ദിലീപും ,കാവ്യയുമായിരുന്നു ആകർഷണം ഉത്തര ഉണ്ണിയുടെ വിവാഹത്തിന്റെ പ്രത്യേകതകൾ വിവരിച്ച് നടി ഊർമിള ഉണ്ണി

നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹം ഈ മാസമായിരുന്നു നടന്നത്, വളരെ വ്യത്യസ്തമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിരുന്നു, ഉത്തരയുടെ വിവാഹത്തിൽ തിളങ്ങിയ താരമായിരുന്നു നടി സംയുക്ത വർമ മൂന്ന് ദിവസമായിട്ടാണ് വിവാഹ ചടങ്ങുകളും സൽക്കാരങ്ങളും നടന്നത്, ഉത്തര ഉണ്ണിയുടെ മെഹന്ദിയിൽ ദിലീപും കാവ്യയും പങ്ക് എടുത്തിരുന്നു, ഇപ്പോൾ നടി ഊർമിള ഉണ്ണി വിവാഹത്തിൽ പങ്കെടുത്തവർക്ക് നന്ദിയും ഉത്തര ഉണ്ണിയുടെ വിവാഹത്തിൻറെ വിവാഹത്തിൻറെ പ്രത്തേകതയും വിവരിച്ച് കൊണ്ടുള്ള പോസ്റ്റാണ് വൈറലായി മാറുന്നത്

ഉത്തര ഉണ്ണിയുടെ സ്വയംവരത്തിൻ്റെ പ്രത്യേകതകൾ ഇങ്ങനെ “വാൽ കണ്ണാടിയിലെഴുതിയ ക്ഷണകത്ത് .വേദി അലങ്കരിച്ച കുരുത്തോല ഗണപതി .കുപ്പിവളകൾ കോർത്ത വരണമാല്യം .കോട്ടക്കൽ കോവിലകത്തു നിന്നും പാരമ്പര്യമായി അമ്മ അമ്മൂമ്മമാരണിഞ്ഞ ആമാട കൂട്ടം എന്ന തങ്കമാലയായിരുന്നു കഴുത്തിലണിഞ്ഞ പ്രധാന ആഭരണം .തോൾ വളയായണിഞ്ഞ നാഗവംഗി .കാലിലണിഞ്ഞ സർപ്പതളകൾ .ചിലങ്ക മണികൾ കോർത്ത താലിമാല .

ഉത്തരാ സ്വയംവരം കഥ മുഴുവനും കേരള മ്യൂറലിൽ വരച്ച പട്ടുസാരി .മൈലാഞ്ചി ചടങ്ങ് കൈവെള്ളയിൽ വെറ്റില വെച്ച് അമ്മായി മാർ കുരവയിട്ടാണ് തുടങ്ങിയത്.തുടർന്ന് തിരുവാതിരക്കളി.നിതേഷ് പച്ച കുപ്പിവളകളും ,വെള്ളി മിഞ്ചിയും ഉത്തരയെ അണിയിച്ചു .വൈ രകല്ലുപതിച്ച സ്വർണ്ണവളയണിയിച്ചാണ് വരൻ്റെ അമ്മ ഉത്തരയെ സ്വീകരിച്ചത് .മൈലാഞ്ചി ചടങ്ങിൽ പങ്കെടുത്ത അമ്പതു പേരും കേരള സാരിയാണ് ധരിച്ചിരുന്നതത് .

 

വൈകിട്ടു നടന്ന സ്വയംവര പാർവതീ ഹോമത്തിന് ശിങ്കാരിമേളത്തോടും ,വെടിക്കെട്ടോടും കൂടിയാണ് വധു വരന്മാർ വേദിയിലെത്തിയത് .രണ്ടു പേരും വെള്ളയും ചുവപ്പും കലർന്ന പട്ടുവസ്ത്രങ്ങളാണ് ധരിച്ചിരുന്നത് .തുടർന്ന് ഉത്തരയുടെ നൃത്ത വിദ്യാലയമായ ടെമ്പിൾ സ്റ്റപ് സി ലെ വിദ്യാർത്ഥിനികളുടെ നൃത്തമുണ്ടായി .കലാകാരന്മാർക്കുള്ള ധനസഹായമായി അന്ധഗായകരുടെ പുല്ലാങ്കുഴൽക്ച്ചരി നടന്നു .കഴിഞ്ഞ ഓണക്കാലത്ത് നൂറ് നൃത്താധ്യാപികമാർക്ക് പുടവ നൽകി അനുഗ്രഹം വാങ്ങിയിരുന്നു ഉത്തര .
പിറ്റേന്നു ഇരുപത്തൊന്നു ബ്രാഹ്മണർക്ക് അന്നദാനം നടന്നു .

വൈകിട്ടു നടന്ന ഹൽദി (മഞ്ഞൾ കുളി)ക്ക് രണ്ടു കുടുംബാഗങ്ങളും മഞ്ഞ വസ്ത്രമാണ് ധരിച്ചിരുന്നത്.ദിലീപും ,കാവ്യയുമായിരുന്നു അന്നത്തെ പ്രധാന ആകർഷണം .മുഴുനീള തമാശ ചോദ്യോത്തരങ്ങളായിരുന്നു പരിപാടിയിൽ നിറഞ്ഞത് .ഏപ്രിൽ 5 നു രാവിലെ പ്രശസ്ത സിനിമാ താരം ദിവ്യാ ഉണ്ണിയുടെ പൊന്നേത്ത് അമ്പലത്തിൽ വെച്ചു നടന്ന താലികെട്ടു ചടങ്ങിൽ ദിവ്യയുടെ അമ്മയും ,ഉത്തര യുടെ സംസ്കൃതം ഗുരുവുമായ ഉമ ടീച്ചർ വധു വരന്മാർക്ക് തുളസിമാല നൽകി .

ഹോട്ടൽ ക്രൗൺ പ്ലാസയിൽ ഉച്ചക്ക് 12 മണിക്ക് നടന്ന ഉത്തരാ സ്വയംവരത്തിൽ മൂർക്കന്നൂർ മോഹനൻ നമ്പൂതിരിയുടെ ലക്ഷ്മീ നാരായണ പൂജയുടെ അകമ്പടിയോടെ പുടവ കൊടുക്കൽ ,മോതിരം മാറൽ ,പാണീ ഗ്രഹണം എന്നിവ നടന്നു .ഒന്നര മണിക്കൂർ നീണ്ടുനിന്ന നാക സ്വര കച്ചേരി സ്വയംവരത്തിനു മിഴിവു കൂട്ടി. സ്വാദിഷ്ടമായ ഇല സദ്യയിൽ മൂന്നു കൂട്ടം പായസങ്ങളുണ്ടായിരുന്നു .

വൈകിട്ടു നടന്ന അതിഥീ സൽക്കാരത്തിൽ നിലവിളക്കു കൊളുത്തി വധൂവരന്മാർ പരസ്പരം താമരമാലയണിയിച്ചു . കോൺഗ്രസ് പാർട്ടി യിലെ സമുന്നതരായ കെ ബാബു ,ഹൈബി ഈഡൻ ,ബി ജെ പിയിലെ സമുന്നത നേതാവ് സിജി ആർ, ഗായകൻ MG ശ്രീകുമാറും ,ഭാര്യയും ,നടൻ ജയസൂര്യ ,മുരളി മോഹൻ, നടിമാരായ കുക്കു പരമേശ്വരൻ ,അംബിക മോഹൻ ,തെ സ്നിഖാൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു .

വിവാഹ ചടങ്ങുകളിലെല്ലാം ഉത്തര യുടെ അമ്മയുടെ സഹോദരീ പുത്രി സംയുക്ത വർമ്മയും ,ബിജു മേനോനും ,മകനും നിറസാന്നിദ്ധ്യങ്ങളായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹ ചടങ്ങുകൾ മൂന്നു ദിവസങ്ങളിലായി ഏഴു ചടങ്ങുകളായിട്ടാണ് പര്യ അവസാനിച്ചത്.🙏 വിവാഹത്തിൽ പങ്കെടുത്തവർക്കും മറ്റും നന്ദി പറഞ്ഞ് കൊണ്ട് ഊർമിള ഉണ്ണി കുറിച്ചത് ഇങ്ങനെ

“ഞങ്ങളുടെ മകൾ ഉത്തര യുടേയും ,നി തേഷിൻ്റെയും വിവാഹം മംഗളമായി കൊണ്ടാടി .വീട്ടിൽ ഒരു കല്യാണം വരുമ്പോൾ അറിയാം യഥാർത്ഥ ബന്ധങ്ങൾ എന്ന് അമ്മ പറയുമായിരുന്നു .അകലം തോന്നിച്ചവർ അടുത്തു… .അടുപ്പമുണ്ടെന്നു കരുതിയവർ അകന്നു. തിരക്കിലും ഓടി വന്ന് കുട്ടികളെ അനുഗ്രഹിച്ചവർ ,ഊണിലും ഉറക്കത്തിലും ഒരു മാസത്തോളം കൂടെ നിന്നു സഹായിച്ചവർ ,സമ്മാനങ്ങൾ നൽകിയവർ ,ഫോണിലൂടെ മനസമാധാനം നേർന്നവർ ….

ഈ കോവിഡു കാലത്ത് ക്ഷണിച്ചതു പോര വീട്ടിൽ വന്നു വിളിച്ചില്ല എന്നൊക്കെ പറഞ്ഞ് വരാതിരുന്ന ചില VIP കൾ .എല്ലാത്തിനും കൂടെയുണ്ടെന്നു പറഞ്ഞ് ആ വഴിക്കു നോക്കാതിരുന്നവർ ,അവസാന നിമിഷം മുങ്ങിയവർ… എല്ലാവരോടും നന്ദി” മാത്രമെയുള്ളു. എല്ലാമോരോ പാഠങ്ങളാണല്ലോ! ഇത്തരമൊരു സന്ദർഭത്തിൽ എല്ലാവരേയും വിവാഹത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല .ക്ഷമിക്കുമല്ലോ .എന്തായാലും എനിക്കും ,ഉണ്ണിക്കും മനസ്സിനു സന്തോഷം മാത്രമെയുള്ളു മകളെ നല്ലൊരു കുടുംബത്തിലേക്ക് അയച്ചതിൽ വലിയൊരു സമാധാനവും .ഈശ്വരനു നന്ദി ” ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഊർമിള ഉണ്ണിയുടെ പോസ്റ്റ് വൈറലായി മാറുകയാണ്

x