‘അമ്മ മഞ്ജുവിനെ കടത്തി വെട്ടുന്ന ഡാൻസുമായി മകൾ മീനാക്ഷി , ഡാൻസ് വീഡിയോ കാണാം

മലയാളി ആരധകരുടെ പ്രിയ താരപുത്രിമാരിൽ ഒരാളാണ് മീനാക്ഷി ദിലീപ് .. അഭിനയലോകത്തേക്ക് ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല എങ്കിലും താരപുത്രിക്ക് ആരധകർ ഏറെയാണ് .. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങളും , ഡബ്മാഷുകളും , ഡാൻസുകളും ഒക്കെ വളരെ പെട്ടന്നാണ് വൈറലായി മാറാറുള്ളത് .. ദിലീപിന്റെയും മഞ്ജുവിന്റെയും മകളായ മീനാക്ഷി മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തും എന്നാണ് പ്രേക്ഷകർ പ്രതീഷിച്ചതെങ്കിലും തല്ക്കാലം അഭിനയലോകത്തേക്ക് ഇല്ല എന്നുള്ള തീരുമാനമായിരുന്നു മീനുട്ടിയുടേത് . അഭിനയലോകത്ത് സജീവമല്ല എങ്കിലും സോഷ്യൽ മീഡിയകളിൽ താരം സജീവമാണ് , ഇപ്പോഴിതാ മീനാക്ഷിയുടെ കിടിലൻ നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..

 

രൺബീർ കപൂർ നായികാ നായകന്മാരായി എത്തിയ  എത്തിയ പത്മാവദ് എന്ന ചിത്രത്തിലെ ” നൈനോ വാലെ നെ ” എന്ന ഗാനത്തിന് കിടിലൻ നൃത്തചുവടുകൾ വെക്കുന്ന മീനാക്ഷിയുടെ വീഡിയോ ഇപ്പോൾ ആരധകർ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട് .. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിട്ടുണ്ട് .. മീനാക്ഷിയുടെ നൃത്തം കാണുമ്പോൾ മഞ്ജുവിനെ ഓര്മ വരുന്നുണ്ട് എന്നും അമ്മയുടെ അതെ കഴിവുകൾ മീനാക്ഷിക്കും ലഭിച്ചിട്ടുണ്ട് എന്നൊക്കെയാണ് ആരധകർ അഭിപ്രയങ്ങളുമായി രംഗത്ത് വരുന്നത് .

ഇതിനു മുൻപും മീനാക്ഷിയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . മീനാക്ഷിയുടെ ഉറ്റ കൂട്ടുകാരിയും നാദിർഷായുടെ മകളുമായ ആയിഷയുടെ വിവാഹ സൽക്കാരത്തിനിടെയുള്ള മീനാക്ഷിയുടെ ഡാൻസ് സോഷ്യൽ ലോകത്ത് ഏറെ ശ്രെധ നേടിയിരുന്നു .. സ്റ്റേജിൽ ആദ്യമായി മീനാക്ഷി നൃത്തം ചെയ്തപ്പോൾ പൂർണ പിന്തുണ നൽകി ദിലീപും കാവ്യയും കാണികളായി ഉണ്ടായിരുന്നു .. ഇപ്പോഴിതാ താരപുത്രിയുടെ പുതിയ നൃത്തവും സോഷ്യൽ ലോകം ഏറ്റെടുത്തിട്ടുണ്ട് .. ഡാൻസിനെ പ്രശംസിച്ച് നിരവധി ആരാധകരും ഉറ്റ കൂട്ടുകാരി നമിതയും മീനാക്ഷിയുടെ രംഗത്ത് എത്തിയിട്ടുണ്ട് .. ‘അമ്മ മഞ്ജുവിന്റെ ” കിം കിം കിം ” ഡാൻസിനെ കടത്തി വെട്ടുന്ന തരത്തിലുള്ള കിടിലൻ ഡാൻസ് എന്നാണ് ആരധകർ അഭിപ്രായം പറയുന്നത് .. ജൂനിയർ മഞ്ജു എന്നാണ് മീനാക്ഷിയെ പലരും വിളിക്കുന്നത് , മഞ്ജുവിന്റെ കഴിവുകൾ അതേപടി മകൾ മീനാക്ഷിക്ക് ലഭിച്ചിട്ടുണ്ട് എന്നും , മീനാക്ഷിയുടെ ചിരി വരെ മഞ്ജുവിന്റെ തനി പകർപ്പാണെന്നും എന്നൊക്കെയാണ് ആരധകർ പറയുന്നത് ..

 

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

മാതാപിതാക്കളുടെ പാത പിന്തുടർന്ന് മീനാക്ഷി സിനിമയിലേക്ക് എത്തും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത് .. എന്നാൽ അഭിനയത്തെക്കാളും പഠനത്തിൽ ശ്രെധ കേന്ദ്രികരിക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം .. ചെന്നൈയിൽ മെഡിസിന് ചേർന്ന മീനാക്ഷി ഡോക്ടർ മീനാക്ഷി ആവാനുള്ള പരിശ്രമത്തിലാണ് .. അഭിനയത്തിലേക്ക് കാലെടുത്തുവെച്ചിട്ടില്ല എങ്കിലും ഡബ്മാഷുകളിലൂടെയും , ഗിറ്റാർ വായനകളിലൂടെയും , നൃത്തത്തിലൂടെയും എല്ലാം മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമാണ് .. എന്തായാലൂം മീനുട്ടിയുടെ ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .. മീനുട്ടിയുടെ പുതിയ വിഡിയോയ്ക്ക് നിരവധി ആരധകരാണ് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത് ..

 

Articles You May Like

x