കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി , സന്തോഷ നിമിഷം പങ്കുവെച്ച് പ്രിയ നടൻ നീരജ് മാധവ്

സഹനടനായി എത്തി പിന്നീട് മലയാളി ആരധകരുടെ പ്രിയ നടനായി മാറിയ യുവ നടനാണ് നീരജ് മാധവ്.മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രെധ നേടാൻ താരത്തിന് സാധിച്ചിരുന്നു.ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷം പങ്കുവെച്ചുകൊണ്ടുള്ള താരത്തിന്റെ ഫേസ്ബുക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.തന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു, തനിക്ക് പെൺകുഞ്ഞ് ജനിച്ചു എന്ന സന്തോഷ വാർത്തയാണ് നീരജ് സോഷ്യൽ മീഡിയയിൽ ആരധകരുമായി പങ്കുവെച്ചത്.” ഇറ്റ്സ് എ ഗേൾ ” എന്നെഴുതിയ ബലൂൺ കയ്യിൽ പിടിച്ചുനിൽക്കുന്ന നീരജിന്റേയും ഭാര്യാ ദീപ്തിയുടെയും ചിത്രമാണ് താരം പങ്കുവെച്ചത്.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും താരം പറഞ്ഞു.നിരവധി താരങ്ങളും ആരധകരും ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തുന്നുണ്ട്. 2018 ൽ ആയിരുന്നു നീരജ് ഉം ദീപ്തിയും വിവാഹിതരായത്.നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.വിവാഹ വിഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു ..

 

2018 ൽ അനൂപ് മേനോൻ നായകനായി എത്തിയ ബഡ്ഡി എന്ന ചിത്രത്തിലൂടടെയാണ് നീരജ് മാധവ് മലയാള സിനിമാലോകത്തേക്ക് എത്തുന്നത്.പിന്നീട് ദൃശ്യം , മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു ..1983 ഒരു വടക്കൻ സെൽഫി എന്നി നിവിൻ പോളി ചിത്രങ്ങളിൽ മികച്ച വേഷങ്ങളിലൂടെ താരം സ്രെധിക്കപെട്ടു ..പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായനായി വേഷമിടുകയും ചെയ്തു ..ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയം തുടങ്ങിയ താരം മികച്ച കഥാപാത്രങ്ങൾ കൊണ്ടും മികച്ച അഭിനയം കൊണ്ട് സഹ നടനിൽ നിന്നും നായക വേഷങ്ങളിലേക്ക് എത്തുകയായിരുന്നു.അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകനുമാണ് നീരജ്.ലവകുശ എന്ന ചിത്രത്തിലൂടെ സ്ക്രീൻ റൈറ്റർ ആയും , ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ കൊറിയോഗ്രാഫർ ആയും താരം തിളങ്ങിയിരുന്നു.സ്വന്തമായി എഴുതി പാടി അഭിനയിച്ച റാപ് സോങ്‌സ് ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.പണി പാളി എന്ന റാപ് സോങ് യൂട്യൂബിൽ ഒക്കെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും ഗായകനായും ഒക്കെ തിളങ്ങാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് നീരജിന്‌ സാധിച്ചിട്ടുണ്ട്

x