
ഈ കൊച്ചു മിടുക്കിയെ ഓർമയില്ലേ? സിനിമയിൽ മിന്നി നിൽക്കെ പിന്നീട് എന്ത് സംഭവിച്ചു എന്നറിയാമോ?

2006ൽ പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു കുഞ്ഞു നിവേദിതയുടെ അരങ്ങേറ്റം. അതിനു ശേഷം മോഹൻലാലിനൊപ്പം ഇന്നത്തെ ചിന്താവിഷയം ജയറാമിനൊപ്പം കാണാകണ്മണി ദിലീപിന്റെ മകളായി മോസ് ആൻഡ് ക്യാറ്റ് മോഹൻലാലിൻറെ മകളായി ഭ്രമരം എന്നീ ചിത്രങ്ങളിലും നിവേദിത അഭിനയിച്ചു. കാണാകണ്മണി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരളാ സ്റ്റേറ്റ് അവാർഡും നിരഞ്ജനയെ തേടി എത്തിയിരുന്നു. അഴകിയ തമിഴ് മകൻ എന്ന തമിഴ് ചിത്രത്തിലും നിവേദിത അഭിനയിച്ചിട്ടുണ്ട്.
എന്നാൽ പിന്നീട് നിവേദിത എന്ന കൊച്ചു മിടുക്കിയെ ആരും കണ്ടില്ല. നിവേദിത അഭിനയിച്ച പഴയ ചിത്രങ്ങൾ കാണുമ്പോൾ നിവേദിത എവിടെ പോയി എന്ന് ചിന്തിക്കാത്ത പ്രേക്ഷകരും കുറവായിരിക്കും. അത്രയ്ക്ക് ആഴത്തിൽ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട് നിവേദിത എന്ന കുറുമ്പി കുട്ടി. വിജയൻ പ്രസീത ദമ്പതികളുടെ മകളായി കണ്ണൂരിലാണ് നിവേദിതയുടെ ജനനം. മലയാളികളുടെ പ്രിയ ബാലതാരം ബേബി നിരഞ്ജനയുടെ സഹോദരി ആണ് നിവേദിത. സിനിമയിൽ മിന്നി നിൽകുമ്പോൾ ആണ് അഭിനയത്തോട് വിട പറഞ്ഞു നിവേദിതയും നിരഞ്ജനയും പഠന തിരക്കുകളിലേക്ക് പോകുന്നത്.
സിനിമയോട് വിട പറഞ്ഞെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. നിവേദിത ഈയിടെ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു. മുടി പറ്റ വെട്ടിയ ആ രൂപം പലർക്കും ഉൾകൊള്ളാൻ ആയില്ല. മെലിഞ്ഞു വിഷമത്തോടെ ഇരിക്കുന്ന ഫോട്ടോ കണ്ട ആരാധകർ കാരണം തിരക്കി എങ്കിലും മറുപടി ഒന്നും ഉണ്ടായില്ല. എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്ന്.നിവേദിത ഇപ്പോൾ കോഴിക്കോട് എൻ.ഐ.ടിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്.
കെമിക്കൽ എഞ്ചിനീറിങ്ങിൽ രണ്ടാമത്തെ വർഷത്തിലേക്ക് കടന്നിരിക്കുകയാണ് നിവേദിത. നല്ലൊരു പ്രൊഫഷണൽ ഡിഗ്രി സ്വന്തമാക്കിയ ശേഷം സിനിമയിലേക്ക് തിരിച്ചു വരണം എന്നാണ് നിവേദിത പറയുന്നത്. എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്ന്. മെറിന്‍ സ്ട്രിപ് ഒക്കെ പഠിച്ചിറങ്ങിയ ജൂലിയാർഡ് യൂണിവേഴ്സ്റ്റിയിലോ ന്യൂയോർക്ക് ഫിലിം അക്കാദമിയിലോ പോയി പഠിക്കണം എന്നാണ് ആഗ്രഹമെന്നും നിവേദിത പറയുന്നു. അധികം വൈകാതെ സിനിമയുടെ അണിയറയിലോ ക്യാമറയ്ക്കു മുന്നിലോ ഒക്കെ ഈ സഹോദരിമാരെ മലയാളികൾക്ക് കാണാം.