21 വർഷം മുന്നത്തെ ആ പിണക്കം മറന്ന് നവ്യയും അമ്പിളിയും ; അന്ന് കരഞ്ഞു വിളിച്ചു കുറ്റംപറഞ്ഞവർ ഇന്ന് ഉറ്റസുഹൃത്തുക്കൾ

മലയാളി പ്രേക്ഷകരുടെയും എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് നവ്യനായർ. വിവാഹത്തിന് ശേഷം അഭിനയജീവിതത്തിൽ നിന്നും വലിയൊരു ഇടവേളയെടുത്ത താരം ഇടക്കാലത്ത് പുറത്തിറങ്ങിയ ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമ രംഗത്തേയ്ക്ക് സജീവമായി എത്തിയത്. സാധാരണക്കാരായ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, പ്രശ്നങ്ങളും ശക്തമായ സ്ത്രീ കഥപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുവാൻ ഒരുത്തിയിലൂടെ നവ്യയ്ക്ക് സാധിച്ചു. നല്ലൊരു അഭിനേത്രിയായും, മികച്ച നർത്തകിയായും പ്രേക്ഷകർക്കിടയിൽ നവ്യയ്ക്ക് സ്വീകാര്യത ലഭിച്ചു.

ഇടയ്‌ക്കെല്ലാം ചെറിയ ട്രോളുകൾക്ക് നവ്യ ഇരയായി തീരാറുണ്ട്. തനിയ്ക്ക് നേരേ വരുന്ന ട്രോളുകളിൽ സങ്കടം തോന്നാറില്ല, അവ ആസ്വദിക്കുകയാണ് ചെയ്യാറെന്ന് നവ്യ തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് കലോത്സവവേദിയിൽ വെച്ച് അമ്പിളി ദേവിയ്‌ക്കെതിരെ കരഞ്ഞ് പറയുന്ന നവ്യയുടെ ചിത്രം ഒരു മലയാളിയും മറക്കാൻ സാധ്യതയില്ല. ഇപ്പോഴിതാ  അമ്പളി ദേവിയും, നവ്യ നായരും ഒരുമിച്ച് കണ്ട് മുട്ടിയപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

കഴിഞ്ഞ ദിവസം ഒരു ഉദ്‌ഘാടനവേദിയിൽ എത്തിയപ്പോഴായാണ് നവ്യ, അമ്പളിദേവിയെയും മക്കളെയും കാണുന്നത്. ഇരുവരും പരസ്പരം കണ്ടപ്പോഴുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അമ്പളിദേവിയുടെ മക്കളെ കണ്ടപ്പോൾ നവ്യ സന്തോഷത്തോടെ വാരി പുണരുകയും, സ്നേഹത്തോടെ ഉമ്മ കൊടുക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്. നീണ്ട വർഷങ്ങൾക്ക് ശേഷം മലയാളസിനിമയിലെ രണ്ട് താരങ്ങളെ ഒരുമിച്ചൊരു വേദിയിൽ വീണ്ടും കാണാൻ സാധിച്ചതിൻ്റെ സന്തോഷം ആരാധകരും പങ്കുവെക്കുന്നുണ്ട്.

യുവജനോത്സവ വേദിയിൽ വെച്ച് തനിയ്ക്ക് ലഭിക്കേണ്ട സമ്മാനമാണ് അമ്പിളിദേവിയ്ക്ക് ലഭിച്ചത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു നവ്യ അമ്പിളിദേവിയ്ക്ക് നേരേ ആരോപണം ഉന്നയിച്ചത്. എന്നാൽ അന്ന് അത് താൻ കുട്ടിയായിരിക്കുന്ന സമയത്ത് പറഞ്ഞതാണെന്നും, അല്ലാതെ തൻ്റെ ഉള്ളിൽ അമ്പിളിയോട് യാതൊരു വിധ തരത്തിലുമുള്ള ദേഷ്യമോ, വൈരാഗ്യമോ ഇല്ലെന്നും നവ്യ പിന്നീട് വ്യക്തമാക്കിയിരുന്നു. കുട്ടികളാകുന്ന സമയത്ത് നമ്മുക്ക് പല കാര്യങ്ങളെ സംബന്ധിച്ചും അറിവ് ഉണ്ടാകില്ലെന്നും, വളർന്ന് വലുതാകുമ്പോഴാണ്‌ അന്ന് കാണിച്ചത് പിന്നീട് മണ്ടത്തരമാണെന്ന് ബോധ്യപ്പെടുകയെന്നും നവ്യ സൂചിപ്പിക്കുകയുണ്ടായി.

അന്നത്തെ പല കാര്യങ്ങളും പിന്നീട് ഓർക്കുമ്പോൾ തമാശയായിട്ടാണ് തോന്നാറുള്ളതെന്നും നവ്യ പറഞ്ഞു. പുറമേ നിന്ന് ആളുകൾ പറയുന്നത് പോലെ തനിയ്ക്കും, അമ്പിളിയ്ക്കും ഇടയിൽ ഒരു പ്രശ്നവും ഇല്ലെന്നും, തങ്ങൾ രണ്ട് പേരും നല്ല സുഹൃത്തുക്കളാണെന്നും നവ്യ കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് അമ്പിളിയുടെയും, നവ്യയുടെയും നീണ്ട നാളത്തെ കാത്തിരിപ്പിന്റെയും, കൂടി ച്ചേരലിന്റെയും പുതിയ ചിത്രങ്ങളും, വീഡിയോകളും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇവയ്‌ക്കെല്ലാം പുറമേ ഉദ്‌ഘാടന വേദിയിൽ വെച്ച് അവിടെ ഉണ്ടായിരുന്ന ശിങ്കാരിമേളം പ്രവർത്തകർക്കൊപ്പം നിന്നുകൊണ്ട് നവ്യ ചെണ്ട കൊട്ടുന്നതും, അവരോട് സംവദിക്കുകയും ചെയ്യുനതിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ചെണ്ട ചെറുതായി കൊട്ടി നോക്കി അവരുമായി സന്തോഷം പങ്കുവെച്ച് തിരിച്ച് മടങ്ങുമ്പോൾ ഭക്തിയോട് കൂടെ നവ്യ ചെണ്ടയെ തൊട്ട് നെറുകയിൽ വെക്കുന്നതും കാണാം. കലയെ സ്നേഹിക്കുന്ന നല്ലൊരു കലാകാരിയെന്നാണ് ചിത്രത്തിന് താഴെ എല്ലാവരും അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

Articles You May Like

x