മൊബൈൽ ഫോൺ കടലിൽ പോയത് കണ്ട് നിലവിളച്ച യുവതിയുടെ അടുത്തേക്ക് ഫോണുമായി വന്ന തിമിംഗലം

കടലിലെ ഏറ്റവും അപകടകാരിയായ മൽസ്യം ആണ് തിമിംഗലം മനുഷ്യനുമായി അത്ര ചങ്ങാതത്തിൽ എത്താത്തവർ ആണ് ഇവർ എന്നാൽ ഇപ്പോൾ ഒരു യുവതിയുടെ അനുഭവമാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത് ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ യുവതി ഇട്ടപ്പോഴാണ് പുറം ലോകം തന്നെ അറിയുന്നത് ഇസ ഒപ്‌ഡാൽ എന്ന യുവതിക്കാണ് മറക്കാൻ പറ്റാത്ത ഈ അനുഭവം ഉണ്ടായത് തൻറെ കൂട്ടുകാരുമൊത്ത് ഉൾകടലിലേക്ക് ഒരു ഉല്ലാസ യാത്ര പോയതായിരുന്നു ഇസ കടലിലെ മനോഹരമായ ദൃശ്യങ്ങളും കിടിലം സെൽഫികളും അവളുടെ ഫോൺ ഉപയോകിച്ച് എടുക്കുകയുണ്ടായി

ചിത്രീകരണം എല്ലാം കഴിഞ്ഞ് അവൾ ഫോൺ തൻറെ പോക്കറ്റിൽ ഇട്ടെങ്കിലും അബദ്ധവശാൽ അത് പോക്കറ്റിൽ വീഴാതെ വഴുതി കടലിലേക്ക് വീഴുകയായിരുന്നു നിരവധി ഡാറ്റകൾ ആ ഫോണിൽ ഉണ്ടായിരുന്നു അവളുടെ ഫോൺ എന്നെന്നേക്കുമായി പോയി എന്ന് ചിന്തിച്ച് അവൾ അകെ കരച്ചിലായ് കൂട്ടുകാർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു പക്ഷെ ആ സ്ഥലത്ത് ഇറങ്ങി തപ്പാം എന്ന് വെച്ചാൽ നടക്കുന്ന കാര്യവുമല്ല നല്ല ആഴവുമുണ്ട് അപകടകാരികളായ തിമിംഗലവും സ്രാവുകളും ആ സ്ഥലത്ത് ധാരാളം ഉള്ളതാണ്

കുറച്ച് നേരം അവിടെ നിർത്തിയ ബോട്ട് അവിടെ നിന്ന് എടുത്തപ്പോഴാണ് ബോട്ടിലുള്ളവർ ഒരു കാര്യം ശ്രദ്ധിക്കുന്നത് അവരുടെ ബോട്ടിനെ പിന്തുടർന്ന് ഒരു തിമിംഗലം കുറച്ച് കഴിഞ്ഞപ്പോൾ അത് അവരുടെ ബോട്ടിൻറെ അടുത്തേക്ക് നീന്തി വന്നു ബോട്ടിൽ ഉള്ള മുഴുവൻ ആൾക്കാരും ആദ്യം ഒന്ന് ഭയനെങ്കിലും ആ തിമിംഗലത്തിൻറെ വായിൽ ഇരിക്കുന്ന വസ്‌തു കണ്ടപ്പോൾ അത്ഭുതപെട്ടുപോയ കടലിൽ വീണ് നഷ്ടപെട്ട ഇസയുടെ ഫോൺ വായിൽ കടിച്ച് പിടിച്ച് കൊണ്ട് തിമിംഗലം നിക്കുന്നു

അവൾ അത് എടുക്കാൻ ശ്രമിച്ചപ്പോൾ അത് അപകടമാണെന്ന് പറഞ്ഞു വിലക്കി പക്ഷെ അവൾ ഒരു കൈകൊണ്ട് തിമിംഗലത്തിന്റെ വായിൽ നിന്ന് തൻറെ നഷ്ടപെട്ട ഫോൺ എടുത്തു ഇതെല്ലാം അവളുടെ ഒരു സുഹൃത്ത് ഈ സമയത്ത് ക്യാമറയിൽ പകർത്തുകയായിരുന്നു ആ വിഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് അവൾ കൈയ് തിമിംഗലത്തിന്റെ അടുത്ത് നീട്ടിയപ്പോൾ അത് അക്രമിക്കുകയോ ഒന്നും ചെയ്തതുമില്ല ആ തിമിംഗലത്തിന്റെ ബുദ്ധിശക്തിയെ നിരവധി ആളുകൾ ആണ് പ്രശംസിക്കുന്നത് . ഈ തിമിംഗലത്തിന്റെ പ്രവ്യത്തി സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായിത്തീർന്നത്

x