
നിങ്ങളുടെ ലൗവറിൻറെ പേരെന്തുവാ? ദുർഗ്ഗ കൃഷ്നയുടെ മറുപടി കണ്ട് അന്തംവിട്ട് ആരാധകർ

ചെറിയ സമയത്തിനുള്ളിൽ മുൻ നിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിയാണ് ദുര്ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖ മുദ്ര. വിമാനം , കുട്ടിമാമ , ലൗ ആക്‌ഷൻ ഡ്രാമ , കൺഫഷൻ ഓഫ് കുക്കൂസ്, തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു .കോഴിക്കോടാണ് സ്വദേശം എങ്കിലും താരം ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്. ബിസിനെസ്സുകാരനാണ് ദുർഗ്ഗയുടെ അച്ഛൻ യാഥാസ്ഥിതിക കുടുംബമാണ് എങ്കിലും സിനിമയിൽ കുടുംബം മുഴുവൻ സപ്പോർട്ടും തന്നിരുന്നു എന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട് .

ഇപ്പോൾ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ചോദ്യത്തിന് മറു പടി ആയിട്ടാണ് കാമുകൻറെ പേരും ചിത്രവും നടി വെളിപ്പെടുത്തിയത്. അർജുൻ രവീന്ദ്രൻ ആണ് ദുർഗ്ഗയുടെ കാമുകൻ. കഴിഞ്ഞ നാലു വർഷങ്ങളായി ഇരു വരും പ്രണയത്തിലാണെന്നും താരം പറഞ്ഞു. അർജുൻ സിനിമ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്. കാമുകന്റെ പേര് എന്താണെന്നുള്ള ചോദ്യത്തിന് അർജുനുമൊത്തുള്ള ചിത്രം പങ്കു വെച്ചായിരുന്നു നടി മറുപടി നൽകിയത്.

യുവ സിനിമാ നിർമ്മാതാവാണ് അർജുൻ. അർജുനുമൊത്തുള്ള ചിത്രങ്ങൾ മുൻപും നടി തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ പങ്കു വച്ചിട്ടുണ്ട്. അന്നൊക്കെ ആരാധകർ ഇതാരാണ് എന്ന് ചോതിച്ചിട്ടുണ്ടെങ്കിലും മറുപടി ഒന്നും താരം നൽകിയിരുന്നില്ല. വിമാനം ലൗ ആക്‌ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദുർഗ്ഗ കൃഷ്ണ. മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം റാം ആണ് നടിയുടെ പുതിയ പ്രോജക്ട്. താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞ ആരാധകരുടെ ആശംസാ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ.

ഇരുവരും തമ്മിൽ ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ ആണ് നടി ആരാധകരുമായി പങ്കു വെച്ചത്. ഇരുവരും നല്ല ചേർച്ച ഉണ്ടെന്നും ചിത്രങ്ങളിൽ ഇരുവരും ക്യൂട്ട് ആയിട്ടുണ്ടെന്നും ആരാധകർ പറയുന്നു. ദുർഗയുമായുള്ള നിരവധി ചിത്രങ്ങൾ അർജുനും തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചിട്ടുണ്ട്. അർജുനോടും മുൻപ് പലരും കാമുകി ആണോ എന്നൊക്കെ ചോതിച്ചിട്ടുണ്ടെങ്കിലും മറു പടി ഒന്നും നൽകിയിരുന്നില്ല. ഇപ്പോൾ ദുർഗ്ഗ തന്നെ തുറന്ന് സമ്മതിച്ചതോടെ ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുകയാണ് ആരാധകർ.

2017 ൽ പൃഥ്വിരാജ് നായകനായെത്തിയ വിമാനം എന്ന ചിത്രത്തിലൂടെ ആയിരുന്നു ദുർഗ്ഗാ കൃഷ്ണയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പ്രിത്വിരാജിന്റെ നായികയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. അതിന് ശേഷം ജയസൂര്യയുമൊത്തു പ്രതം ടു ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മുഖ്യ വേഷത്തിൽ എത്തിയ കുട്ടി മാമ നിവിൻ പോളി നായകനായ ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇൻസ്റ്റാ ഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറു പടി ആയാണ് തന്റെ പ്രണയം താരം തുറന്നു പറഞ്ഞത് . താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞ ആരാധകരുടെ ആശംസാ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ.