ഇതാണ് രാജ്യം ഒന്നാകെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ സൂപ്പർമാൻ

ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോയുണ്ട് ..ട്രെയിൻ പാളത്തിലേക്ക് വീണ കുഞ്ഞിനെ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷപ്പെടുത്തിയ ഒരു യുവാവിന്റെ വീഡിയോ ശ്വാസം അടക്കിപിടിച്ചാണ് ഏവരും കണ്ടത് .. രാജ്യമെങ്ങും സൂപ്പർ മാൻ എന്ന് വിശേഷിപ്പിച്ച ആ യുവാവിന്റെ പേര് മയൂർ .. ഒരു നിമിഷം ദൈവത്തിന്റെ കരങ്ങളുമായി എത്തിയ യുവാവ് അതി സാഹസികമായാണ് ആ പൊന്നോമനയെ രെക്ഷപെടുത്തിയത് .. സംഭവം നടക്കുന്നത് മുംബൈയിലെ വാങ്കനി റെയിൽവേ സ്റ്റേഷനിലാണ് .. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ നടന്നുവരുകയായിരുന്നു അമ്മയും കുഞ്ഞും .. പെട്ടന്നാണ് ബാലൻസ് തെറ്റി പൊന്നോമന റെയിൽവേ ട്രാക്കിലേക്ക് വീണത് .. തിരികെ കയറാൻ ആവത് ശ്രെമിച്ചെങ്കിലും കുഞ്ഞിന് അതിനു സാധിച്ചില്ല .. ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു കുഞ്ഞിന്റെ ‘അമ്മ , കാരണം ആ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു .. എന്ത് ചെയ്യണമെന്നറിയാതെ കുഞ്ഞിന്റെ മോശം അവസ്ഥ മനസിലാക്കിയ ‘അമ്മ അലറി വിളിക്കാൻ തുടങ്ങി .. പൊന്നോമന വീണ ട്രാക്കിലൂടെ ട്രെയിൻ വരുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് .. അപ്പോഴാണ് സ്വന്തം ജീവൻ പോലും നോക്കാതെ കുഞ്ഞിനെ രക്ഷിക്കാൻ മയൂർ എന്ന യുവാവ് ഓടിയെത്തുന്നത് .. ട്രെയിൻ എത്തും മുൻപേ കുഞ്ഞിനെ കര കയറ്റുകയും അതിനു ശേഷം സ്വയം രക്ഷപെടുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത് ..

സംഭവത്തെക്കുറിച്ച് യുവാവ് മയൂർ ഷിൽവേ പറയുന്നത് ഇങ്ങനെ .. ” എനിക്ക് സ്വന്തം ജീവനെ പോലെ തന്നെ ആ പൊന്നോമനയുടെ ജീവനും ഒരേ പോലെ തോന്നി , എന്തവന്നാലും ആ കുരുന്നു ജീവൻ രക്ഷിക്കാൻ തന്നെ മനസിലുറപ്പിച്ചാണ് ഓടിയത് .. ഒപ്പം ലോകത്തുള്ള എല്ലാ ദൈവങ്ങളെയും ഒരു നിമിഷം ഞാൻ മനസ്സിൽ വിളിച്ചുപോയി .. ദൈവ നിയോഗം പോലെ എനിക്ക് ആ കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചത് വരെ സന്തോഷം നൽകുന്ന ഒന്നാണ് .. മനസ് നിറഞ്ഞാണ് ആ ‘അമ്മ എന്നോട് നന്ദി പറഞ്ഞത് ” . എന്നായിരുന്നു മയൂർ ഷിൽവേ എന്ന യുവാവ് പറഞ്ഞത് .. രാജ്യമെങ്ങും സൂപ്പർ മാൻ എന്ന പേരിൽ വിശേഷിപ്പിച്ച മയൂർ ഷിൽവയെ റെയിൽവേ അധികൃതർ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു ..

റെയിൽവേ മന്ത്രിയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് … വീഡിയോ പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു .. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് മയൂരിന് അഭിനന്ദനപ്രവാഹവുമായി രംഗത്ത് എത്തുന്നത് .. ഇത് ദൈവത്തിന്റെ കരങ്ങൾ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ .. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് .. സ്വന്തം ജീവൻ പോലും നോക്കാതെ ആ പൊന്നോമനയുടെ ജീവൻ രക്ഷിച്ച മയൂർ ഷിൽവേ എന്ന യുവവിനിരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും ..

x