നീണ്ട പ്രണയത്തിനൊടുവിൽ പ്രേഷകരുടെ പ്രിയ നടിയും അവതാരികയുമായ എലീന പടിക്കലിന്റെ വിവാഹ നിച്ഛയം കഴിഞ്ഞു , വീഡിയോ കാണാം

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട അവതാരികയും നടിയുമൊക്കെയായ എലീന പടിക്കലിന്റെ വിവാഹനിച്ചയം കഴിഞ്ഞു , ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും പ്രണയസാഫല്യം.എൻജിനീയറും കോഴിക്കോട് സ്വേദേശിയായ രോഹിത് പി നായരാണ് എലീനയുടെ വരൻ.ആറു വർഷത്തെ കാത്തിരിപ്പാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെയാണ് തന്റെ പ്രണയം എലീന വെളിപ്പെടുത്തിയത്.എന്നാൽ വീട്ടുകാർക്ക് അത്ര നല്ല താല്പര്യം ഇല്ലന്നും എതിർപ്പുകൾ ഉണ്ടെന്നും താരം തുറന്നു പറഞ്ഞിരുന്നു.

 

ഇരുവരും ഒരേ പ്രായക്കാർ ആണെന്നും വ്യത്യസ്ത മതത്തിൽ പെട്ടതാണ് എന്നൊക്കെ നിരവധി എതിർപ്പുകൾ വന്നിരുന്നു എന്നും എലീന നേരത്തെ സൂചിപ്പിച്ചിരുന്നു , എന്നിരുന്നാലും വീട്ടുകാരുടെ സമ്മതം ലഭിച്ചാൽ മാത്രമേ വിവാഹം നടക്കു എന്നും താരം പറഞ്ഞിരുന്നു ..ഇപ്പോഴിതാ വീട്ടുകാരുടെ സമ്മതത്തോടും അനുഗ്രഹത്തോടും കൂടിയാണ് എലീനയും രോഹിതും വിവാഹത്തിന് ഒരുങ്ങുന്നത്.ഇരുവരുടെയും വിവാഹ നിച്ചയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

 

 

ഇൻഡോ വെസ്റ്റേൺ തീമിലുള്ളതായിരുന്നു വിവാഹ നിച്ഛയാ വേദി , വൈറ്റ് ഷർട്ടും ബ്ലേസറും പാന്റും ധരിച്ച് വരൻ രോഹിത്ത് എത്തിയപ്പോൾ ഗോൾഡൻ കളറിൽ ഉള്ള ക്രോപ് ടോപ്പും സ്‌കേർട്ടും ധരിച്ച് രാജകുമാരിയെപോലെ ആയിരുന്നു എലീന വേദിയിൽ എത്തിയത്.കോവിട് മാനദണ്ഡങ്ങൾ പാലിച്ച് വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.രോഹിതുമായി ആദ്യം സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാർ എതിർത്തെങ്കിലും വീട്ടുകാരുടെ സമ്മതത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഇരുവരും.വിവാഹം ഈ വര്ഷം ആഗസ്റ്റിൽ നടക്കും.

 

 

ബിഗ്‌ബോസിൽ മത്സരാര്ഥിയായി എലീന എത്തിയിരുന്നു , ബിഗ് ബോസ് വീട്ടിൽ വെച്ചുതന്നെയാണ് പ്രണയം താരം വെളിപ്പെടുത്തിയതും.ബിഗ് ബോസിലൂടെ തുറന്നു പറച്ചിലിനുശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയം ദൃഢമാണെന്നു വീട്ടുകാർക്ക് മനസിലായത്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ എലീന ഇടയ്ക്കിടെ തന്റെ വിശേഷങ്ങൾ പങ്കുവെച്ചു രംഗത്ത് എത്താറുണ്ട് ,

 

ചില ടെലിവിഷൻ ഷോകളിലും എലീന പ്രണയത്തെക്കുറിച്ചും എതിർപ്പിനെക്കുറിച്ചുമൊക്കെ തുറന്നു പറഞ്ഞിരുന്നു.എന്തായാലും ഇരുവരുടെയും ആര് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രണയ സാഫല്യം.താരത്തിന്റെ വിവാഹ നിച്ചായ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്…നിരവധി ആരധകരാണ് താരത്തിന് അഭിന്ദനങ്ങളുമായി രംഗത്ത് എത്തുന്നത്.

Articles You May Like

x