സ്ത്രീധനം മേടിച്ചിട്ട് മൂന്നു നേരം തിന്നാൻ ഇരിക്കുന്ന ഇവന്മാരെ പറഞ്ഞ മതിയല്ലോ , പാർവതിയുടെ പ്രതികരണം ശ്രെധ നേടുന്നു

കേരളക്കരയുടെ കണ്ണ് നിറച്ച വാർത്തയായിരുന്നു കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ മ, ർദ്ദ. നത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആ , ത്മഹ ,ത്യ ചെയ്ത സംഭവം .. ഒരു നയാ പൈസ സ്ത്രീധനം ആവിശ്യമില്ല എന്ന കപടമുഖവുമായിട്ടാണ് കിരൺ വിവാഹ ആലോചനയുമായി മുന്നോട്ട് വന്നതെങ്കിലും വിവാഹം കഴിഞ്ഞതോടെ കാര്യങ്ങൾ എല്ലാം തല കീഴായി മാറുകയായിരുന്നു . മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറായ കിരൺ കുമാറിന് വിസ്മയയുടെ വീട്ടിൽ നിന്നും നൽകിയ പന്ത്രണ്ട് ലക്ഷം രൂപയുടെ വാഹനം പോരാ എന്നും വില കൂടിയ വാഹനം വേണമെന്നും ഇതിനെ ചൊല്ലി വിസ്മയയുമായി കിരൺ പ്രേശ്നമുണ്ടാക്കുകയായിരുന്നു . ഇതിന്റെ പേരിൽ അച്ഛനെ മോശം പറഞ്ഞതോടെ വിസ്മയ നിർത്താൻ ആവിശ്യപെട്ടെങ്കിലും കിരൺ അത് അനുസരിച്ചില്ല .. പിടിച്ചുനിൽക്കാനുള്ള എല്ലാ പരിധിയും കഴിഞ്ഞപ്പോൾ പിന്നീട് ശുചി മുറിയിൽ കയറിയ വിസ്‌മയ ജീവനൊടുക്കുകയായിരുന്നു . ഇപ്പോഴിതാ വിസ്മയയുടെ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയ നടൻ ജഗതിയുടെ മകൾ പാർവതിയുടെ പ്രതികരണ വീഡിയോ യാണ് സോഷ്യൽ മീഡിയയിൽ ശ്രെധ നേടുന്നത് .. പാർവതിയുടെ വാക്കുകളിലേക്ക്

 

എന്നാണ് നമ്മളൊക്കെ മാറുക ? ഇനി നമ്മള് പഠിക്കേണ്ട ഒരു കാര്യം ഉണ്ട് നമ്മള് പെൺപിള്ളേരെ വളർത്തിക്കൊണ്ട് വരുമ്പോൾ അവർക്ക് കോൺഫിഡൻസ് കൊടുക്കുക .ജീവിതത്തിൽ എന്തും തരണം ചെയ്യാനുള്ള ഒരു മനസ് ഉണ്ടാക്കി കൊടുക്കുക . അവളെ സ്വയം പര്യപ്തതയാക്കുക , നല്ല വിദ്യാഭ്യാസം കൊടുക്കുക . അതൊക്കെയാണ് നമ്മൾ പെണ്പിള്ളേര്ക്ക് കൊടുക്കാൻ പറ്റിയ സമ്പാത്യം . അല്ലാതെ പ്രായപൂർത്തി ആകുമ്പോഴേ കെട്ടിച്ചുവിടുകയല്ല വേണ്ടത് . ഇനിയുള്ള ആമ്പിള്ളേരോട് ഇനി പറഞ്ഞ് മനസിലാക്കിക്കണം ഈ സ്ത്രീധനം മേടിച്ചിട്ട് മൂന്നു നേരം തിന്നാൻ നിൽക്കുന്ന ഇവന്മാരെ പറഞ്ഞ മതിയല്ലോ .. വളര്തികൊണ്ട് വരുന്ന ആമ്പിള്ളേരോട് നമ്മൾ പറഞ്ഞു മനസിലാക്കി കൊടുക്കണം , റെസ്‌പെക്ട് ഹെർ , ലവ് ഹെർ , സ്ത്രീയെ ബഹുമാനിക്കാൻ പഠിപ്പിക്കുക . അതൊക്കെയാണ് ഇനിയുള്ള ജനറേഷന് നമ്മൾ പറഞ്ഞുകൊടുക്കേണ്ട ഏറ്റവും വലിയ കാര്യം..

എന്റെയൊരു അഭിപ്രയത്തിൽ , പേർസണൽ ആയിട്ടുള്ള അഭിപ്രായത്തിൽ ഞാൻ പറയാം കേട്ടോ , നമ്മള് കല്യാണം കഴിച്ച് ഒരു കുടുംബത്തിലേക്ക് ചെല്ലുമ്പോൾ കുടുംബഭാരം മുഴുവൻ നമ്മൾ സ്ത്രീകളുടെ തലയിലാണ് . എന്നിട്ട് കുടുംബപാരമ്പര്യം നിലനിർത്തുക , പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്ത് പെറ്റതിനു നമ്മൾ സ്ത്രീകൾക്ക് ഇങ്ങോട്ട് കിട്ടണം സ്ത്രീധനം .ഇല്ലങ്കിൽ ഈ സംബ്രതായം എടുത്ത് മാറ്റണം .ഇനിയുള്ള മാതാപിതാക്കന്മാർ മനസിലാക്കേണ്ട കാര്യം പെൺപിള്ളേരെ കെട്ടിച്ചുവിടുമ്പോൾ എന്തെങ്കിലും കൊടുക്കാൻ ഉണ്ടേൽ അവളുടെ പേരിൽ അത് ആക്കി കൊടുക്കുക . അവളുടെ ജീവിതം സുരക്ഷിതമാക്കുക .എന്ത് ഉറപ്പാണ് ഉള്ളത് കല്യാണം കഴിച്ച് ഒരു കുടുംബത്തിലേക്ക് ചെല്ലുമ്പോൾ ആ ചെറുക്കൻ നമ്മുടെ പെങ്കൊച്ചിനെ സംരക്ഷിക്കും സ്നേഹിക്കും എന്ന് എന്ത് ഉറപ്പാണുള്ളത് . ഒരു ഉറപ്പും ഇല്ല , അതുകൊണ്ടാണ് ഞാൻ പറയുന്നത് അവൾക്ക് വിദ്യാഭ്യാസം കൊടുക്കുക , കോൺഫിഡൻസ് കൊടുക്കുക ..ഈ ഒരു സ്ത്രീധന സിസ്റ്റം എടുത്ത് മാറ്റണം എന്നാണ് പാർവതി പ്രതികരിച്ചത് ..

Articles You May Like

x