
ഒരൊറ്റ വീഡിയോയിലൂടെ ജീവിതം തന്നെ മാറിമറിഞ്ഞ കൊച്ചു സുന്ദരിയെ തേടിയെത്തിയ സൗഭാഗ്യം കണ്ടോ ; ആശംസയുമായി സോഷ്യൽ മീഡിയ
മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിച്ച കൊൽക്കത്തക്കാരിയായ ഭാവാഭിനയങ്ങളുടെ രാജകുമാരിയാണ് ഋതിക ബേബി. യു കെ ജിയിൽ പഠിക്കുന്ന വെറും 5 വയസ്സു മാത്രം പ്രായമുള്ള ഋധികക്ക് ഇന്ത്യ മുഴുവൻ ആരാധകരാണ്. കാഴ്ചയിൽ മലയാളിത്തം തോന്നുന്ന ഋധിക കുട്ടിക്ക് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ദൈവത്തിന്റെ സ്വന്തം നാടായ ഇങ്ങ് കേരളത്തിലാണ്. നിരവധി പേരുടെ വാട്സാപ്പിലെയും ഇൻസ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും സ്റ്റാറ്റസുകൾ കൈയടക്കിയത് ഈ കുട്ടി താരമാണ്.

അഭിനയത്തോട് വളരെയധികം താല്പര്യമുള്ള ഋതിക വളരെ ചെറുപ്പത്തിലെ തന്നെ അഭിനയമികവ് പ്രകടിപ്പിച്ചിരുന്നു. ഇത് പ്രോത്സാഹിപ്പിക്കാനായി ഋതികയുടെ മാതാപിതാക്കൾ മകൾക്കായി ഒരു യൂട്യൂബ് ചാനലും, ഇൻസ്റ്റഗ്രാം അക്കൗണ്ടും, ടിക്ടോക് അക്കൗണ്ടും തുടങ്ങുകയായിരുന്നു. അത് ഋതികയുടെ കഴിവിനെ കൂടുതൽ പരിപോഷിപ്പിക്കാൻ സഹായിച്ചു. കൊൽക്കത്തയിലെ ബിസിനസ്സുകാരനായ രവീ മേത്തയുടെയും, പോലീസ് കോൺസ്റ്റബിൾ ആയ ജ്യോതി മെഹ്രയുടെയും ആദ്യത്തെ കണ്മണി ആയ ഏകമകളാണ് ഋതിക. “സിറ്റി സ്ലംസ് “എന്ന ആൽബത്തിലെ “റൺ റൺ ഐആം ഗോന്ന ഗെറ്റ് ഇറ്റ് “എന്ന മനോഹരമായ ഗാനത്തിന് അതിമനോഹരമായ ഭാവാഭിനയം നൽകിയതാണ് ഋതികയുടെ ജീവിതത്തിലെ വഴിത്തിരിവായത്.

പ്രയാസമേറിയ ഇംഗ്ലീഷ് വരികൾ ശരിയായ ഉച്ചാരണത്തിൽ വളരെ വ്യക്തതയോടെയും കൃത്യതയോടെയും പാടി ഫലിപ്പിച്ചു ഈ മിടുമിടുക്കി. ലിപ്സിങ്കിങ് ആയിരുന്നു ഋതിക യുടെ വീഡിയോയിലെ പ്രധാന ആകർഷണം. ഋതികയുടെ വിരിഞ്ഞ മുഖത്ത് വെറും 15 സെക്കൻഡുകൾകൊണ്ടുള്ള ഭാവാഭിനയങ്ങളുടെ വള്ളംകളിയാണ് അരങ്ങേറിയത്. നിരവധിപേർ ഈയൊരു ഗാനത്തിന് റിലീസ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും പെർഫെക്ഷൻ ഓടെ ആറ്റിറ്റ്യൂഡ് ഓടെ ഇത്രയും മനോഹരമായി അവതരിപ്പിച്ച മറ്റാരുമില്ല. പലരും പലതവണ പയറ്റി പരാജയം കൈവരിച്ച റീൽസ് ആണിത്.

എന്നാൽ റിതിക എന്ന അഞ്ചുവയസ്സുകാരി ഈ ഗാനത്തിനായി അഭിനയം ഒരുക്കിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണ് ഈ മിടുമിടുക്കിക്ക് ലഭിച്ചത്. മാതൃഭാഷയുടെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങുന്ന ഈ പ്രായത്തിൽ ആംഗലേയ ഭാഷയിലെ പ്രയാസമേറിയ വരികൾ ഉച്ചരിക്കുക എന്നത് അതിൽ ഏറെ പ്രയാസകരമാണ്. എന്നാൽ ഇതിനൊക്കെ വെല്ലുവിളിക്കുകയാണ് റിതിക എന്ന പെൺകുട്ടി. ഋതികയുടെ അമ്മ പറയുന്നത് 5 മിനിറ്റ് ആണ് ഋതിക ഓരോ ഗാനവും പഠിക്കാൻ എടുക്കുന്ന സമയം. പിന്നീട് റീൽസ് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ഗാനം ആവശ്യപ്പെടുന്ന ആറ്റിറ്റ്യൂഡ്, മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങൾ, കണ്ണുകൾ കൊണ്ട് കഥ പറയുന്ന അഭിനയമികവ്,പുരികം കൊണ്ടുള്ള നൃത്തം,ഇവയെല്ലാം കോർത്തിണക്കുന്നതാണ് ഋതികയുടെ ഓരോ വീഡിയോയും.

ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും തെലുങ്കിലുമൊക്കെ ഈ കുസൃതിക്കുടുക്ക റീൽസ് ചെയ്യാറുണ്ട്. മലയാളികൾ ഈ കുട്ടിയെ അങ്ങ് ഏറ്റെടുത്തു. ഋതികയെ പഠനത്തിൽ ശ്രദ്ധിക്കേണ്ട സമയത്ത് ഇത്രയും സ്വാതന്ത്ര്യത്തോടെ ഫോൺ നൽകുന്നതിനും, റീൽസ് ചെയ്യിക്കുന്നതിനും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പഠനത്തോടൊപ്പം തന്നെ ഋതികയുടെ ഇഷ്ട വിനോദമായ അഭിനയവും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. പഠിക്കാനും മിടുക്കിയാണ് റിതിക കുട്ടി. എന്തായാലും മലയാളികൾ ഈ കുട്ടിയെ ഏറ്റെടുത്തു. ഋതികയുടെ പകുതിയിലധികം ആരാധകരും ഇങ്ങ് കേരളത്തിൽ ആണുള്ളത്.മലയാളികളോട് നന്ദി പറഞ്ഞുകൊണ്ട് റിതിക രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഋതികയുടെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവും സന്തോഷവുമാണ് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്നത്.

ഋതികക്ക് ഇൻസ്റ്റഗ്രാമിൽ 2,60,000 ഇൽ അധികം ഫോളോവേഴ്സ് ആണ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചിരിക്കുന്നത്. മധുരം ഏറെയുള്ള ഈ സന്തോഷത്തിന് മധുരം നിറച്ച് കേക്ക് കട്ട് ചെയ്ത് ആഘോഷിക്കുകയാണ് ഋതികയും കുടുംബവും. കറുത്ത നിറമുള്ള ഗ്ലാസ് ചോക്ലേറ്റ് കേക്കിനു യോജിക്കുന്ന കറുത്ത നിറമുള്ള ടീഷർട്ടും ജീൻസും ആണ് ഋതിക ഉൾപ്പെടെ കുടുംബാംഗങ്ങൾ എല്ലാവരും ധരിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഋതിക കുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.