നടി ശാലിൻ സോയയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു , ഏറ്റെടുത്ത് ആരാധകർ

ഓട്ടോഗ്രാഫ് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി ആരധകരുടെ പ്രിയ നടിയായി മാറിയ താരമാണ് ശാലിൻ സോയ.സീരിയലിലെ ദീപറാണി എന്ന കഥാപാത്രത്തിലൂടെ തകർത്തഭിനയിച്ച ശാലിന്‌ ഏറെ ആരധകരെ സമ്പാദിക്കാനും തന്റെ അഭിനയമികവ് തെളിയിക്കാനും സാധിച്ചിരുന്നു.സീരിയലിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം സീരിയലിന് പുറമെ നിരവധി സിനിമകളിൽ കൂടി തിളങ്ങിയതോടെ താരത്തിന് ആരധകർ ഏറെയായി.നടിയായും അവതാരകയായും നർത്തകിയായും എല്ലാ മേഖലയിലും തിളങ്ങുന്ന താരം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ രംഗത്ത് എത്താറുണ്ട്.

 

 

സോഷ്യൽ മീഡിയകളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ആഘോഷങ്ങളുമൊക്കെ പുത്തൻ ചിത്രങ്ങളുമൊക്കെ ആരധകരുമായി പങ്കുവെക്കാറുള്ളതാണ്.അത്തരത്തിൽ ഇപ്പോഴിതാ ശാലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.സ്റ്റൈലിഷ് ആയിട്ടുള്ള നല്ല കിടിലൻ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിന് നിരവധി ആരധകരാണ് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത്.

 

 

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ വൈറലാക്കി മാറ്റിയിട്ടുണ്ട്.അച്ഛൻ ഏറെ നാൾ മുൻപ് സമ്മാനിച്ച ഉടുപ്പാണ് ഇതെന്നും , അന്ന് വണ്ണം കൂടുതൽ ആയതിനാൽ അതിൽ കയറി പറ്റാൻ സാധിക്കില്ലായിരുന്നു എന്നും ഇപ്പോൾ ഈ വസ്ത്രം കണക്കാണ് എന്നായിരുന്നു ശാലിൻ പറഞ്ഞത്.ചിത്രങ്ങൾക്ക് നിരവധി ആളുകൾ മികച്ച അഭിപ്രായങ്ങളുയി രംഗത്ത് എത്തുമ്പോൾ വിമർശനവുമായി മറ്റുചിലർ രംഗത്ത് എത്തുന്നുണ്ട്.എന്തിനും ഏതിനും വിമർശനത്തിന് നിരവധി ആളുകളാണ് രംഗത്ത് വരുന്നത് .അതിൽ കപട സദാചാരവാദികൾ വേറെയും

 

 

നെഗറ്റീവ് ടച്ചുള്ള ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപറാണി എന്ന കഥാപാത്രമാണ് ശാലിന്‌ ഏറെ ആരധകരെ സമ്മാനിക്കുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്ത കഥാപാത്രം.സൂപ്പർ സ്റ്റാർ ജൂനിയർ , ആക്ഷൻ കില്ലാഡി തുടങ്ങി അവതരണ മേഖലയിൽ നിന്നാണ് താരത്തിന് ബിഗ് സ്ക്രീനിലേക്ക് അവസരം ലഭിച്ചത്.2004 ൽ പുറത്തിറങ്ങിയ കൊട്ടേഷൻ എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് താരം അഭിനയലോകത്തേക്ക് എത്തിയത്.കൂടുതലും അനുജത്തി വേഷത്തിൽ തിളങ്ങിയ താരത്തിന്റെ കഥാപത്രങ്ങൾ എല്ലാം തന്നെ വളരെ മികച്ചതായിരുന്നു.

 

 

മോഹൻലാൽ നായകനായെത്തിയ കർമ്മയോദ്ധ , കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും നായന്മാരായി എത്തിയ ചിത്രം മല്ലു സിങ് , ദിലീപ് ചിത്രം ഡോൺ , കുഞ്ചാക്കോ ബോബൻ ചിത്രം വിശുദ്ധൻ , റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങി നിരവധി മലയാളം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.മലയാളത്തിന് പുറമെ രാജ മന്തിരി എന്ന തമിഴ് ചിത്രത്തിലും താരം വേഷമിട്ടു.

 

അഭിനയത്തിലും അവതരണത്തിലും ഇടയ്ക്കിടെ നൃത്ത പരിപാടികളിലും താരം സജീവമാകാറുണ്ട്.ഇവയ്‌ക്കെല്ലാം പുറമെ സംവിദായകയുടെ വേഷത്തിലും താരം തിളങ്ങുന്നുണ്ട് .റൂഹാനി എന്ന ഇംഗ്ലീഷ് ഷോർട്ട് ഫിലിം സംവിദാനം ചെയ്യുന്നത് ശാലിനാണ്.പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമായി ഇടയ്ക്കിടെ താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

Articles You May Like

x