” ഈ തള്ളച്ചിക്ക് പതിനാറ് ആണെന്ന വിചാരം , പന്ന കിളവി ” മോശം കമന്റ് ഇട്ടവന് ഗായിക അമൃതയുടെ കിടിലൻ മറുപടി ഏറ്റെടുത്ത് സോഷ്യൽ ലോകം

മലയാളി പ്രേഷകരുടെ ഇഷ്ട ഗായികമാരിൽ ഒരാളാണ് അമൃത സുരേഷ് .. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെയായിരുന്നു അമൃത സുരേഷിനെ മലയാളി പ്രേക്ഷകർ സ്രെധിച്ചു തുടങ്ങിയത് .. മികച്ച ഗായികയായി വളരെ പെട്ടന്ന് പ്രേഷകരുടെ മനസ്സിൽ ഇടം നേടാനും താരത്തിന് സാധിച്ചിരുന്നു .. 2010 ൽ നടൻ ബാലയെ ആയിരുന്നു വിവാഹം ചെയ്തത് , പരസ്പരം ഒത്തുപോകാൻ സാധിക്കാതെ വന്നതോടെ ഇരുവരും വേർപിരിയുകയും ചെയ്തിരുന്നു .. ഇരുവർക്കും ഒരു മകളുമുണ്ട് .. നിരവധി സ്റ്റേജ് ഷോകളിലോക്കെ സജീവ സാന്നിധ്യമായ അമൃത ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർഥിയായും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട് ..

 

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അമൃത ഇടയ്ക്കിടെ തന്റെ വിശേഷങ്ങളൊക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .. മകൾ പാപ്പുവിനൊപ്പമുള്ള ചിത്രങ്ങളും സന്തോഷ നിമിഷങ്ങളും എല്ലാം അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് .. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റിനു താഴെ വന്ന മോശം കമന്റ് നാണ് അമൃത മറുപടി നൽകുകയും സ്ക്രീൻഷോട്ട് പങ്കുവെക്കുകയും ചെയ്തത് ..

 

 

“ഈ തള്ളച്ചിക്ക് പതിനാറ് ആണെന്ന വിചാരം , ആരെ കാണിക്കാനാ ഈ പ്രഹസനം ..ഒരു കുഞ്ഞില്ലേ അതിനെ നോക്കി മര്യാദക്ക് ജീവിച്ചൂടെ ജീവിതം എന്താണ് എന്നറിയാത്ത പന്ന കിളവി ” ഇതായിരുന്നു അമൃതയുടെ പോസ്റ്റിനു താഴെ വന്ന കമന്റ് .. ഇതിന് അമൃത നൽകിയ മറുപടി ഇങ്ങനെയായിരുന്നു ” കമന്റ് ഒക്കെ ഞാൻ സന്തോഷത്തോടെയാണ് നോക്കാറുള്ളത് , പക്ഷെ ഇത് ഇച്ചിരി കൂടി പോയെന്നും മറുപടി നൽകുകയോ പ്രതികരിക്കുവോ ഒന്നും ചെയ്യണ്ട എന്നാണ് കരുതിയത് , പക്ഷെ സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ ? ഞങ്ങൾ തള്ളകൾക്കും ജീവിക്കണ്ടേ , ഞാൻ നല്ല അന്തസോടെ എന്റെ കുഞ്ഞിനെ നോക്കുന്നുണ്ട് , അതോർത്ത് തങ്ങൾ ദണ്ണിക്കണ്ട  എന്നാണ് അമൃത തനിക്ക് വന്ന മോശം കമന്റ് നു മറുപടി നൽകിയിരിക്കുന്നത് .. അമൃതയുടെ മറുപടിയുടെ പൂർണ രുപം ഇങ്ങനെ

എന്തായാലും അമൃതയുടെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് , വ്യജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുമാണ് അമൃതക്ക് മോശം കമന്റ് ലഭിച്ചിരിക്കുന്നത് .. അതിന് തക്ക മറുപടി നൽകാനും അമൃത മറന്നില്ല , അമൃതയുടെ മറുപടിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ പിന്തുണയാണ് എല്ലാവരിൽ നിന്നും ലഭിക്കുന്നത് .. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ ആരെയും മോശക്കാരനോ മോശക്കാരിയോ ആക്കി ചിത്രീകരിക്കുന്ന ഇവനെ പോലെ ഉള്ളവർക്ക് ഇത്തരത്തിൽ തന്നെ മറുപടി നല്കണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ .. എന്തായാലും അമൃതയുടെ പോസ്റ്റ് ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട് .. ഐഡിയ സ്റ്റാർ സിംഗറിലൂടെ മ്ലായ്ലികുടെ ശ്രെധ നേടിയ അമൃത പിന്നണി ഗായികയായും ബിഗ് ബോസ് മത്സരത്തിയായും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട് ..

x