സോഷ്യൽ ലോകം ഒന്നടങ്കം നമിച്ചു പോയി ഈ സ്നേഹത്തിനു മുന്നിൽ

ലോകത്ത് ഇന്ന് കളങ്കമില്ലാത്ത സ്നേഹം മനുഷ്യരേക്കാൾ കൂടുതൽ ലഭിക്കുക മൃഗങ്ങളിൽ നിന്നാകും , കാരണം സ്നേഹിച്ചാൽ അത് കളങ്കമില്ലാത്ത നൂറിരട്ടിയായി തിരികെ തരാനും , ഒരു നേരത്തെ ഭക്ഷണം നൽകിയാൽ എന്നും നന്ദി കാണിക്കാനും മൃഗങ്ങൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ് .. ഇക്കാര്യത്തിൽ നായകൾക്കുള്ള സ്ഥാനം മറ്റു മൃഗങ്ങളെക്കാൾ ഒരുപടി മുകളിൽ ആണ് എന്നതാണ് സത്യം . അത്തരത്തിൽ ഒരു നായയുടെയും യജമാനന്റെയും സ്നേഹത്തിന്റെ യഥാർത്ഥ സംഭവ കഥയാണ് ഫസ്റ്റ് ഷോ നിങ്ങളുമായി പങ്കുവെക്കുന്നത് . ഗ്ലാഡിസ് എന്ന യജമാനന്റെയും അദ്ദേഹത്തിന്റെ വളർത്തുനായയുടെയും സ്നേഹമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് മനുഷ്യർക്ക് പോലും മാതൃകയാകുന്നത്‌ . സംഭവം നടക്കുന്നത് സ്വിറ്റസർലാന്റിലാണ് ..

ഗ്ലാഡിസ് എന്ന 50 വയസുകാരൻ ഒരിക്കൽ നടക്കാൻ ഇറങ്ങിയപ്പോൾ ആരോ വഴിയിൽ ആരോ ഉപേക്ഷിച്ച നിലയിൽ വഴി അരുകിൽ ഒരു നായക്കുട്ടിയെ കാണാനിടയായി . വിശന്നു വലഞ്ഞു എല്ലും തോലുമായി നിന്ന നയക്കുട്ടിക്ക് മറ്റു നായ്ക്കളിൽ നിന്നും പരിക്ക് സംഭവിച്ച അവസ്ഥയിലുമായിരുന്നു . ഗ്ലാഡിസിനെ കണ്ടപാടെ ഓടി കാൽച്ചുവട്ടിൽ എത്തിയ ആ നായക്കുട്ടിയെ കണ്ടപ്പോൾ ഭക്ഷണം കഴിക്കാതെയുള്ള അതിന്റ അവസ്ഥ മോശമാണെന്നു വെക്തമായി .. ഉടൻ തന്നെ ഗ്ലാഡിസ് നായക്കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും പരിചരിക്കുകയും ചെയ്തു .. കുറച്ചു മാസങ്ങൾക്ക് ശേഷം ഗ്ലയ്സി എന്ന പേരിൽ ആ നായക്കുട്ടി പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചുവരികയും ചെയ്തു . മാസങ്ങൾ കടന്നു വർഷങ്ങൾ കടന്നു ഗ്ലാഡിസിന് ജീവന്റെ ജീവനായി ഗ്ലെയ്സി മാറി .. കുറച്ചു വർഷങ്ങൾക്ക് ശേഷം ഗ്ലാഡിസ് ഒരുനാൾ വിടവാങ്ങി , .

ഗ്ലാഡിസ് വിടവാങ്ങിയതോടെ വീട്ടുകാരെ പോലും അത്ഭുതപ്പെടുത്തിയ സംഭവവികാസങ്ങൾ അരങ്ങേറിയത് . ഗ്ലാഡിസിനെ അടക്കിയ ദിവസം മുതൽ ആ സ്ഥലത്ത് വളർത്തുനായ ഗ്ലയ്‌സി താമസം ആരംഭിക്കുകയായിരുന്നു .. ഗ്ലാഡിസിന്റെ വീട്ടുകാർ ഗ്ലയ്സി യെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ സ്രെമിച്ചെങ്കിലും ഗ്ലയ്‌സി പിന്മാറിയില്ല .. പകൽ മുഴുവൻ കറങ്ങി നടന്ന് കൂടുതൽ സമയവും ഗ്ലയ്സി ഗ്ലാഡിസിന്റെ കു,ഴി,മാടത്തിൽ കിടന്നു .. അദ്ദേഹത്തിന്റെ അടുത്തേക്ക് തലവെച്ചു കിടക്കുന്ന ഗ്ലയ്സി എന്ന നായകുട്ടിയുടെ വീഡിയോ ഒരുനിമിഷം ആരുടേയും കണ്ണൊന്നു നിറയ്ക്കും .. പതിവായി നായയെ പരിസരത്ത് കണ്ടതോടെയാണ് ഇത് വാർത്തയായി മാറിയതും സോഷ്യൽ ലോകത്ത് വൈറലായതും ..

ഇന്ന് നമ്മൾ മനുഷ്യർക്കിടയിലില്ലാത്ത സ്നേഹബന്ധമാണ് ആ ഗ്ലൈസിക്കും ഗ്ലാഡിസിനും ഉണ്ടായിരുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ അഭിപ്രായങ്ങളുമായി രംഗത്ത് വന്നത് . എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിട്ടുണ്ട് .. ഈ സ്നേഹത്തിനു മുന്നിൽ ഒരു നിമിഷം ആരും ഒന്ന് തൊഴുതുപോകുമെന്നും , മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തെളിയിക്കുന്ന നിമിഷം ആണെന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയർന്നത് . വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x