്ക് ധരിച്ചത് കൊണ്ട് പ്രതികളെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് പോലീസ്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു . മാസ്ക് ധരിച്ചെങ്കിലും പ്രതികളെ പരിചയം ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ കഴിയും എന്നാണ് പോലീസ് കരുതുന്നത്.  വനിതാ കമ്മീഷനും യുവജന കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. നിരവധി പേർ വന്നു പോകുന്ന മാളിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായത് ഏറെ ഞെട്ടിച്ചു എന്നും സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കണം എന്നും നടിയുടെ മാതാവ് ആവശ്യപ്പെട്ടു.

x