മുഴുപ്പട്ടിണിയിൽ വല വീശാൻ പോയ യുവാവിന് ലഭിച്ചത് കണ്ടോ , ഭാഗ്യദേവത തുണച്ചെന്ന് ഗ്രാമവാസികൾ

ഒരു നേരത്തെ ഭക്ഷണത്തിനുള്ള വകക്കായി മോശം കാലാവസ്ഥയിൽ പോലും വല വീശാൻ എത്തിയ മൽസ്യത്തൊഴിലാളിക്ക് കിട്ടിയത് കണ്ടോ , ഒരു നിമിഷം കൊണ്ട് കോടീശ്വരനായി മാറി യുവാവ്.മോശം കാലാവസ്ഥ ആയിരുന്നിട്ട് കൂടി വീട്ടിലെ പട്ടിണി സഹിക്കാൻ വയ്യാതെ വല വീശാൻ പോയ മഹാപൻ എന്ന യുവാവിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.ഒറ്റ ദിവസം കൊണ്ട് കോടിശ്വരനായി മാറിയ യുവാവിന്റെ കഥ ഇങ്ങനെ.മഹാപൻ എന്ന മത്സ്യത്തൊഴിലാളിയായ യുവാവ് സമീല ബീച്ചിൽ മൽസ്യബന്ധനം നടത്തുന്നതിനിടെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.കുറെ നേരം വല വീശിയിട്ടും ഒന്നും കാര്യമായി ലഭിച്ചില്ല , മോശം കാലാവസ്ഥയുമായിരുന്നു..കാറ്റും കോളും നിറഞ്ഞ കാലാവസ്ഥ ആയിരുന്നിട്ട് കൂടി വീട്ടിലെ പട്ടിണി ആലോചിച്ചപ്പോൾ ഇതൊന്നും മഹാപനെ അലട്ടിയില്ല.

 

ഒടുവിൽ കാറ്റിന്റെ ശക്തി കൂടിയപ്പോൾ അവസാനമായി ഒന്നുകൂടി വലവീശി തിരിച്ചുപോകാൻ ആയിരുന്നു മഹാപന്റെ തീരുമാനം.എന്നാൽ അവസാനം വീശിയ വലയിൽ കേറിയ സാദനം കണ്ട് അദ്ദേഹത്തിന് ഒന്നും മനസിലായില്ല.മെഴുകുരൂപത്തിൽ എന്തോ വലയിൽ ഉള്ളതായി മഹാപൻ തിരിച്ചറിഞ്ഞു.ഉടൻ തന്നെ അദ്ദേഹം അത് പരിശോധിച്ചിട്ടും അദ്ദേഹത്തിന് ഒന്നും മനസിലായില്ല , എന്തോ പ്രത്യേകത തോന്നിയ മഹാപൻ സദനം ഉപേക്ഷിക്കാതെ ബോട്ടിൽ സൂക്ഷിക്കുകയും ഒടുവിൽ ഇത് ഗ്രാമത്തിലുള്ള അധികാരികളെ കാണിച്ചപ്പോഴാണ് ഇത് തിമിംഗല ചർദ്ദൽ ആണെന്ന് സൂചന ലഭിച്ചത്.തുടർന്ന് മഹാപൻ ഇതിന്റെ സാമ്പിൾ ലബോറട്ടറിൽ കൊടുക്കുകയും പരിശോധനക്ക് ശേഷം ഇത് ആംബർ ഗ്രിസ് അഥവാ തിമിംഗല ഛർദിൽ ആണെന്ന് വ്യക്തമായത്.ഇവ ലഭിക്കുന്നത് അത്ര നിസാര കാര്യമല്ല , അതുകൊണ്ട് തന്നെ കോടികളുടെ വിലയാണ് തിമിംഗല ഛർദിൽ ന് ..

വളരെ വേഗം വിൽക്കണമെന്നില്ല എന്നും പതുക്കെ രാജ്യാന്തര വിപണിയിൽ വിൽക്കാനാണ് നിർദേശങ്ങൾ പലരും നൽകിയത് എന്ന് മഹാപൻ പറഞ്ഞത്.തിമിംഗല ഛർദിൽ ആയ ആമ്പർ ഗ്രിസ് വിലകൂടിയ സുഗന്ധ ദ്രവ്യങ്ങൾ നിർമ്മിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കാറുണ്ട്.അതുകൊണ്ട് തന്നെ ഇതിന്റെ വിലയും അത്രമേൽ കൂടുതലാണ്.മെഴുകുപോലെ ഖര രൂപത്തിൽ ആണ് ഇത് കാണപ്പെടുന്നത്.ഇടക്കിടക്ക് തിമിംഗലങ്ങൾ ഛർദിച്ചു കളയുന്ന ഈ സാധനത്തിനു ആവശ്യക്കാർ രാജ്യാന്തര വിപണിയിൽ ഏറെയാണ്.ഇതിനു മുൻപും നിരവധി ആളുകൾക്ക് തിമിംഗല ഛർദിൽ ലഭിച്ചിട്ടുണ്ട്.

100 കിലോ വരെ ഭാരമുള്ള തിമിംഗല ഛർദിൽ കുറച്ചു മാസങ്ങൾക്ക് മുൻപ് അറുപതു വയസുള്ള ഒരു മൽസ്യത്തൊഴിലാളിക്ക് ലഭിച്ചിരുന്നു , അതിനു വിപണിയിൽ ലഭിച്ച തുക 23 കോടി രൂപയായിരുന്നു.ഒമാൻ തീരം ഇത്തരം ഛർദിലുകൾ ലഭിക്കുന്നതിൽ പേരുകേട്ട സ്ഥലമാണ്പട്ടിണിയിൽ മുഴുകി കാറ്റും കോളും വകവെക്കാതെ ഒരു നേരത്തെ അന്നത്തിനു വേണ്ടിയുള്ള കഷ്ടപ്പാടിന് ദൈവം നൽകിയ സമ്മാനം ആണെന്നായിരുന്നു ഏവരുടെയും അഭിപ്രായങ്ങൾ.പട്ടിണിയിൽ നിന്നും കോടിശ്വരനായത് വളരെ പെട്ടന്നാണ് , ഭാഗ്യദേവത തിമിംഗല ഛർദിൽ ആയിട്ടാണ് വന്നത് എന്നതാണ് സത്യം .

x