വിസ്മയ നടൻ കാളിദാസന് എഴുതിയ പ്രേമലേഖനം വായിച്ച്‌ കണ്ണു നിറഞ്ഞ് നടൻ പറഞ്ഞത് കേട്ടോ , വിതുമ്പി ആരാധകർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളികളുടെ ഇടനെഞ്ചിൽ ഒരു വേദനയായി മാറിയിരിക്കുകയാണ് വിസ്മയ എന്ന പെൺകുട്ടി .. വിവാഹ ശേഷം ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി എത്തിയ പെൺകുട്ടിക്ക് ലഭിച്ചത് തീരാ വേദന മാത്രമായിരുന്നു . സ്ത്രീധനം വേണ്ട എന്ന് പറഞ്ഞ് വിവാഹം കഴിച്ച അരുൺ കുമാറിൽ ഏറെ പ്രതീക്ഷയർപ്പിച്ചു കൈപിടിച്ച് കടന്നെത്തിയ പുതു ജീവിതം അവൾക്ക് സമ്മാനിച്ചത് നരകതുല്യമായ വേദന മാത്രമായിരുന്നു . എത്ര കിട്ടിയാലും ആർത്തി തീരാത്ത ഒരു നരകം പോലൊരു കുടുംബത്തിലേക്കായിരുന്നു അവൾ വലതുകാല് വെച്ച് കയറിയത് . സ്വർണത്തിനെയും പണത്തിനെയും മാത്രം സ്നേഹിച്ച ഭർത്താവ് കിരൺ കുമാറിന്റെ മർദനം മൂലം ഒടുവിൽ സഹികെട്ട് അവൾ ജീവനും ജീവിതവും അവസാനിപ്പിക്കുകയായിരുന്നു . വിസ്മയയുടെ മരണത്തിൽ കേരളക്കര ഒന്നടങ്കം ഇപ്പോൾ പകച്ചുനിൽക്കുകയാണ് . ഗായിക സിതാര , നടൻ ജയറാം , വീണ നായർ അടക്കം നിരവധി താരങ്ങൾ  പ്രതികരണവുമായി രംഗത്ത് വന്നിരുന്നു . ഇപ്പോഴിതാ അത്തരത്തിൽ നടൻ കാളിദാസനും വിസ്മയ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് . കോളേജിലെ പ്രണയലേഖന മത്സരത്തിൽ പ്രിയ നടൻ കാളിദാസിന് വിസ്മയ എഴുതിയ കത്ത് പങ്കുവെച്ച് വിസ്മയയുടെ കൂട്ടുകാരി അരുണിമ രംഗത്ത് എത്തിയിരുന്നു . അന്ന് ആരും ശ്രെദ്ധിക്കാതെ പോയ കത്തിനെക്കുറിച്ച് ഇന്നിപ്പോൾ കാളിദാസൻ തന്നെ പങ്കുവെച്ചിരിക്കുകയാണ് .

വിസ്മയയുടെ ഉറ്റ സുഹൃത്ത് അരുണിമ മണ്ഡപത്തിൽ ആണ് വിസ്മയ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് . രണ്ടുവർഷം മുൻപ് പ്രണയദിനത്തിൽ ലവ് ലെറ്റർ കോമ്പറ്റീഷനിൽ വിസ്മയ അവളുടെ ഏറ്റവും പ്രിയപ്പെട്ട നടൻ കാളിദാസ് ജയറാമിന് തമാശക്ക് ഒരു ലവ് ലെറ്റർ എഴുതിയശേഷം തന്നോട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും , എന്നിട്ട് എല്ലാവരോടും ഷെയർ അടിക്കാനും പറയണമെന്നും വിസ്മയ പറഞ്ഞു എന്ന് അരുണിമ കുറിക്കുന്നു . ഒടുവിൽ എല്ലാവരും അത് കാണുകയും വൈറലാവുകയും ചെയ്ത ശേഷം കാളിദാസ് തന്നെ വിളിക്കുന്നു ഞങ്ങൾ സെൽഫി എടുക്കുന്നു എന്ന് വിസ്മയ തന്റെ ആഗ്രഹം പറഞ്ഞിരുന്നു എന്നും അരുണിമ കുറിക്കുന്നു .. ഒടുവിൽ ഇപ്പോഴിതാ കാളിദാസ് തന്നെ തനിക്കെഴുതിയ കത്ത് കണ്ട് മറുപടി നല്കിയിരിക്കുകയാണ് , പ്രിയപ്പെട്ട വിസ്മയ നിങ്ങൾ എഴുതിയ കത്ത് എന്റെ അടുത് എത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ് .. മാപ്പ് , ആരും കേൾക്കാതെ പോയ ശബ്ദത്തിന് , എരിഞ്ഞമര്ന്ന സ്വപ്നങ്ങൾക്ക് .. ഇതായിരുന്നു കാളിദാസിന്റെ മറുപടി ..

 

കാളിദാസിന് വിസ്‌മയ എഴുതിയ കത്ത് ഇങ്ങനെ ആയിരുന്നു.. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ കുഞ്ഞായ് വന്നു എന്റെ മനസ്സിൽ പൂമരം തീർത്തവനെ .. അർജന്റീനക്കായ് നീ അടിച്ച പന്ത് വന്ന് വീണത് എന്റെ ഇട നെഞ്ചിലാണ് .. “നിന്റെ കഥയിലെ നായികയാകാൻ അല്ല ..നിന്റെ ജീവിതത്തിലെ നായികയാകാനാണ് ഇഷ്ടം ” ..പ്രണയദിനത്തിൽ ഞാൻ എന്റെ പ്രണയം നിന്നോട് പറയുമ്പോൾ പതിവ് പോലെ തന്നെ നിന്റെ പുഞ്ചിരി ആയിരിക്കും നിന്റെ മറുപടി എന്നെനിക്ക് ഊഹിക്കാം .. ഇതായിരുന്നു വിസ്മയ കാളിദാസിന് എഴുതിയ കത്ത് ..

Articles You May Like

x