ദാമ്പത്യ ജീവിതം എന്താണ് എന്ന് അറിയാത്ത പൈതങ്ങൾ അവയെ കുറിച്ച് പോസ്റ്റുകൾ ഇടരുത്

നവയുഗ കരുടന്മാരും ; ദാമ്പത്യം എന്ന ആനയും
ആനയും കുരുടന്മാരും. ഇപ്പോൾ ഉള്ള ന്യൂ ജെൻ പിള്ളേർക്ക് അറിയില്ല എങ്കിലും അവർ കേശവൻ മാമന്മാർ എന്ന പേരിൽ പരിഹസിക്കുന്ന തലമുറയ്ക്ക് അറിയാവുന്ന ഒരു കഥയുണ്ട്. ആനയെ കാണുവാൻ പോയ കുരുടന്മാരുടെ (അന്ധന്മാർ) കഥ…അറിയാത്തവർക്കായി കഥ ആദ്യം പറയാം…
ഒരു നാട്ടിൽ ആദ്യമായി ഒരു ആന വന്നു. പലരും ആനയെ കാണുവാൻ പോയി. ആദ്യമായി ആനയെ കണ്ട സന്തോഷത്തിൽ അവർ അതിനെ വർണ്ണിച്ചു. എന്നാൽ ഈ കാര്യം കേട്ട ഗ്രാമത്തിൽ ഉള്ള അന്ധന്മാർക്കും ആനയെ കാണണം എന്ന മോഹം വന്നു. അവർ അങ്ങനെ ആനയെ കാണാൻ പുറപ്പെട്ടു. എന്നാൽ കണ്ണില്ലാത്ത അവർക്ക് ആനയെ കാണുവാൻ സാധിക്കില്ലല്ലോ സ്പര്ശനത്തിലൂടെ ആല്ലേ അവർ പലതിനെയും അറിയുന്നത്. അങ്ങനെ ആനയുടെ അടുത്ത് എത്തി ആനയെ തൊട്ടു തലോടി കുറെ കാര്യങ്ങൾ അവർ മനസിലാക്കി.തിരിച്ചു തങ്ങളുടെ വാസ സ്ഥലത്തു എത്തിയ അവരോടു സുഹൃത്തുക്കൾ ആന എങ്ങനെയുണ്ട് എന്ന് ചോദിച്ചു.
ഒന്നാമൻ ആനയുടെ വാലിലാണ് കടന്നു പിടിച്ചത്.
“ആനയെന്നാൽ ഒരു ചൂല് പോലെയാണ് “. ഒന്നാമൻ പ്രഖ്യാപിച്ചു.
ആനക്കാലുകൾ തടവിയ രണ്ടാമൻ അത് നിഷേധിച്ചു.”ആനയെന്നാൽ ഒരു തൂണ് ആണ് ചൂല് അല്ല”
കൈയുയർത്തി ആനച്ചെവിയിൽ തൊട്ട മൂന്നാമന് ശുണ്ഠി വന്നു. “ചൂലുമല്ല, തൂണുമല്ല. ആനയെന്നാൽ മുറമാണ്, നല്ല വലിപ്പമുള്ള മുറം!”
അതുപോലെ കൊമ്പിലും തുമ്പിക്കൈയിലും തൊട്ടവരും തങ്ങളുടെ അഭിപ്രായം പറഞ്ഞു. എന്നാൽ ആനയെ നേരിൽ കണ്ടവർ നിങ്ങൾ കണ്ടത് പോലെ അല്ല ആന എന്ന് അവരെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചു. എന്നാൽ അന്ധന്മാർ തങ്ങളുടെ വാദത്തിൽ ഉറച്ചു നിന്നു…
ഈ കഥ ഞാൻ ഇപ്പോൾ ഇവിടെ പറയുവാൻ കാരണമായത്… മഹത്തായ അടുക്കള എന്ന സിനിമയെ തുടർന്ന് സോഷ്യൽ മീഡിയയിൽ നടന്നു വരുന്ന ചർച്ചകളും ചിലരുടെ പോസ്റ്റുകളും ലേഖനങ്ങളും കമന്റുകളും കണ്ടത് കൊണ്ടാണ്…സിനിമയെ പറ്റി ആവശ്യത്തിലധികം പോസ്റ്റുകൾ വന്ന സ്ഥിതിക്ക് അതിലേയ്ക്ക് കൂടുതൽ കടക്കുന്നില്ല. അടുക്കളയിൽ തുടങ്ങി അയ്യപ്പനിലും വിശ്വാസത്തിലും തട്ടി തടഞ്ഞു ഇപ്പോൾ ഫോർ പ്‌ളേ എന്ന ടോപ്പിക്കിൽ ആണ് ചക്രം ഉരുളുന്നത്. എന്താണ് ഫോർ പ്ളേ എന്തിനാണ് ഫോർ പ്ളേ എങ്ങനെ ആണ് ഫോർ പ്ളേ എന്നൊക്കെ ത്വാതികമായ അവലോകനങ്ങൾ സോഷ്യൽ മീഡിയയിൽ പറന്നു നടക്കുകയാണ്…പലരും എടുത്തു പറയുന്ന ഒരു കാര്യം ” ലൈഗിക കാര്യങ്ങളിൽ വലിയ അറിവില്ലാത്ത മലയാളി പുരുഷന്മാർ അറിയേണ്ടതാണ് ഇത്” എന്നാണ്…പറയുന്നത് ചില ആക്ടിവിറ്റി ആയ കുറച്ചു സ്ത്രീകളും വിപ്ലവം സിരകളിൽ തിളയ്ക്കുന്ന ചില പയ്യന്മാരും…
ഇന്ന് രാവിലെ കൂടി ഒരു യുവാവ് ചില സിനിമാ ഗ്രൂപ്പുകളിൽ ഇട്ട ഒരു പോസ്റ്റ് കണ്ടു..ഫോർ പ്ലെയേ കുറിച്ചുള്ള ആധികാരികമായ ഒരു ലേഖനം..സ്ത്രീയുടെ യോ*യുടെ എല്ലാം വിശദമായ ജിയോഗ്രാഫിക്കൽ ചിത്രം സഹിതം…അതിലും അവസാനം ലൈ*ക കാര്യങ്ങളിൽ വലിയ അറിവില്ലാത്ത മലയാളി പുരുഷന്മാരെ പറ്റി പറയുന്നുണ്ട്…പുള്ളിയുടെ പ്രൊഫൈൽ കണ്ടപ്പോൾ ആണ് ആള് അവിവാഹിതൻ ആണ് എന്ന് മനസിലായത്..എന്നാൽ താൻ വിർജിൻ അല്ല എന്നാണ് എന്റെ ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി തന്നത്… അതായത് സ്ത്രീകളുമായി ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് സാരം…നല്ല കാര്യം എല്ലാവരുടെയും അവകാശം ആണല്ലോ…പ്രായപൂർത്തിയായ ഒരു ആണിനും പെണ്ണിനും ലൈ** ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിയമ പരമായി പോലും യാതൊരു തെറ്റും ഇല്ല…(അടുത്ത കമന്റ് ഇടുന്നതിനു മുൻപ് ആ പോസ്റ്റ് മുക്കി ആ പയ്യൻ മുങ്ങി)…
അതുപോലെ വേറെ ഒരാൾ പറഞ്ഞത് “ഫോർ പ്‌ളേ ഇല്ലാത്ത സെക്* സ്ത്രീക്ക് മേലുള്ള റേ* ആണ് എന്നാണ്”..വേറൊരു പെൺകുട്ടിയുടെ പോസ്റ്റ് സൂചിപ്പിച്ചത് “സ്വന്തം ഭാര്യയുടെ ശരീരം വെളിച്ചത്തിൽ കാണാത്ത ഭർത്താക്കന്മാരെ പറ്റിയാണ്…അത് കഴിഞ്ഞു ദേ വരുന്നു സെ** ചെയ്യാൻ വേണ്ടിയുള്ള സ്ഥലങ്ങളുടെ കണക്ക് (വീട്ടിൽ തന്നെയാണ്)…ബെഡ് റൂം , അടുക്കള , ഹാൾ , ബാത് റൂം എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു… അതുപോലെ താൻ അത്തരക്കാരൻ അല്ല എന്ന് കാണിക്കാൻ ഇവരുടെ പോസ്റ്റുകൾക്ക് താഴെ ചെന്ന് പറഞ്ഞത് എല്ലാം ശരിയാണ് എന്നാൽ “ഞാൻ അത്തരക്കാരൻ നഹി ഹേ എന്ന് ” കമന്റ് ഇടുന്ന വിവാഹിതരായ കുറച്ചു പുരുഷ കേസരികൾ…
ഇവരിൽ പലരുടെയും പോസ്റ്റുകൾ കണ്ടപ്പോൾ ആനയെ കണ്ട കുരുടന്മാരെ ആണ് ഓർമ്മ വരുന്നത്. ദാമ്പത്യ ജീവിതം എന്ന ആന എന്താണ് എന്ന് അറിയാത്ത ബുക്കിലും സിനിമയിലും കഥകളിലും കണ്ടു വരുന്നത് എല്ലാം സത്യമാണ് എന്ന് വിശ്വസിക്കുന്ന ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കും…ഇതൊക്കെ പുറത്തു നിന്ന് പറയാനും ലേഖനം എഴുതാനും വളരെ എളുപ്പമാണ് ഇപ്പോൾ ശരിയാക്കിത്തരാം എന്നും പറഞ്ഞു മൈതാനത്തു ഇറങ്ങി കളിക്കുമ്പോൾ ആണ് അറിയുവാൻ സാധിക്കുന്നത്… ഈ കളി വളരെ സൂക്ഷിച്ചു മുന്നോട്ടു കൊണ്ട് പോകാൻ ഉള്ളതാണ് “ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ തെറ്റിയാൽ നിങ്ങളും എൻജിനും തവിടു പൊടി ആകും എന്ന്”… ജീവിതത്തിൽ ചാൻസ് കിട്ടി ചെയ്യുന്ന സെ** അല്ലാതെ ദാമ്പത്യജീവിതത്തിൽ തുടരെ ഉള്ള സെ** രണ്ടും രണ്ടാണ്…ദാമ്പത്യ ജീവിതത്തിന്റെ ആദ്യ ദിവസങ്ങളിൽ ഉള്ള മധുരം സെ** മുന്നോട്ടു ലഭിക്കില്ല…ജീവിത പ്രാരാബ്ധങ്ങൾക്ക് ഇടയിൽ ആണും പെണ്ണും ഈ പരിപാടി മനപ്പൂർവ്വം മറക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്… വിവാഹേതര ലൈ** ബന്ധങ്ങൾ സർവ്വ സാധാരണം ആകുന്ന വേറൊരു വശവും നമുക്ക് ഉണ്ട്..സ്വന്തം പങ്കാളിയിൽ തോന്നുന്ന മടുപ്പ് ആണ് അതിനു കാരണം .അത് ആണിനും പെണ്ണിനും ഇപ്പോൾ ഒരു പോലെ തന്നെയാണ്..സോഷ്യൽ മീഡിയ ഒരു പരിധി വരെ അവരെ ഇതിനൊക്കെ സഹായിക്കുകയും ചെയുന്നു…
സിനിമയിൽ സുരാജ് പറയുന്നുണ്ട് “അങ്ങനെ ചെയ്യാൻ തോന്നണ്ടേ എന്ന്…നിമിഷയുടെ കഥാപാത്രം ഫോർ പ്ളേ ചെയ്യുവാൻ ആവശ്യപ്പെടുന്നത് തന്നെ തെറ്റാണു.. ആണ് തന്നെ മുൻകൈ എടുക്കണം എന്നില്ല ഈ കാര്യത്തിൽ… ആരോ എഴുതിയ ഒരു ലേഖനത്തിൽ ” അഞ്ചു മിനിറ്റ് കൊണ്ട് കാര്യം സാധിച്ചു തിരിഞ്ഞു കിടന്നു ഉറങ്ങുന്ന ഭർത്താക്കന്മാരെ പരിഹസിക്കുന്നുണ്ട്”… ശാരീരികമായി ക്ഷീണം ഉള്ളവർക്ക് ബന്ധപ്പെടൽ കഴിയുമ്പോൾ അറിയാതെ തന്നെ ഉറക്കം വരും… അത് ആരോഗ്യ പ്രശ്നം ആണ്… മനപ്പൂർവ്വം അങ്ങനെ ചെയ്യുന്നവർ വളരെ വിരളം ആണ്… അതുപോലെ തന്നെ സെ** വീഡിയോയിൽ കാണുന്ന പൊസിഷനുകൾ ഭാര്യമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നവരെയും കുറ്റം പറയുന്നുണ്ട്… അഞ്ചു മിനിറ്റിൽ കാര്യം തീർക്കുന്നവരെ കുറ്റം പറയുന്നത് പോലെ വിവിധ പൊസിഷനുകൾ ശ്രമിക്കുന്നവരെയും കുറ്റം പറയുന്നു…ഇവിടെയാണ് ഇവരുടെ ഇരട്ടത്താപ്പ് മനസിലാകുന്നത് ഇവർ അറ്റാക്ക് ചെയ്യുന്നത് പുരുഷന്മാരെ ആണ്..അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത് പുരുഷന്മാർ ചെയ്യുന്നത് എല്ലാം സ്ത്രീകളെ ദ്രോഹിക്കാനാണു എന്നും..കൈയടി കിട്ടാൻ വേണ്ടി ഇവരെ അന്ധമായി പിന്തുണയ്ക്കുന്നവർ നാളെ എങ്ങനെ ആകണം എന്നില്ല… മറ്റു ജീവ ജാലങ്ങളെ പോലെ പ്രകൃതിയിൽ നിന്നും ഉണ്ടായതാണ് മനുഷ്യരും അതിൽ രണ്ടു വിഭാഗം ആണ് ആണും പെണ്ണും… ശാരീരികമായും മാനസികമായും വ്യത്യാസം രണ്ടിനും ഉണ്ട്…അതിന്റെ പ്രശ്നങ്ങൾ ഇരു കൂട്ടർക്കും ഉണ്ട്…
അവസാനമായി …ഭർത്താവ് മാത്രമല്ല പുരുഷൻ…അതുപോലെ സെ** സുഖം ലഭിക്കുന്നത് ആണിന് മാത്രമല്ല… ആണിനേക്കാൾ ലൈ** ആസ്വദിക്കുവാനുള്ള കഴിവ് ഏറ്റവും കിട്ടിയിരിക്കുന്നത് സ്ത്രീകൾക്ക് ആണ്…ആണുങ്ങൾക്ക് വരുന്നത് പോലെ ലൈ** പ്രശ്നങ്ങൾ സ്ത്രീകൾക്ക് വരാത്തതും അത് കൊണ്ടാണ്…ഒരു പുരുഷന് നിമിഷങ്ങൾ മാത്രം ലൈ** സുഖം ആസ്വദിക്കാൻ പറ്റുമ്പോൾ സ്ത്രീക്ക് വേണമെങ്കിൽ അത് മണിക്കൂറുകൾ വരെ നീട്ടികൊണ്ടു പോകാൻ സാധിക്കും…ഇനി ഒരു അപേക്ഷയാണ് ,ദയവു ചെയ്തു ദാമ്പത്യ ജീവിതം എന്താണ് എന്ന് അറിയാത്ത പൈതങ്ങൾ അവയെ കുറിച്ച് പോസ്റ്റുകൾ ഇടരുത്…കാരണം അതിന്റെ തിയറി പഠിക്കുമ്പോൾ വളരെ എളുപ്പം ആണ് പക്ഷെ പ്രാക്റ്റിക്കൽ നിങ്ങളുടെ മാതാപിതാക്കൾ പോലും പഠിച്ചു തീർന്നിട്ടില്ല…

ബി എൻ ഷജീർ ഷാ

x