തൊലിയിൽ തൊലി തട്ടിയാൽ മാത്രമേ അതൊരു കുറ്റമാകൂ എങ്കിൽ പിന്നെ എന്തിനാണ് ഈ നാട്ടിൽ കോടതിയുംനിയമവും ഒക്കെ

പന്ത്രണ്ട് വയസുള്ള പെൺകുട്ടിയുടെ മാറിടത്തിൽ മുപ്പത്തൊമ്പതു വയസുകാരൻ അനുവാദമില്ലാതെ സ്പർശിച്ചത് ലൈംഗിക അതിക്രമം അല്ലെന്ന കോടതിയുടെ കണ്ടെത്തലിനെ വിമർശിച്ചു ഡോക്റ്റർ കൂടിയായ യുവതി രംഗത്ത് . പന്ത്രണ്ട് വയസുകാരിയുടെ മാറിടത്തിൽ അനുവാദമില്ലാതെ പിടിക്കുകയും വസ്ത്രങ്ങൾ മാറ്റാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ് . ഇതൊരു ലൈംഗിക അതിക്രമമല്ല എന്നാണ് മുംബൈ കോടതിയുടെ കണ്ടെത്തൽ. ഇതിനെതിരെ ആണ് ഡോക്റ്റർ ഷിംന രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റ് വഴിയാണ് ഡോക്റ്റർ ഷിംനയുടെ ശക്തമായ ഭാഷയിലുള്ള പ്രതികരണം.

വസ്ത്രം മാറ്റാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചത് പോക്സോ നിയമ പ്രകാരം കുറ്റമല്ല എന്നായിരുന്നു ബോംബെ ഹൈ കോടതിയുടെ നിരീക്ഷണം. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എങ്ങും ഉണ്ടാകുന്നതു. പല പ്രമുഖരും തങ്ങളുടെ ആശങ്ക അറിയിച്ചു രംഗത്ത് വന്നിട്ടുണ്ട്. പുഷ്പ ഗനേടിവാലാ എന്ന വനിതാ ജഡ്ജിയാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത് എന്നതാണ് ഏറെ ശ്രെധേയം. വസ്ത്രത്തിന്റെ അകത്തു കൂടി കയ്യിടുകയോ മുലയിൽ നേരിട്ട് തൊടുകയോ ചെയ്യാത്തതു കൊണ്ടു ഇത് ലൈംഗിക അതിക്രമമായി കണക്കാക്കി കേസാക്കാൻ പറ്റില്ല എന്നാണ് വിശദീകരണം.

പന്ത്രണ്ടു വയസുള്ള പെൺകുട്ടിയുടെ മാറിടം എന്നല്ല മുല എന്ന് തന്നെ പറയണം എന്നാണ് ഡോക്റ്റർ ഷിംന പറയുന്നത്. ഒരു കൗമാര കാരിയായ പെൺ കുട്ടിയുടെ സ്വകാര്യ ഭാഗത്തു നേരിട്ടോ അല്ലാതെയോ തൊടുന്നത് കുറ്റമല്ല എങ്കിൽ പിന്നെ ഈ നാട്ടിൽ നിയമവും കോടതിയും എന്തിനാണ് എന്നാണ് ഷിംന ചോദിക്കുന്നത്.  സ്ത്രീ ശരീരത്തോട് മോശമായി പെരുമാറിയാൽ പോലും കേസാക്കാൻ വകുപ്പുള്ളപ്പോൾ ഇതെങ്ങനെ ഒരു നിസാര കുറ്റമായി മാറുന്നു എന്നും അവർ ചോദിക്കുന്നു.

ദേശീയ ബാലികാ ദിനമായി രാജ്യം ആഘോഷിക്കുന്ന ഇന്നത്തെ ദിവസം തന്നെയാണ് ഇങ്ങനെ ഒരു വിധി വന്നത് എന്നും ഷിംന പറയുന്നു. നമ്മുടെ നിയമങ്ങളുടെ വക്കും അരികും എന്ത് കൊണ്ടാണ് ഇങ്ങനെ തേഞ്ഞു ഇരിക്കുന്നത് എന്നും അവർ ചോദിച്ചു. അനുവാദമില്ലാതെ തന്റെ മാറിന് നേരെ നീണ്ട കൈ തൊട്ട ഭാഗത്തു എത്ര മണിക്കൂർ ആ അറപ്പ് കരിഞ്ഞു പറ്റി കിടക്കും എന്ന് ആലോചിക്കാൻ ഉള്ള ബുദ്ധി നമ്മുടെ നിയമത്തിനു കാണൂല എന്നും അവർ പറഞ്ഞു വെച്ചു. ഡോക്റ്റർ ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയം ആയിരിക്കുകയാണ്. ഒരുപാട് പേർ ഷിംനയുടെ പോസ്റ്റിനെ അനുകൂലിച്ചു രംഗത്ത് വന്നപ്പോൾ വളരെ കുറച്ചു പേർ മാത്രമാണ് എതിർ അഭിപ്രായം പങ്കു വെച്ചത്. എന്നിരുന്നാലും ശക്തമായ ഒരു നിയമ സംവിധാനം നമ്മുടെ രാജ്യത്തു ആവശ്യമാണ് എന്ന് തന്നെയാണ് എല്ലാവരുടെയും ആവശ്യം.

 

x