നമ്മുടെ വാവ ഇങ്ങെത്തി കേട്ടോ! സുന്ദരിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി പേർളി മാണി

മലയാളികൾ ഇത്രകണ്ട് ആഘോഷമാക്കിയ ഒരു ഗർഭകാല സമയം മറ്റൊന്ന് ഉണ്ടാകാൻ ഇടയില്ല. പേർളി മാണിയുടെ ഗർഭകാലം അത്രയും ആഘോഷമാക്കിയിരുന്നു സോഷ്യൽ മീഡിയയും ആരാധകരും മാധ്യമങ്ങളും. പേർളി മാണി ഒന്ന് തുമ്മിയാൽ പോലും അത് വരെ വാർത്ത ആക്കാൻ മാധ്യമങ്ങൾ തുടങ്ങി. അത്രയ്ക്ക് ആരാധക പിന്തുണ ഉണ്ടായിരുന്നു ഗർഭിണിയായ പേർളി മണിക്കും ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിനും. ഗർഭകാലത്തിന്റെ ഓരോ നിമിഷവും പേർളിയും ഭർത്താവ് ശ്രീനിഷും ആരാധകരും വലിയ ആഘോഷം ആയിട്ടാണ് കൊണ്ടാടിയത്.

ഇപ്പോൾ ആരാധകർ കാത്തിരുന്ന സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. പേർളി മാണി അമ്മയായിരുന്നു. പേർളി ആഗ്രഹിച്ചതുപോലെ ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. ശ്രീനിഷ് ആണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ദൈവം ഞങ്ങൾക്കയച്ച സമ്മാനം ലഭിച്ച വിവരം സന്തോഷപൂർവം നിങ്ങളെ അറിയിക്കുന്നുവെന്നും അതൊരു പെൺകുട്ടി ആണെന്നും എന്റെ വലിയ ബേബിയും ചെറിയ ബേബിയും അടിപൊളി ആയി ഇരിക്കുന്നുവെന്നും ആണ് ശ്രീനിഷ് ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച കുറിപ്പ്.

ആരാധകർ കാത്തിരുന്ന സന്തോഷ വാർത്ത എത്തിയതോടെ സോഷ്യൽ മീഡിയയിലെങ്ങും ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. പേർളിക്കും കുഞ്ഞിനും അഭിനന്ദനങ്ങളുമായി താരങ്ങളും ആരാധകരും രംഗത്തെത്തി. സന്തോഷ വാർത്ത പുറത്തുവന്നെങ്കിലും കുഞ്ഞു പേർളിയെ ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലാലോ എന്ന വിഷമവും ആരാധകർക്കുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങൾ ഒന്നും തന്നെ ശ്രീനിഷ് പങ്കു വെച്ചിരുന്നില്ല. അതു കൊണ്ടു തന്നെ തങ്ങളുടെ പൊന്നോമനയെ ഒരു നോക്ക് കാണാൻ കഴിയാത്തതിൽ വിഷമിച്ചിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ക്ഷീണം ഒക്കെ മാറി പേർളി എത്തുമ്പോൾ കുഞ്ഞിനെ കാണിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോൾ.

മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സ് ഒന്നാം സീസണിലെ മത്സരാർത്ഥിയായി പേർളി മാണി എത്തിയതോടെ ആണ് താരം കൂടുതൽ ആരാധകരെ സമ്പാദിക്കുന്നത്. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥിയും നടനുമായ ശ്രീനിഷ് അരവിന്ദുമായി താരം അവിടെ വെച്ച് പ്രണയത്തിലാവുകയും ബിഗ്‌ബോസ് ഷോ കഴിഞ്ഞപ്പോൾ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ബിഗ്‌ബോസ് ഹൌസിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങൾ ആയിരുന്നു പേര്ളിഷ്‌ എന്നറിയപ്പെട്ട പേര്ളിയും ശ്രീനിഷും.

ഗർഭിണിയായിരിക്കെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ പേർളി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. പേർളി യൂട്യൂബിൽ സജീവമായിട്ടു വളരെ കുറച്ചു നാളുകൾ മാത്രമാണ് ആയത്. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ പത്തു ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കാൻ പേർളിക്ക് കഴിഞ്ഞു. പത്തു ലക്ഷം ആരാധകരെ ലഭിച്ച പെർലിക്ക് ഗൂഗിളിന്റെ സമ്മാനമായ ഗോൾഡൻ പ്ളേ ബട്ടൺ കഴിഞ്ഞ ആഴ്ച ലഭിച്ചിരുന്നു. അത് അൺബോക്‌സ് ചെയ്യുന്ന വീഡിയോ പേർളി തന്റെ ചാനലിൽ പബ്ലിഷ് ചെയ്തിരുന്നു. കുഞ്ഞതിഥി എത്തും മുന്നേ 10 ലക്ഷം കടക്കും എന്ന് പേർളി മുന്നേ പറഞ്ഞിരുന്നു.

x