ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ കയ്യിൽ ഇരുന്ന് വികൃതി കാട്ടി ജൂനിയർ കുഞ്ചാക്കോ ഇസക്കുട്ടൻ

കുഞ്ചാക്കോ ബോബനെ പോലെ തന്നെ ഇപ്പോൾ മകൻ ഇസ കുട്ടനും ആരധകർ ഏറെയാണ്.ഇസ കുട്ടന്റെ വികൃതിയും കളിയും ചിരിയുമൊക്കെ ആരധകരുമായി പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.അതുകൊണ്ട് തന്നെ ഇസക്കുട്ടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.ഇപ്പോഴിതാ ഇസക്കുട്ടനെ എടുത്ത് നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്..തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് എടുത്തിരിക്കുന്നത് കൊണ്ടാണോ ഇസാക്കുട്ടന് ഇത്ര ഗമ എന്നാണ് ആരധകരിൽ പലരും ചോദിക്കുന്നത്.

 

 

കുഞ്ചാക്കോ ബോബനാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ ചിത്രം തരംഗമായി മാറിയിട്ടുണ്ട്.ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും ഇസക്കുട്ടൻ ജനിച്ചത്.അതുകൊണ്ട് തന്നെ പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.ലവ് ആക്ഷൻ ഡ്രാമക്ക് ശേഷം നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് നിഴൽ.

 

 

നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയ അപ്പു ഭട്ടതിരിയാണ് നിഴൽ ചിത്രം സംവിദാനം ചെയ്യുന്നത്.ചിത്രത്തിൽ നായകനായി കുഞ്ചാക്കോ ബോബനാണ് എത്തുന്നത്, നായികാ വേഷത്തിൽ എത്തുന്നത് നയൻതാരയും .27 ദിവസമാണ് ചിത്രത്തിനായി നയൻ‌താര ഡേറ്റ് നൽകിയിരിക്കുന്നത്.മികച്ച കഥാപത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന നയൻതാരയുടെ നിഴലിലെ കഥാപാത്രം ശക്തമാണെന്നാണ് പുറത്തുവരുന്ന സൂചന.എന്നാൽ കുഞ്ചാക്കോ ബോബന്റെ കഥാപത്രത്തെക്കുറിച്ച് ഇതുവരെ സൂചനയൊന്നും പുറത്തുവന്നിട്ടില്ല.നിഴൽ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.കുഞ്ചാക്കോ ബോബനും പ്രിയയും ഇസക്കുട്ടനെ എടുത്ത് നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

 

 

നിരവധി സിനിമകളുമായി നയൻതാര തിരക്കിലാണ് അഞ്ചോളം ചിത്രങ്ങളാണ് നയൻസിന് വേണ്ടി അണിയറയിൽ ഒരുങ്ങുന്നത്.മൂക്കുത്തി അമ്മനാണ് ഏറ്റവും അവസാനം പൂറത്തിറങ്ങിയ നയൻ‌താര ചിത്രം.അഞ്ചാം പാതിരാക്ക് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ , നിഴലിനെ കൂടാതെ മോഹൻകുമാർ ഫാൻസ്‌ , നായാട്ട് , മാറിയം ടൈലേഴ്സ് , ഗർ എന്നി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ ചിത്രങ്ങലാണ് ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.എന്തായാലും ഗമ കാണിച്ചു ലേഡി സൂപ്പർ സ്റ്റാറിന്റെ കൂടെ നിൽക്കുന്ന ഇസാക്കുട്ടന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയും ആരധകരും ഏറ്റെടുത്തുകഴിഞ്ഞു , നയൻതാരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരധകർ

Articles You May Like

x