
കരിക്കിലെ പ്രിയ താരം വിവാഹിതയായി , ആശംസകളോടെ കരിക്ക് ആരാധകർ
കരിക്ക് എന്ന ഒറ്റ വെബ്‌സീരിയസിലൂടെ മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് വിദ്യ വിജയകുമാർ.കരിക്കിലെ പല എപ്പിസോഡുകളിലും താരമായ വിദ്യ മികച്ച അഭിനയം കൊണ്ടും സൗന്ദര്യാം കൊണ്ടും വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രെധ പിടിച്ചുപറ്റിയിരുന്നു.കരിക്കിലൂടെ വളരെ പെട്ടന്ന് ശ്രെധ നേടിയ വിദ്യ തിളങ്ങിയത് മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോ യിലൂടെയാണ്.പാട്ടുകൾ കൊണ്ട് വിസ്മയം തീർക്കുന്ന റിയാലിറ്റി ഷോ ആയ സൂപ്പർ ഫോറിൽ അവതരികയായിട്ടാണ് വിദ്യ വിജയകുമാർ എത്തിയത്.

മികച്ച അഭിനയം കാഴ്ച്ചവെച്ചും അതുപോലെ തന്നെ മികച്ച അവതരണത്തിലൂടെയും പ്രേക്ഷക ശ്രെധ നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.വിദ്യയും കോ ആങ്കർ ആയ വിജയ് യും തകർപ്പൻ പ്രേകടനമാണ് ഷോ യിൽ കാഴ്ചവെക്കുന്നത്.ഇക്കൂട്ടത്തിൽ ജഡ്ജസ് ആയ വിധു പ്രതാപിന്റെയും സിത്താരയുടെയും , റിമി ടോമി തുടങ്ങിയവരുടെ കൗണ്ടർ പ്രകടനം കൂടി ആകുമ്പോൾ ഓരോ നിമിഷവും പ്രേക്ഷകരെ ആസ്വാദനത്തിന്റെ പല ഘട്ടങ്ങളിലേക്ക് എത്തിക്കാൻ ഈ ഒറ്റ റിയാലിറ്റി ഷോ കൊണ്ട് സാധിക്കുന്നുണ്ട്.

കുറച്ചു നാളായി ഷോ യിൽ വിദ്യയെ കാണാറില്ലായിരുന്നു , വിദ്യ ഷോ യിൽ നിന്നും പിന്മാറിയോ , താരത്തിന് പുതിയ അവസരം ലഭിച്ചോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളായിരുന്നു ആരധകർ ചോദിച്ചത് ..സൂപ്പർ ഫോറിൽ കുറച്ചു നാളുകളായി വിജയ് മാത്രമാണ് വേദിയിൽ എത്തിയിരുന്നത്.തങ്ങളുടെ പ്രിയ അവതാരകയെ കണ്ടില്ലല്ലോ എന്ന പ്രേഷകരുടെ ചോദ്യങ്ങൾക്ക് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുകയാണ്.വിദ്യ യുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

വിവാഹിതയായ വിദ്യയുടെയും വരൻ അഖിലിന്റെയും ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയകളിലും വൈറലായി മാറുകയാണ്.മഴവിൽ മനോരമ തന്നെയാണ് സൂപ്പർ ഫോർ സീസൺ 2 വിന്റെ പ്രോമോ പുറത്തുവിട്ടിരിക്കുന്നത്.വിവാഹ ശേഷം ഒന്നിച്ചെത്തുന്ന വിദ്യയേയും അഖിലിനെയും സ്വീകരിക്കുന്ന വിഡിയോയാണ് പ്രോമോ ആയിട്ട് പുറത്തുവന്നിരിക്കുന്നത്.

നവ ദമ്പതികളായ ഇരുവരുടെയും പ്രണയാർദ്രതമായ പ്രകടനങ്ങളും വേദിയിൽ അരങ്ങേറുന്നുണ്ട് ..ഇരുവർക്കും സൂപ്പർ ഫോർ മികച്ച വരവേൽപ്പാണ് നൽകുന്നത്.ഷോ യിൽ നിന്നും ഇത്രയും നാൾ കാണാതിരുന്നതിന് കാരണം ഇതായിരുന്നു അല്ലെ എന്നാണ് ഏവരും ചോദിക്കുന്നത്.എന്തായാലും വിദ്യക്കും അഖിലിനും ആശംസകളുമായി നിരവധി ആരധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വരുന്നുണ്ട്.