
ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിച്ച് കിടക്കുംമ്പോഴും പ്രേക്ഷകർക്ക് വേണ്ടി വിഡിയോ എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോർജ്ജ് കുളങ്ങര
സന്തോഷ് ജോർജ് കുളങ്ങര എന്ന പേര് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. കേരളത്തിലെ ഏതൊരു കൊച്ചു കുട്ടിയോട് ചോദിച്ചാലും അദ്ദേഹത്തെ കുറിച്ച് അവർ പറഞ്ഞു തരും. മലയാളികളെ തന്റെ യാത്രകളിലൂടേയും യാത്രാ വിവരണത്തിലൂടേയും ഇത്രകണ്ട് സ്വാധീനിച്ച മറ്റൊരു വ്യക്തി ഇല്ല എന്ന് തന്നെ പറയാം. കേരളം കണ്ട ഏറ്റവും വലിയ സഞ്ചാരി ആരാണെന്നതിന് ഒരു സംശയത്തിന്റെ കണിക പോലുമില്ലാതെ പറയാൻ കഴിയുന്ന പേരാണ് സഞ്ചാരം എന്ന പരിപാടിയിലൂടെ ലോക പ്രസിദ്ധനായ സന്തോഷ് ജോർജ് കുളങ്ങര.

ഇന്ത്യയിലെ ഒരേയൊരു പര്യവേഷക ചാനലുമായ സഫാരി ടി.വി’യുടെ സ്ഥാപകനും അവതാരകനും പര്യവേഷകനും ഒക്കെയാണ് കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി സ്വദേശിയായ സന്തോഷ് ജോർജ് കുളങ്ങര. സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന സഫാരി ടിവിയിലെ പരിപാടിയുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് ആണ് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം വരെ പൂർണ്ണ ആരോഗ്യവാനായി കണ്ട സന്തോഷ് ഐ.സി.യുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നില നിർത്തുന്ന കാഴ്ച മലയാളികൾക്ക് സഹിക്കാനാവുന്നതിലും അപ്പുറം ആയിരുന്നു.

ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോഴും തന്റെ സ്വപ്നമായ സഫാരി ചാനലിലെ എപ്പിസോഡുകൾ മുടങ്ങാതിരിക്കാൻ ഐസിയുവിൽ കിടന്ന് വീഡിയോ എഡിറ്റ് ചെയ്യുന്ന സന്തോഷിനെ കാണുമ്പോൾ മനസിലാകും സഫാരി ടിവിയും സഞ്ചാരവും സന്തോഷ് എത്രമാത്രം ആത്മാർഥമായി ആണ് കൈകാര്യം ചെയ്യുന്നതെന്ന്. കോടികൾ കൊടുത്തു തന്റെ സഞ്ചാര വീഡിയോകളുടെ സംപ്രേഷണാവകാശം വാങ്ങാൻ ആളുള്ളപ്പോഴും അതിനു തുനിയാതെ സ്വന്തമായി ഒരു ചാനൽ തുടങ്ങി ഒരു പരസ്യം പോലും ഇല്ലാതെ സ്വന്തം കയ്യിലെ കാശ് മുടക്കി പ്രേക്ഷകർക്ക് സൗജന്യമായി തന്റെ യാത്രാനുഭവങ്ങൾ ലഭ്യമാക്കിയ വ്യക്തിയാണ് സന്തോഷ്.

ഇടയ്ക്കിടെ നടത്താറുള്ള മെഡിക്കൽ ചെക്കപ്പിൽ ആണ് സന്തോഷിന്റെ പിത്ത സഞ്ചിയിൽ ചെറിയ കല്ലുകൾ ഉണ്ട് എന്ന് കണ്ടെത്തിയത്. സാധാരണ ഗതിയിൽ അത് അത്ര വലിയ പ്രശ്നം അല്ലാത്തതുകൊണ്ട് തന്നെ കാര്യമായി എടുത്തില്ല. എന്നാൽ ഈയടുത്തു ചെറിയ വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്റ്ററെ കണ്ടപ്പോൾ ആണ് സർജറി ചെയ്യാൻ അദ്ദേഹം അഭിപ്രായപ്പെടുന്നത്. സാധാരണഗതിയിൽ ഇതിന്റെ ആവശ്യം ഇല്ലെങ്കിലും സന്തോഷ് ഒരുപാടു യാത്ര ചെയ്യുന്ന ആല ആയതുകൊണ്ട് പിന്നീട് ഒരു പ്രശ്നം ഉണ്ടാകേണ്ട എന്ന് കരുതി ആണ് ഡോക്റ്റർ ആ നിർദേശം മുന്നോട്ടു വെച്ചത്.

ഒരു ചെറിയ കീ ഹോള് സർജറി വഴി ഇത് എടുത്തു കളയാൻ സാധിക്കുമെന്നും രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം വീട്ടിൽ പോകാമെന്നും ആണ് ഡോക്റ്റർ പറഞ്ഞത്. അങ്ങനെ ജനുവരി 12ന് സർജറി ചെയ്തു റൂമിലേക്ക് കൊണ്ട് വന്നു. പിറ്റേന്ന് രാവിലെ തന്നെ ചെക്കപ്പിൽ ആരോഗ്യവാനാണ് എന്ന് മനസിലാക്കിയ ഡോക്റ്റർ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. അങ്ങനെ ഡിസ്ചാർജ് ആയി റിസപ്‌ഷനിൽ എത്തിയപ്പോൾ സന്തോഷിനു ചെറിയ ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. അങ്ങനെ വീണ്ടും ഡോക്ടറെ കാണുകയും ഹോസ്പിറ്റലിൽ വീണ്ടും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു.

ആദ്യം കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും റിസൾട്ട് നെഗറ്റീവ് ആയിരുന്നു. ഇതിനിടയിൽ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടുകൾ കൂടി കൂടി വന്നു. അങ്ങനെ പല പല ടെസ്റ്റുകൾ നടത്തി ഒടുവിലാണ് നിമോണിയ ആണെന്ന് കണ്ടെത്തുന്നത്. അങ്ങനെ വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് സന്തോഷ് വീഡിയോ എഡിറ്റ് ചെയ്ത് എപ്പിസോഡ് പബ്ലിഷ് ചെയ്യുന്നത്. പിറ്റേന്ന് ആയപ്പോൾ സന്തോഷിന് വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. സ്വയസംമുട്ടു വീണ്ടും കൂടി. പൾസ് റേറ്റ് വളരെ കുറഞ്ഞു. അങ്ങനെ വീണ്ടും ഡോക്റ്ററെ കണ്ടു. വയറ് സ്കാൻ ചെയ്തപ്പോൾ ആണ് സർജറി ചെയ്ത ഭാഗത്തു അകത്തു ബ്ലീഡിങ് ഉണ്ടായതു കണ്ടെത്തുന്നത്.

ഉടനെ സർജറി നടത്തി അത് മാറ്റണം എന്ന് ഡോക്റ്റർ പറഞ്ഞു. അങ്ങനെ സർജറി നടന്നു. രണ്ട് ദിവസം കഴിഞ്ഞാണ് സന്തോഷിന് ബോധം തെളിഞ്ഞത്. സർജിക്കൽ ഐസിയു യൂണിറ്റിൽ ആയിരുന്നു സന്തോഷിനെ കിടത്തിയിരുന്നത്. അന്ന് രാത്രി വീണ്ടും ശ്വാസം മുട്ടൽ. ഒട്ടും ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ അതിനെ സന്തോഷ് അതിജീവിച്ചത് സന്തോഷിന്റെ വാക്കുകളിലൂടെ തന്നെ കേൾക്കണം. സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ സന്തോഷിന്റെ ഐസിയു അനുഭവങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നമുക്ക് കേൾക്കാം