റെയിൽവേ സ്റ്റേഷനിൽ ഇരുന്നുള്ള ഒറ്റ പാട്ടുകൊണ്ട് ജീവിതം മാറിമറിഞ്ഞ റാണു മണ്ഡേലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

മാസങ്ങൾക്ക് മുൻപ് മുഷിഞ്ഞ വസ്ത്രത്തിൽ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് പാട്ട് പാടുകയും പിന്നീട് ലോകം മുഴുവൻ സ്രെധിക്കപെടുകയും ചെയ്ത ആളായിരുന്നു റാണു മണ്ടേൽ..ലതാ മങ്കേഷ്‌കർ ആലപിച്ച ഗാനം പശ്ചിമ ബംഗാളിലെ റാണാ ഗാട്ട് റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കുന്നതിനിടയിലാണ് റാണു മണ്ടേൽ പാടിയത്.റാണുവിന്റെ പാട്ട് കേട്ട് വളരെ അധികം ഇഷ്ടപെട്ട ഒരാൾ റാണുവിന്റെ വീഡിയോ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.മികച്ച ഗാനം ആയത് കൊണ്ട് തന്നെ മികച്ച കലാകാരി എന്ന് സോഷ്യൽ ലോകം റാണു മണ്ഡേലിനെ വിശേഷിപ്പിക്കുകയും റാണുവിന്റെ പാട്ട് സോഷ്യൽ ലോകത്ത് വൈറലാക്കുകയും ചെയ്തു.ഗാനം വൈറലായതോടെ നിരവധി ആളുകൾ റാണു മണ്ഡേലിനെ തിരഞ്ഞെത്തുകയും , പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ വരെ റാണുവിന്റെ ഗാനത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.ഇതോടെ റാണു മണ്ടേൽ അറിയപ്പെടുന്ന വൈറൽ ഗായികയായി മാറുകയും ചെയ്തു.റാണുവിന്റെ പാട്ട് കേട്ട് പ്രമുഖ സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയ തന്റെ ഗാനങ്ങൾ സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു.

 

ഇതോടെ റാണു മണ്ടേൽ എല്ലാവർക്കുമിടയിൽ സ്രെധിക്കപെട്ടു തുടങ്ങി.ഉപേക്ഷിച്ചുപോയ മകൾ വരെ റാണുവിന്റെ പേരും പ്രശസ്തിയും കണ്ട് തിരികെ വരുകയും ചെയ്തു.വളരെ കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രെധ നേടാൻ റാണു മണ്ടേലിനു സാധിച്ചു.നിരവധി ഉത്‌ഘാടനങ്ങളും , സ്റ്റേജ് ഷോകളിൽ അതിഥിയായും , സ്റ്റേജ് പ്രോഗ്രാമുകളും , ഗാനമേളയും ഒക്കെ താരത്തെ തേടിയെത്തി.ഇതോടെ ദാരിദ്ര്യത്തിൽ നിന്നും താരം കര കയറുകയും ചെയ്തു.പ്രശസ്തിയും പണവും എത്തിയതോടെ താരം പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.ഇതിനിടെ താരത്തിന്റെ പുത്തൻ മേക്ക് ഓവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു , ഓവർ മേക്ക് അപ്പിൽ എത്തിയ റാണുവിന്റെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിമര്ശനങ്ങളും ഉയർന്നിരുന്നു.

 

എന്നാൽ പേരും പ്രശസ്തിയും ലഭിച്ചതോടെ അഹങ്കാരവും താരത്തിന് ഒപ്പം കൂട്ടായി എത്തി.സെൽഫി എടുക്കാനായി ആരാധിക തട്ടിവിളിച്ചതിന് ദേഷ്യപെടുന്ന റാണുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ താരത്തിന്റെ ഫാൻ ബേസ് കുത്തനെ ഇടിഞ്ഞു.ഒരു സെൽഫി എടുക്കാൻ തട്ടി വിളിച്ച ആരാധികയോട് ദേഷ്യപെടുന്ന റാണു വിന്റെ വീഡിയോ വൻ വിവാദങ്ങൾക്ക് വഴി വെക്കുകയും ചെയ്തു.ആ ഒരു സംഭവത്തോടെ റാണുവിനെ എടുത്തുയർത്തിയവർ തന്നെ കൈ ഒഴിഞ്ഞു എന്ന് പറയുന്നതാകും ശരി.

 

പണവും പ്രശസ്തിയും എത്തിയതോടെ റാണു ആകെ മാറി എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്.അതിനു ശേഷം വൈറൽ ഗായികയെക്കുറിച്ച് അറിവൊന്നും ഉണ്ടായിരുന്നില്ല.സമൂഹ മാധ്യമങ്ങളിലൂടെ താരത്തെ അന്വഷിച്ച് രംഗത്ത് എത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.സോഷ്യൽ മീഡിയ വൈറൽ ഗായികയാക്കി മാറ്റിയ റാണു ഇപ്പോൾ വീണ്ടും സാമ്പത്തികമായി മോശം അവസ്ഥയിലേക്കെത്തി എന്നാണ് പുതിയതായി പുറത്തുവരുന്ന റിപോർട്ടുകൾ.പേരും പ്രേശസ്ഥിയും തേടി എത്തിയെങ്കിലും ഇപ്പോൾ വളരെ മോശം അവസ്ഥയിലാണ് താരമെന്നാണ് പുതിയ റിപോർട്ടുകൾ.പുതിയ വീടൊക്കെ ഉപേഷിച്ച് ബംഗാളിലെ പഴയ വീട്ടിലേക്ക് തന്നെ താരം തിരികെയെത്തി എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ..

x