കുഞ്ഞിനെ വെയിൽ കൊളിച്ച് നടൻ മണികണ്ഠ രാജൻ കുഞ്ഞിനെ താലോലിച്ച് കൊണ്ട് താരം പറഞ്ഞത്

നാടക അഭിനയത്തിൽ കൂടി സിനിമയിൽ വന്ന് ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെ നെഞ്ചിൽ കേറി പറ്റിയ താരമാണ് മണികണ്ഠ രാജൻ ദുൽഖറും വിനായകനും തകർത്ത് അഭിനയിച്ച കമ്മട്ടി പാടത്തിൽ കട്ടക്ക് അവരുടെ കൂടെ അഭിനയം കൊണ്ട് പിടിച്ച് നിന്ന് നടൻ എന്ന് മണികണ്ഠ രാജനെ കുറിച്ച് പറയാം അതിന് ശേഷം നിരവതി വേഷങ്ങളാണ് താരത്തെ തേടി എത്തിയത്

കമ്മട്ടി പാടത്തിന് ശേഷം താരം പതിനെട്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് മലയാളത്തിന് പുറമെ തമിഴിൽ അഭിനയിക്കാൻ അവസരം ലഭിച്ച താരത്തിൻറെ ആദ്യ പടം തന്നെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ കൂടെയായിരുന്നു തൊട്ട് പുറകെ തന്നെ മക്കൾ സെൽവൻ വിജയി സേതുപതിയോടൊപ്പം അഭിനയിക്കാനും താരത്തിന് അവസരം ലഭിക്കുകയുണ്ടായി

അണിയറയിൽ മണികണ്ഠ രാജൻറെ നിരവതി ചിത്രങ്ങളാണ് തിയേറ്ററിൽ വരാൻ ഒരുങ്ങുന്നത് ലോക്‌ഡൗണിന്റെ ഇടയിൽ അഞ്ജലിയെ ആണ് മണികണ്ഠ രാജൻ വിവാഹം കഴിച്ചത് താരത്തിന്റെ വിവാഹം വലിയ വാർത്തയായിരുന്നു വളരെ ലളിതമായി നടത്തിയ വിവാഹവും കല്യാണത്തിന് ചിലവാക്കാൻ വെച്ചിരുന്ന പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ആണ് ചെയ്‌തത്‌

ഈ മാർച്ച് 19തിന് നടൻ മണികണ്ഠ രാജന് കുഞ്ഞ് ജനിക്കുകയായിരുന്നു താരം തന്നെയാണ് സമൂഹ മാധ്യമം വഴി പുറം ലോകത്തേക്ക് അറിയിച്ചത് തൻറെ ആദ്യ ചിത്രമായ കമ്മട്ടി പടത്തിലെ മാസ്സ് ഡൈലോഗിൽ തന്നെയാണ് താരം തൻറെ സന്തോഷം അറിയിച്ചത് “ബാലനാടാ ..” എന്ന് പറഞ്ഞ് കൊണ്ട് കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ചിരുന്നു ഇപ്പോൾ കുഞ്ഞിനെ എടുത്ത് രാവിലത്തെ വെയിൽ കൊളിക്കുന്ന ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത് അതിനോടൊപ്പം “എന്റെ വെളിച്ചം🌅❤️”എന്നും താരം കുറിച്ചിട്ടുണ്ട് നിരവതി പേർ കുഞ്ഞിന് ആശംസയുമായി വന്നപ്പോൾ “മുത്തേ ” എന്ന് പറഞ്ഞു കൊണ്ട് നടൻ ടിനി ടോമും എത്തിയിട്ടുണ്ടായിരുന്നു നിരവതി പേരാണ് ചിത്രത്തിന് താഴെ അവരുടെ അഭിപ്രായം എഴുതുന്നത് അതിൽ ഒരാൾ എഴുതിയത് ഇങ്ങനെ “ഈ വെളിച്ചം തങ്ങളുടെ ജീവിതത്തിൽ പ്രകാശബരിതമാക്കട്ടെ”

x