ഇഷ്ട സീരിയൽ പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും നിങളുടെ പ്രിയ താരം പിന്മാറി , നിരാശയോടെ ആരാധകർ

സീരിയൽ ആരധകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പര.പതിവിലും വിപരീതമായ വെത്യസ്തമായ കഥയിലൂടെയും കഥാമുഹൂർത്തങ്ങളിലൂടെയും വളരെ പെട്ടന്ന് പ്രേക്ഷക പ്രീതി സ്വന്തമാക്കി മുന്നേറുകയാണ് പരമ്പര ഇപ്പോൾ.മികച്ച അഭിനയവും കഥാമുഹൂർത്തങ്ങളുമായി പരമ്പര ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ്.മലയാളി സീരിയൽ ആരധകർക്ക് ഒട്ടനവധി മികച്ച സീരിയലുകൾ സമ്മാനിച്ച സുധീർ ശങ്കർ സംവിദാനം ചെയ്യുന്ന സീരിയലുകൂടിയാണ്‌ പാടാത്ത പൈങ്കിളി എന്നത് സീരിയലിന്റെ മറ്റ് കൂട്ടുന്നുണ്ട്.

 

 

പാടാത്ത പൈങ്കിളി സീരിയലിലെ എല്ലാ കഥാപത്രങ്ങളെയും മലയാളി പ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്തിരുന്നു, ഇപ്പോഴിതാ സീരിയൽ ആരധകരെ ഏറെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.സീരിയലിലെ അരവിന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രദീപ് ചന്ദ്രൻ സീരിയലിൽ നിന്നും പിന്മാറി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.അരവിന്ദനായി ആദ്യം എത്തിയത് ശബരീനാഥായിരുന്നു.എന്നാൽ ശബരി നാഥിന്റെ വിയോഗം മൂലം അരവിന്ദൻ എന്ന കഥാപാത്രം പ്രദീപ് ചന്ദ്രൻ ഏറ്റെടുക്കുകയായിരുന്നു.

 

എന്നാൽ പാടാത്ത പൈങ്കിളിയിൽ ലഭിച്ച അരവിന്ദൻ എന്ന കഥാപാത്രം അത്ര ശക്തമായിരുന്നില്ല.ഏഷ്യാനെറ്റിൽ മുൻപ് സംപ്രേഷണം ചെയ്ത കറുത്ത മുത്ത് എന്ന സീരിയലിൽ മികച്ച കഥാപത്രത്തിൽ എത്തി ആരധകരെ സമ്പാദിച്ച താരമായിരുന്നു പ്രദീപ്. കറുത്ത മുത്തിലെ താരത്തിന്റെ പ്രകടനത്തിന് ആരധകരിൽ നിന്നും മികച്ച പിന്തുണയായിരുന്നു ലഭിച്ചത്.അതിനു ശേഷം മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ്സിലും താരം പങ്കെടുത്തിരുന്നു.ബിഗ് ബോസിന് കഴിഞ്ഞ ശേഷം താരത്തെ തേടിയെത്തിയ വേഷമായിരുന്നു പാടാത്ത പൈങ്കിളിയിലെ അരവിന്ദന്റേത്.

 

ഒരിക്കലും സീരിയലിനെയോ സീരിയൽ കഥാപാത്രത്തെയോ ഒരു രീതിക്കും താൻ കുറച്ചുകാണുകയല്ല , കുറച്ചു കാണുകയും ഇല്ല എന്നും ,പല ശക്തമായ കഥാപത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള തനിക്ക് അരവിന്ദൻ ആയുള്ള കഥാപത്രത്തെ ഉൾകൊള്ളാൻ സാധിക്കുന്നില്ല എന്നായിരുന്നു താരം പറഞ്ഞത് , തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ പിന്മാറ്റമെന്നും പ്രദീപ് വ്യക്തമാക്കി.ഞാൻ ആ സീരിയൽ ഉപേക്ഷിച്ചു , ശബരി നാഥ് എന്ന തന്റെ സുഹൃത്തിന് വേണ്ടിയും തന്നെ ഞാൻ ആക്കിയ ഏഷ്യാനെറ്റിനോടും , വലിയ സംവിദായകനായ സുധിച്ചേട്ടനോടൊപ്പവും ആയതുകൊണ്ടാണ് താൻ അഭിനയിക്കാൻ എത്തിയത് എന്നായിരുന്നു പ്രദീപ് പറഞ്ഞത് .ചിത്രീകരിച്ച കുറച്ചു ഭാഗങ്ങൾ കൂടി കുറച്ചുദിവസം കൂടി ഉണ്ടാവുമെന്നും അതിന് ശേഷം താൻ ഉണ്ടാവുകയുമില്ലന്നാണ് പ്രദീപ് വ്യക്തമാക്കിയത്.

 

 

വളരെ ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് പ്രദീപ്.സ്കൂളിൽ പഠിക്കുമ്പോൾ തന്നെ താഴ്‌വാര പക്ഷികൾ എന്ന സീരിയലിലൂടെ തന്റെ അഭിനയമികവ് പ്രദീപ് തെളിയിച്ചതാണ്.നിരവധി സീരിയലുകൾക്ക് പുറമെ നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട് .മോഹൻലാൽ ചിത്രങ്ങളായ ദൃശ്യം , കാണ്ഡഹാർ , ഇവിടം സ്വർഗമാണ് , പൃഥ്വിരാജ് ചിത്രം സിംഹാസനം അടക്കം 25 ൽ അധികം ചിത്രങ്ങളിൽ പ്രദീപ് വേഷമിട്ടിട്ടുണ്ട്.ഇപ്പോഴിതാ സീരിയൽ ആരധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് പാടാത്ത പൈങ്കിളയിൽ നിന്നുള്ള പ്രദീപിന്റെ പിന്മാറ്റം.

Articles You May Like

x