നമ്പർ 1 സ്നേഹതീരത്തിൽ മമ്മൂട്ടിയുടെ മകളായെത്തിയ അനു ഇപ്പോൾ എവിടെയാണെന്ന് കണ്ടോ?

മലയാളത്തിൻറെ മെഗാ താരം മമ്മൂട്ടിയുടെ ശ്രദ്ധേയമായ ചിത്രമായിരുന്നു നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്. പ്രിയ രാമൻ മമ്മൂട്ടിയുടെ നായിക ആയപ്പോൾ ചിപ്പിയാണ് സഹോദരിയുടെ റോളിലെത്തിയത്. ഇതിൽ മമ്മൂട്ടിയുടെ മക്കളായി വേഷമിട്ടത് രണ്ടു കുസൃതി കുടുക്കകളാണ്. സുധീഷ് അനു എന്നിങ്ങനെ ആയിരുന്നു ആ കുട്ടി കഥാപാത്രങ്ങളുടെ പേര്. 1995 ൽ ഇറങ്ങിയ സിനിമ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു.അനു എന്ന കുഞ്ഞു മകളായി എത്തിയത് ബേബി ലക്ഷ്മിയാണ്.

മമ്മൂട്ടിയുടെ മകളായി അഭിനയിച്ച കുഞ്ഞു ലക്ഷ്മിയെ അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കാനിടയില്ല. ലക്ഷ്മി മരക്കാർ എന്ന കൊച്ചിക്കാരി കുട്ടി ഇന്ന് വളർന്നു വലിയ പെൺ കുട്ടിയായി. പഴയ കുസൃതിക്കാരി കുട്ടിയുടെ ഛായ ഇപ്പോഴും ലക്ഷ്മിയുടെ മുഖത്തുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി ഫേസ്ബുക്കിൽ ചിത്രങ്ങളും മറ്റുമൊക്കെ പങ്കു വെക്കാറുണ്ട്. ചിത്രങ്ങൾ കാണുമ്പോൾ ഒരു മുഖ പരിചയം തോന്നുമെങ്കിലും ആ പഴയ കുറുമ്പി കുട്ടിയാണ് ലക്ഷ്മി എന്ന് പലർക്കും അറിയില്ല.

നമ്പർ വൺ സ്നേഹ തീരത്തിൽ മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ വേഷത്തിൽ ആണ് ലക്ഷ്മി എത്തിയതെങ്കിലും സിനിമയിൽ ഉടനീളം മമ്മൂട്ടിയുടെ മകൾ ആയാണ് ലക്ഷ്മി വേഷമിട്ടത്. നമ്പർ വൺ സ്നേഹ തീരത്തിന് ശേഷം മറ്റ് ചില സിനിമകളിലും ലക്ഷ്മി വേഷമിട്ടിരുന്നു. എന്നാൽ അതിനു ശേഷം പഠനവും മറ്റുമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു ലക്ഷ്മി മരക്കാർ. എങ്കിലും ഷോട്ട് ഫിലിമിലും നാടകങ്ങളിലും ഒക്കെ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

ലക്ഷ്മിയും സഹോദരി അനാർക്കലിയും

ആനന്ദം, ഉയരെ എന്നീ സിനിമകളിലൂടെ പ്രശസ്തയായ അനാർക്കലി മരക്കാർ ലക്ഷ്മിയുടെ അനുജത്തിയാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ നായകന്മാരുടെ അമ്മയായി അഭിനയിച്ച ലാലിയുടെ മകൾ കൂടിയാണ് ലക്ഷ്മി. ലക്ഷ്മിയുടെ പിതാവ് നിയാസ് മരക്കാർ സിനിമാ ഫാഷൻ ഫോട്ടോ ഗ്രാഫർ ആണ്. സിനിമാ കുടുംബത്തിൽ നിന്ന് ആയതു കൊണ്ട് തന്നെ സിനിമ തന്നെയാണ് ലക്ഷ്മിയുടേയും പാഷൻ. ക്യാമറക്ക് മുന്നിൽ നിന്നും പിൻവാങ്ങി എങ്കിലും ക്യാമറക്ക് പിന്നിൽ ലക്ഷ്മി ഇപ്പോഴും സജീവമാണ്.

ലക്ഷ്മി മരിക്കാർ

കുറേ നാളുകൾക്ക് മുൻപ് മറൈൻ ഡ്രൈവിൽ നടന്ന കിസ് ഓഫ് ലവ് എന്ന സമരത്തിൽ പങ്കെടുക്കാൻ ലക്ഷ്മി എത്തിയിരുന്നു. സിനിമാ മേഖലയിലെ ആദ്യ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ പ്രവർത്തക കൂടിയാണ് ലക്ഷ്മി. അപ്പോൾ വീണ്ടും സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് ഉടനേ എങ്ങും സാധ്യത ഇല്ല എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ഡൽഹിയിൽ ജെ.എൻ.യുവിൽ ആണ് ലക്ഷ്മി പഠിച്ചത്. പഠിത്തം പൂർത്തിയാക്കിയ ലക്ഷ്മി ഇപ്പോൾ സഹ സംവിധായകനായി പ്രവർത്തിച്ചു വരികയാണ്.

 

x