മലയാളികളുടെ പ്രിയതാരം ശാലു കുര്യന്‍ അമ്മയായി ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി

ചന്ദന മഴ സീരിയലിലെ വില്ലത്തി വർഷയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ശാലു കുര്യൻ. വില്ലത്തി വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടങ്കിലും ശാലുവിനോട് പ്രേക്ഷകർക്ക് ഇന്നും വലിയ ഇഷ്ടമാണ് ഉള്ളത്. പല സീരിയലുകളിലും വില്ലത്തിയായി തിളങ്ങിയ ശാലുവിന്റെ വേറിട്ട അഭിനയമാണ് തട്ടി മുട്ടി പരമ്പരയിലെ വിധു എന്ന കഥാ പാത്രം കാഴ്ച വയ്ക്കുന്നത്. അടുത്തിടെയായി പരമ്പരയിൽ നിന്നും വിട്ടു നിൽക്കുന്ന ശാലുവിന്റെ പുതിയ വിശേഷം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ശാലു കുര്യന്റെ കുടുംബത്തിൽ ആർക്കും തന്നെ അഭിനയവുമായി ഒരു ബന്ധവുമില്ല. പിള്ളേരുടെ മുൻപിൽ ആളാകാൻ വേണ്ടി മാത്രമാണ് ശാലു ക്ലാസിക്കൽ ഡാൻസ് പഠിച്ചതെന്ന് മുൻപ് പറഞ്ഞിരുന്നു .പിന്നീടാണ് ഡാൻസ് കൂടുതൽ സീരിയസ് ആയി എടുക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഡോക്യുമെൻററിയിൽ കൂടിയാണ് ശാലു ക്യാമറയുടെ മുന്നിൽ എത്തിയത്. സുരൃ ടി വിയിൽ സംപേക്ഷണം ചെയ്ത ഒരു ഹൊറർ സീരിയൽ ആയ കൃഷ്ണ പക്ഷം ആണ് ശാലുവിന്റെ ആദ്യ സീരിയൽ. അതിന് ശേഷമാണ് തിങ്കളും താരങ്ങളും എത്തുന്നത്.

പിന്നേട് അങ്ങോട്ട് ശാലുവിന്റെ ദിനങ്ങൾ തന്നെ ആയിരുന്നു. സരയുവിലെ രജനി, ഇന്ദിരയിലെ ജലറാണി ഇവയിലെല്ലാം മികച്ച പ്രകടനം നടത്തി കൈയ്യടി നേടി. എന്നാൽ ശാലുവിന് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു കൊടുത്ത കഥാ പാത്രം ആയിരുന്നു ചന്ദന മഴയിലെ വർഷ. 2017 ലാണ് ശാലുവിന്റെ വിവാഹം നടന്നത്. പത്തനം തിട്ട സ്വദേശിയായ മെൽവിൻ ഫിലിപ്പാണ് ശാലുവിനെ വിവാഹം ചെയ്തത് . കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പി ആർ മാനേജറാണ് അദ്ദേഹം. പക്കാ അറേഞ്ച് മാര്യേജ് ആണെന്നും പെണ്ണു കാണാൻ വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതെന്നും വിവാഹ വിശേഷം പങ്കു വെക്കുമ്പോൾ താരം പറഞ്ഞിരുന്നു.

അടുത്തിടെയാണ് അഭിനയത്തിൽ നിന്നും താരം ഇടവേള എടുക്കുന്നത്. തട്ടിമുട്ടി പരമ്പരയിൽ ഇനി ഉണ്ടാവില്ല എന്ന് ആരാധകരുടെ സംശയത്തിന് മകൻ പിറന്ന വിശേഷം ശാലു പങ്കിടുന്നത്. അഡിസ്റ്റർ മെൽവിൻ എന്നാണ് താരാം മകന് പേരിട്ടത് ശാലു കുര്യൻ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത് വില്ലത്തി വേഷങ്ങൾ മാത്രം അവതരിപ്പിക്കുന്ന വർഷയെയാണ്. ചന്ദന മഴയിൽ അമൃതയെ സദാ സമയവും ഉപദ്രവിക്കുന്ന വർഷ. ആർക്കും വര്ഷ എന്ന കഥാ പാത്രത്തെ ഇഷ്ടം ആയിരുന്നില്ലെങ്കിലും, വർഷയായി എത്തുന്ന വിടർന്ന കണ്ണുകൾ ഉള്ള ആ സുന്ദരിയോട് ഒരു വല്ലാത്ത ഇഷ്ടം തന്നെ ആയിരുന്നു മലയാളി വീട്ടമ്മമാർക്ക്.

പല സീരിയലുകളിലും വില്ലത്തി ആയി തിളങ്ങിയ ശാലുവിന്റെ വേറിട്ട അഭിനയമാണ് തട്ടീം മുട്ടീം പരമ്പരയിലെ വിധു എന്ന കഥാപാത്രം. അടുത്തിടെയായി പരമ്പരകളിൽ നിന്നും വിട്ടുനിൽക്കുന്ന ശാലുവിന്റെ പുതിയ സന്തോഷം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.

 

x