ജോസഫ് നായിക നടി ആത്മീയ രാജൻ വിവാഹിതയായി വിവാഹ വീഡിയോ കാണാം

ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരി ആയ നടിയാണ് ആത്മീയ രാജൻ. നടി ആത്മീയയുടെ വിവാഹം ആയിരുന്നു ഇന്ന്. കണ്ണൂരിലെ ധർമ്മ ശാലയിൽ ലക്സോട്ടിക്ക ഇന്റർനാഷണൽ കൺവെൻഷന് സെന്ററിൽ വെച്ച് ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കണ്ണൂർ സ്വദേശി ആയ വരൻ സനൂപ് മറൈൻ എഞ്ചിനീയർ ആണ്. ആത്മീയയും കണ്ണൂർ സ്വദേശിനി ആണ്. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വിവാഹത്തിന്റെ വിരുന്നു സൽക്കാരം നടത്താൻ തീരുമാനിച്ചിരിക്കുന്നത് ചൊവ്വാഴ്ചയാണ്.

ഐവി ശശി സംവിധാനം ചെയ്ത വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു ആത്മീയ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ശിവകാർത്തികേയന്റെ നായികയായി തമിഴിൽ മനം കൊത്തി പാർവേ എന്ന ചിത്രത്തിലും ആത്മീയ അഭിനയിച്ചു. എന്നാൽ ആത്മീയയുടെ കരിയറിൽ വഴിത്തിരിവായത് ജോസെഫിലെ പ്രകടനം ആയിരുന്നു. എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ജോജുവിന്റെ നായികയായി മികച്ച പ്രകടനമാണ് ആത്മീയ കാഴ്ചവെച്ചത്. സ്റ്റെല്ല പീറ്റർ എന്ന കഥാപാത്രമായി ശ്രെധേയ പ്രകടനമാണ് ആത്മീയ കാഴ്ച വെച്ചത്.

 

 

x