പ്രായം നാല്പതിനോട് അടുക്കുമ്പോഴും പതിനേഴുകാരിയുടെ ചുറുചുറുക്കോടെ കാവ്യാ മാധവൻ ; സൗന്ദര്യ രഹസ്യം കാണാം

കേരളക്കരയുടെ ശാലീന സൗന്ദര്യം ആണ് കാവ്യാമാധവൻ. മലയാള സിനിമയുടെ നായികാ സൗന്ദര്യം കാവ്യ മാധവന്റെ കണ്ണുകളിലൂടെയാണ് ആരാധകർക്ക് എന്നും കാണാൻ ഇഷ്ടം. വിടർന്ന കണ്ണുകളും, പനങ്കുല പോലുള്ള മുടിയും ആരെയും ആകർഷിക്കുന്ന ചിരിയും കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ സുന്ദരിയാണ് കാവ്യാമാധവൻ. തന്റെ സ്വതസിദ്ധമായ സൗന്ദര്യവും പ്രത്യേക ശൈലിയിലുള്ള സംസാരവും ആരാധകർക്ക് ഏറെ പ്രിയങ്കരമാണ്. 1999 മുതൽ മലയാള സിനിമയുടെ നായിക ആയി വളർന്ന കാവ്യ നിരവധി ചിത്രങ്ങൾ ആണ് മലയാളികൾക്ക് സമ്മാനിച്ചത്. നൂറോളം ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് തെളിയിച്ചു.

36 വയസ്സുകാരിയായ കാവ്യാ ഇന്നൊരു കുഞ്ഞിന്റെ അമ്മയാണ്. വർഷങ്ങൾക്ക് മുൻപ് പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ ബാലതാരമായായിരുന്നു കാവ്യ സിനിമ ലോകത്തേക്കെത്തിയത്. പിന്നീട് ചുരുങ്ങിയ നാൾകൊണ്ട് മലയാളികളുടെ പ്രിയനായികയായി വളർന്നു. ജനപ്രിയ നായകൻ ദിലീപിന്റെ ഭാര്യയായും മഹാലക്ഷ്മിയുടെ അമ്മ വേഷത്തിലും ഒട്ടേറെ തിരക്കുകളിലാണ് താരം ഇന്നുള്ളത്. സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട്.

കാവ്യ പങ്കെടുക്കുന്ന കുടുംബ ചടങ്ങുകളിലും വിവാഹങ്ങളിലും എല്ലാം ക്യാമറ കണ്ണുകൾ കാവ്യായോടൊപ്പമാണ്. കാവ്യയുടെ സൗന്ദര്യത്തിന് പിന്നിലുള്ള രഹസ്യങ്ങളെ പറ്റി നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ അരങ്ങേറുന്നത്. എന്താണ് ഈ സൗന്ദര്യത്തിനു പിന്നിൽ എന്ന് പലപ്പോഴും കാവ്യയോട് മാധ്യമങ്ങൾ തിരക്കിയിട്ടുണ്ട്. അതിനു കാവ്യയുടെ ഉത്തരം ഇങ്ങനെ”ചിട്ടയായ ജീവിത രീതി അത് കഴിവതും പുലർത്തികൊണ്ട് പോകാൻ ശ്രമിക്കാറുണ്ട്. നൃത്തം, വോക്കിങ്, ഉറക്കം ഇതൊന്നും മുടക്കാറില്ല” ഇതൊക്കെ തന്നെയാണ് തന്റെ ജീവിത രീതിയെന്ന് കാവ്യ പറയുന്നു.

ഷൂട്ടിങ് തിരക്കുകളിൽ നിന്നും വീട്ടിൽ എത്തിയാൽ ലഭിക്കുന്ന രണ്ടു ദിവസം തന്റേത് മാത്രമാണ് എന്ന് കാവ്യ തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് ആരും തന്നെ ശല്യം ചെയ്യില്ല. അന്ന് ഒരു ഡയറ്റും ഉണ്ടാകില്ല. ഫോണൊക്കെ മാറ്റിവച്ചിട്ട് സ്വതന്ത്രമായി ഉറങ്ങും, മറ്റൊന്നിനെക്കുറിച്ചും ഒരു ചിന്തയും ഉണ്ടാകില്ലെന്നും കാവ്യ പറഞ്ഞിട്ടുണ്ട്. മാത്രമല്ല എത്ര പുലർച്ചെ ഉണരാനും താൻ റെഡിയാണ് എന്നും അതിപ്പോൾ പുലർച്ചെ നാല് മണിക്ക് ആണെങ്കിലും ഒരു പ്രശ്നവും ഇല്ലെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്. എണീക്കുമ്പോളും ഉറങ്ങുമ്പോളും എപ്പോഴും പ്രാർത്ഥന ചുണ്ടിൽ ഉണ്ടാകുമെന്നും കാവ്യ പറയുന്നു.ഭക്ഷണ രീതികൾക്ക് സമയം ഉണ്ട് ,പ്രാർത്ഥന, എക്സർസൈസ് ഒന്നും മുടക്കാറില്ല. ജിമ്മിൽ പോയാലും കാർഡിയോ ഒക്കെയാണ് മെയിൻ ആയി ചെയ്യുന്നത് വെയിറ്റ് ലിഫ്റ്റിങ് ഒന്നും ചെയ്യാറില്ല എന്നും കാവ്യ പറയുന്നു.

ഒരു പക്ഷെ ഇത് തന്നെ ആയിരിക്കും ഇന്നും കാവ്യയുടെ ബ്യൂട്ടി സീക്രട്ട് എന്നാണ് അനുമാനിക്കാൻ കഴിയുന്നത്. കേരളക്കര കണ്ട വമ്പൻ ഹിറ്റുകളിലൊന്നായ മീശമാധവന്‍, മിഴി രണ്ടിലും,തെങ്കാശിപ്പട്ടണം,ദോസ്ത് തുടങ്ങിയ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ടവളായി മാറാനും കാവ്യയ്ക്ക് സാധിച്ചു. പെരുമഴക്കാലത്തിലെ കാവ്യയുടെ അഭിനയ മികവിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു. ഗദ്ദാമ, നാലുപെണ്ണുങ്ങള്‍ പോലെയുള്ള വേഷങ്ങൾപ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി സിനിമകളിൽ തന്റെ അഭിനയ പാടവം തെളിയിച്ച നായിക പിന്നീട് വിവാഹത്തിനുശേഷം സിനിമാ രംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു.

ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യ കടന്നതോടെയാണ് പൂർണ്ണ കുടുംബിനി ആയി കാവ്യ മാറുന്നത്. കാവ്യ മാധവന്‍ നായികയായി അരങ്ങേറിയതും ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ആദ്യ ചിത്രത്തിലെ നായകന്‍ തന്നെ പില്‍ക്കാലത്ത് ജീവിതത്തിലേക്കും എത്തിയതിൽ ഏറ്റവും കൂടുതൽ സന്തോഷം കാവ്യയുടെ ആരാധകർക്ക് തന്നെയാണ്. തുടക്കം മുതലേ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള കിവംദന്തികള്‍ പ്രചരിച്ചിരുന്നു എങ്കിലും ജീവിതത്തിലെ സാഹചര്യങ്ങൾ ആണ് ഇരുവരെയും ഒരുമിപ്പിച്ചത്. ചിത്രങ്ങളിലും കാവ്യയുടെ അഭിനയ സാന്നിധ്യം ശ്രദ്ധേയമായി മാറിയിരുന്നു.

x