സീരിയൽ നടി അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയും മകന്റെ ഒന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു

സീരിയൽ ആരധകരുടെ എക്കാലത്തെയും പ്രിയ താരങ്ങളാണ് ആദിത്യൻ ജയനും അമ്പിളി ദേവിയും.സീത എന്ന സീരിയലിലെ അനിരുദ്ധനെയും ജാനകിയേയും ആരാധകർ അത്ര പെട്ടന്ന് മറക്കാനിടയില്ല.സീരിയലിൽ ജോഡികളായി എത്തിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു.ഇരുവരുടെയും പ്രണയവിവാഹത്തിന് ശേഷം നിരവധി വിമർശങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.എന്നാൽ വിമർശകർക്ക് അസൂയ ഉളവാക്കുന്ന നല്ലൊരു കുടുംബജീവിതം നയിച്ചായിരുന്നു ഇരുവരും മറുപടി നൽകിയത്.

 

 

ഇപ്പോഴിതാ അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയും രണ്ടാമത്തെ മകൻ ഒരു വയസുകാരൻ അർജുന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.മൂത്ത മകൻ അമർനാഥ് അപ്പുവിന്റെയും ഇളയമകൻ അർജ്ജുന്റെയും വിശേഷങ്ങൾ പങ്കുവെച്ച് ഇടയ്ക്കിടെ ഇരുവരും സോഷ്യൽ മീഡിയയിൽ എത്താറുള്ളതാണ്.കുഞ്ഞു മുണ്ടൊക്കെ ഉടുത്ത് എത്തിയ രണ്ടാമത്തെ മകൻ അർജുന്റെ ചോറൂണിന്റെ ചിത്രങ്ങൾ ഇതിന് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .അതിന് ശേഷം അമ്പിളി ദേവിയും ആദിത്യൻ ജയനും ഒന്നിച്ചുള്ള അർജുന്റെ ഒന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

 

 

സീരിയലിൽ താര ജോഡികളായി ഇരുവരും വേഷമിട്ടിരുന്നു , ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രഷണം ചെയ്ത സീത എന്ന സീരിയലിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.ഭാര്യാ ഭർത്താക്കന്മാരായി വേഷമിട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ആരധകർ ആദ്യം തിരക്കിയത് ഇത് സീരിയൽ ഷൂട്ടിങ്ങിനിടയിലുള്ള ചിത്രമാണോ എന്നായിരുന്നു, എന്നാൽ പിന്നീടാണ് ഇരുവരും വിവാഹിതരായി എന്ന വാർത്ത പുറത്തുവന്നത്.നിരവധി വിമര്ശനങ്ങളും സൈബർ ആക്രമണങ്ങളും ഇരുവർക്ക് നേരെ ഉയരുകയും ചെയ്തു.

 

 

 

കുഞ്ഞതിഥിയുടെ വരവോടെ അമ്പിളി ദേവി സീരിയൽ ലോകത്തുനിന്നും താൽകാലികമായി ഇടവേളയെടുത്തിരിക്കുകയാണ്.സിനിമയിലൂടെയും സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമ്പിളി ദേവി , തങ്ങളുടെ കുടുംബത്തിലെ ഒരാൾ എന്ന നിലയിലാണ് സീരിയൽ ആരധകർ അമ്പിളി ദേവിയെ കാണുന്നത്.സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം എന്ന ചിത്രത്തിലൂടെയായിരുന്നു അമ്പിളി ദേവി സിനിമാലോകത്തേക്ക് എത്തിയത് , പിന്നീട് പൃഥ്വിരാജ് നായകനായി എത്തിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെ ആരധകരുടെ പ്രിയ താരമായി മാറി.നടക്കാൻ വയ്യാത്ത പെൺകുട്ടിയായ മീര എന്ന കഥാപാത്രത്തെ പ്രെശംസ കൊണ്ട് ഏവരും ഒരേ പോലെ ഏറ്റെടുക്കുകയായിരുന്നു.

 

 

നിരവധി സീരിയലുകളിലും സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവസാന്നിധ്യമായിരുന്ന അമ്പിളി ദേവിയുടെ രണ്ടാം വിവാഹമായിരുന്നു ആദിത്യനുമായി നടന്നത് ..ഇവരുടെ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ചിത്രങ്ങൾ ആരധകരുമായി പങ്കുവെച്ച് ഇടയ്ക്കിടെ ഇരുവരും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.ഇപ്പോഴിതാ ഒരു വയസുകാരൻ മകൻ അർജുന്റെ ഒന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും എത്തിയിരിക്കുന്നത്.നിരവധി കുടുംബ പ്രേക്ഷകർ ആരധകരായുള്ള അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയും മകന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

 

 

 

Articles You May Like

x