ഇതാ പുതിയ സർപ്രൈസ് ആരധകർക്ക് വേണ്ടി പുറത്തുവിട്ട് നടി പേർളി മാണിയും ശ്രീനിഷും

മലയാളി ആരധകരുടെ പ്രിയ നടിയും അവതാരികയും ഒക്കെയാണ് പേർളി മാണി , തന്റേതായ ശൈലി കൊണ്ട് മികച്ച അവതരണത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ താരത്തിന് അന്നും ഇന്നും സാധിച്ചിട്ടുണ്ട്.മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെയാണ് പേർളി കൂടുതലും സ്രെധിക്കപ്പെട്ടത്.പേര്ളിയുടെ ജീവിതത്തിലെ വഴിത്തിരിവ് പോലും ബിഗ് ബോസ് റിയാലിറ്റി ഷോ ആയിരുന്നു എന്ന് നിസംശയം പറയാം.ബിഗ് ബോസ്സിൽ സഹ മത്സരാർത്ഥി ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ തീർന്ന ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും.അതുകൊണ്ട് തന്നെ ഇരുവർക്കും ഇന്നും ആരധകർ ഏറെയാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് ഇന്നും പ്രിയമാണ്.തങ്ങളുടെ ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ പോലും ശ്രീനിയും പേര്ളിയും ആരധകരുമായി പങ്കുവെക്കാറുണ്ട്.

 

ഇപ്പോഴിതാ പുതിയൊരു സർപ്രൈസ് ആരധകർക്ക് വേണ്ടി പുറത്തുവിട്ടിരിക്കുകയാണ് പേർളി മാണിയും ശ്രീനിഷും.ശ്രീനിഷിന്റെ അമ്മാമക്ക് സർപ്രൈസ് നൽകിയുള്ള ഒരു വീഡിയോ യാണ് ഇപ്പോൾ പേര്ളിയുടെ വ്ലോഗ് ലൂടെ പുറത്തുവിട്ടിരിക്കുന്നത്.ശ്രീനിഷിന്റെ അമ്മാമ വീട്ടിൽ എത്തിയതിന് ശേഷമുള്ള അവിടെ നടക്കുന്ന കാര്യങ്ങളും എല്ലാം വിഡിയോയിൽ പകർത്തുകയും ആരാധകർക്ക് വേണ്ടി പങ്കിടുകയും ചെയ്തു.നിരവധി ആളുകളാണ് ഇരുവരുടെയും വീഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് എത്തുന്നത്.ഒരു ലക്ഷത്തിൽ അധികം ആളുകൾ ഇപ്പോൾ വീഡിയോ കണ്ടിട്ടുണ്ട്.

 

 

തങ്ങളുടെ ചെറിയ സന്തോഷങ്ങൾ പോലും ആരധകരുമായി പങ്കുവെക്കുന്ന ഇരുവരും ഇപ്പോൾ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ്.ഇക്കഴിഞ്ഞ ദിവസം പേര്ളിയുടെ ബേബി ഷവർ ചിത്രങ്ങളും വിഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഇടയ്ക്കിടെ പുത്തൻ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമായി താരം എത്താറുണ്ട്.

 

 

ഗർഭകാലം ആഘോഷിക്കുകയാണ് താരമിപ്പോൾ , തന്റെ വ്‌ളോഗിലൂടെ ഇടക്കിടക്ക് ഓരോ വിഡിയോകളും താരം പങ്കുവെക്കാറുണ്ട്.നിറവയറിൽ ഡാൻസ് കളിക്കുന്ന വിഡിയോയും നിറവയറിൽ ബാത്ത് ടബ്ബിൽ കിടക്കുന്ന ചിത്രങ്ങലും ഒക്കെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.മികച്ച അവതാരകയായും നടിയായും മോട്ടിവേഷൻ സ്പീക്കറായും, ഗായികയായും തിളങ്ങിയ പേർളി മാണി ഇപ്പോൾ ‘ജീവിതത്തിൽ അമ്മയാകാൻ ഒരുങ്ങുകയാണ്.

x