ആറു കോടി അടിച്ചത് കടം പറഞ്ഞ് ലോട്ടറിക്ക് പക്ഷെ ഏജന്റായ ഈ യുവതി ചെയ്‌തത്‌ കണ്ടോ

ചതിയുടെയും വഞ്ചനയുടെയും ഈ ലോകത്ത് ഈ ലോട്ടറി ഏജന്റായ യുവതി ഇപ്പോൾ വേറിട്ട് നിൽക്കുന്നത്. കാരണം വേണമെങ്കിൽ ചതിയിൽ കൂടി ആറു കോടി കൈക്കൽ ആക്കാമായിരുന്നിട്ടും തൻറെ സത്യ സത്യസന്ധതക്ക് മുന്നിൽ കോടികൾ കണ്ടിട്ടും കണ്ണ് മഞ്ഞളിച്ചില്ല എന്നതാണ് സത്യം. സംഭവം നടന്നത് ഇങ്ങനെ കഴിഞ്ഞ ഞായറാഴ്ച്ച നടന്ന കേരള സമ്മർ ലോട്ടറി നറുക്കെടുപ്പിൽ ആറു കോടി രൂപ സമ്മാനം അടിച്ചത് എസ്.ഡി. 316142 എന്ന ലോട്ടറി ടിക്കറ്റിനായിരുന്നു

ഭാഗ്യം കടാക്ഷിച്ചതാകട്ടെ പൂന്തോട്ട ജോലി ചെയുന്ന പാലച്ചോട്ടിൽ ചന്ദ്രനാണ് ആറു കോടിയുടെ സമ്മാനം അടിക്കുന്നത്. എന്നാൽ ഈ സമയത്ത് ചന്ദ്രന്റെ കൈവശം സമ്മാനം അടിച്ച ടിക്കറ്റ് ഇല്ലായിരുന്നു, എന്നാൽ ഇവിടെയാണ് ട്വിസ്റ്റ് നടക്കുന്നത് വലമ്പൂറിലുള്ള സ്മിജ കെ. മോഹനൻറെ കൈയിൽ നിന്നാണ് ചന്ദ്രൻ ലോട്ടറി എടുത്തത് എന്നാൽ ഇരുനൂറ് രൂപ വിലയുള്ള ലോട്ടറി അദ്ദേഹം കടം പറയുകയായിരുന്നു

ചന്ദ്രൻ സ്മിജയുടെ കടയിൽ നിന്ന് മിക്കപ്പോഴും ലോട്ടറി എടുക്കാർ ഉണ്ട് എന്നാൽ ബംബർ ലോട്ടറി നറുക്കെടുക്കുന്ന അന്ന് സ്മിജയുടെ കൈയിൽ പന്ത്രണ്ട് ലോട്ടറികൾ ബാക്കി വരുകയായിരുന്നു അങ്ങനെ സ്ഥിരം എടുക്കുന്ന പന്ത്രണ്ട് പേരെ വിളിക്കുകയായിരുന്നു അങ്ങനെ ചന്ദ്രനെയും വിളിച്ചപ്പോൾ ചന്ദ്രൻ സ്മിജയോട് പറഞ്ഞത് ഇപ്പോൾ കൈയിൽ പൈസയില്ല പിന്നിട് കാണുമ്പൊൾ പണം തന്ന് ലോട്ടറി വാങ്ങിക്കോളാം അത് വരേയ്ക്കും ലോട്ടറി കടയിൽ മാറ്റി വെക്കാൻ പറയുകയിരുന്നു

ചന്ദ്രൻ പറഞ്ഞ S D 316142 സ്മിജ അങ്ങനെ മാറ്റി വെക്കുകയായിരുന്നു സമ്മാനം പ്രെസിദ്ധികരിച്ചപ്പോൾ തൻറെ കൈയിൽ ഇരിക്കുന്ന ടിക്കറ്റിനാണ് ആറു കോടി അടിച്ചെന്ന് അറിയുന്നത്, വേണമെങ്കിൽ അത് സ്മിജയ്ക്ക് കൈക്കലാക്കാം ആയിരുന്നു പക്ഷെ സത്യ സന്ധ്യയായ ആ ഏജൻറ് ആ രാത്രി തന്നെ ചന്ദ്രന്റെ വീട്ടിൽ എത്തി ടിക്കറ്റ് കൈ മാറി തൻറെ ടിക്കറ്റിന്റെ വിലയായ ഇരുനൂറ് രൂപ കൈ പറ്റുകയായിരുന്ന്

സ്മിജിയുടെ സത്യസന്ധമായ പ്രവൃത്തി കാരണമാണ് തനിക്ക് ആറു കോടിയുടെ ബംബർ കിട്ടിയത് എന്ന് ചന്ദ്രൻ പറയുകയായിരുന്നു ഈ കിട്ടുന്ന പൈസ കൊണ്ട് രണ്ടാമത്തെ മകളുടെ വിവാഹം നടത്തണമെന്നും മൂത്ത മകൾക്ക് വേണ്ടി ഇപ്പോൾ വീട് വെക്കുന്നുണ്ട് അതിന് അവരെ സഹായിക്കണം എന്നും ചന്ദ്രൻ പറയുന്നു പിന്നെ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനും ചെലവഴിക്കണം ഇതാണ് ചന്ദ്രന്റെ ഇപ്പോഴത്തെ ആഗ്രഹം

ജനിക്കുന്ന കുലവും പിറന്നു വീഴുന്ന ഇടവും അല്ല, നമ്മുടെ പ്രവൃത്തി ആണ്‌ നമ്മുടെ സംസ്കാരത്തെ കാണിച്ചു തരുന്നത് എന്നാണ് ഈ യുവതി നമുക്ക് കാട്ടി തരുന്നത് .അതെ ഇവരുടെ മുന്നിൽ നമ്മൾ ഒന്നുമല്ല. വാക്ക് മാറാനുള്ളതല്ലേ എന്നു പറയുന്ന ഈ ലോകത്തിൽ വാക്കാണ് ഏറ്റവും വലിയ സത്യം എന്ന് പ്രവൃത്തി കൊണ്ട് കാണിച്ചു തന്നിട്ട് മൗനമായി നടന്ന് അകന്ന സ്മിജിയെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രശംസ കൊണ്ട് മൂടുകയാണ്

x