ഞാൻ ഇപ്പോൾ ബേബി അല്ല! നയൻതാര ചക്രവർത്തിയാണ് നായിക ആകാൻ ഒരുങ്ങുകയാണ്

ബാലതാരമായി എത്തി നായിക നിരയിലേക്കെത്തിയ കുതിച്ചവർ മലയാള സിനിമയിൽ നിരവധിയാണ്. ശാലിനി, ശാമിലി, കാവ്യാ മാധവൻ, നസ്രിയ, സനുഷ, മഞ്ജിമ അങ്ങനെ പോകുന്നു ആ നീണ്ട നിര. അക്കൂട്ടത്തിലേക്ക് എത്തുന്ന പുതിയ താരമാണ് നയൻ‌താര ചക്രവർത്തി.

ഒരുപക്ഷെ നയൻ‌താര ചക്രവർത്തി എന്ന് പറഞ്ഞാൽ ചിലപ്പോൾ പ്രേക്ഷകർക്ക് മനസിലായെന്ന് വരില്ല എന്നാൽ ബേബി നയൻ‌താര എന്ന് പറഞ്ഞാൽ മനസിലാകാത്തവർ ഉണ്ടാകാനിടയില്ല. വെറും രണ്ടര വയസ്സ് മാത്രമുള്ളപ്പോൾ സിനിമയിലേക്കെത്തിയ കുട്ടി കുറുമ്പിയെ ഒരിക്കൽ കണ്ടവർ ആരും തന്നെ മറക്കാനിടയില്ല.

കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ആയിരുന്നു ബേബി നയൻതാരയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. നയന്താരക്ക് രണ്ടര വയസുള്ളപ്പോൾ ആണ് സെൻസേഷൻസ് എന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ഇത് കണ്ടിട്ട് ഓമന തിങ്കൾ പക്ഷി എന്ന സീരിയലിലേക്ക് ടൈറ്റിൽ സോങ് അഭിനയിക്കാൻ വിളിക്കുകയും അതുവഴി നയൻ‌താര സിനിമയിലേക്ക് എത്തുകയുമായിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങിയ മുൻനിര താരങ്ങളുടെ ഒക്കെ കൂടെ അഭിനയിക്കാൻ ഉള്ള ഭാഗ്യം നയൻതാരക്ക് ലഭിച്ചു.

കയ്യിൽ നിറയെ ചിത്രങ്ങളുമായി ബിഗ് സ്‌ക്രീനിൽ മിന്നി നിൽക്കുമ്പോഴാണ് നയൻ‌താര ചക്രവർത്തി അഭിനയത്തോട് വിട പറയുന്നത്. പതിനഞ്ചാം വയസ്സിൽ നായികയാകാൻ വരെ അവസരങ്ങൾ വന്നിട്ടും അതൊക്കെ വേണ്ടാന്ന് വെച്ചാണ് നയൻ‌താര പോകുന്നത്.

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നയൻ‌താര അന്ന് അഭിനയത്തോട് വിട പറയുന്നത്. അതിന് ശേഷം എസ്.എസ്.എൽ.സിക്ക് പത്തു എ പ്ലസ് വാങ്ങി മിന്നുന്ന പ്രകടനം കാഴ്ച വെച്ച നയൻതാരയുടെ വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു.

ഇപ്പോൾ സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. അഭിനയരംഗത്തു ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഒരു മിന്നും താരം തന്നെയാണ് നയൻ‌താര ചക്രവർത്തി . ലക്ഷകണക്കിന് പേരാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിനെ ഫോളോ ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. ചിത്രങ്ങൾക്കൊക്കെ മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയിലേക്ക് തിരികെ എത്തുന്നതിന്റെ മുന്നോടി ആയാണ് ഈ ഫോട്ടോഷൂട്ടുകൾ.

തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട താരം ദുൽഖർ സൽമാൻ ആണെന്നും ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും നയൻ‌താര പറയുന്നു. ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാൽ നായിക അല്ലെങ്കിൽ പോലും താൻ അത് സ്വീകരിക്കും എന്നും നയൻ‌താര പറഞ്ഞു.

ഏറ്റവും ഒടുവിൽ മറുപടി എന്ന ചിത്രത്തിലാണ് നയൻ‌താര അവസാനമായി അഭിനയിക്കുന്നത്. ചിത്രത്തിൽ റഹ്മാന്റേയും ഭാമയുടെയും മകളായാണ്‌ താരം അഭിനയിച്ചത്. മികച്ച വേഷത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താരം.

x