
ലത്തീഫ എന്ന പെൺകുട്ടിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു , ഒരുനിമിഷം കണ്ണ് അറിയാതെ നിറഞ്ഞുപോകും
രണ്ടാനമ്മമാരുടെ മോശം പ്രവർത്തികളെക്കുറിച്ചുള്ള നിരവധി വാർത്തകൾ നമ്മൾ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ കാണാറുള്ളതാണ്.എന്നാൽ രണ്ടാനമ്മയായി എത്തുന്ന എല്ലാ സ്ത്രീകളും ഒരേ സ്വഭാവക്കാർ അല്ല എന്നതാണ് സത്യം..സമൂഹത്തിലേക്ക് നമ്മൾ ഒന്നു കണ്ണോടിച്ചാൽ ആദ്യ ബന്ധത്തിലെ കുട്ടികളെ സ്വന്തം മക്കളായി കാണുന്ന രണ്ടാനമ്മമാരെയും നമുക്ക് കാണാൻ സാധിക്കും.സ്വന്തം ‘അമ്മ ഏഴാം വയസിൽ ഉപേക്ഷിച്ചുപോയ പെൺകുട്ടിക്ക് സ്വന്തം അമ്മയായി മാറിയ രണ്ടാനമ്മ.പെറ്റമ്മയ്ക്ക് പത്തമ്മ ചമഞ്ഞാലും ശരിയാവില്ല എന്ന് പറയുന്ന പഴംചൊല്ലിനെ തിരുത്തിപ്പറയിക്കുന്ന ഒരമ്മ.ലത്തീഫാ എന്ന പെൺകുട്ടിയുടെ അനുഭവകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.തന്നെ പെറ്റമ്മ ഉപേക്ഷിച്ചു പോവുകയും അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചുകൊണ്ടുവന്ന രണ്ടാനമ്മ സ്വതം അമ്മയേക്കാൾ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്ത ജീവിത കഥയാണ് ലത്തീഫ എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.വായിച്ചു തീരുമ്പോൾ ആ അമ്മയെക്കുറിച്ച് ഓർത്ത് ഒരു നിമിഷം കണ്ണൊന്നു നിറഞ്ഞുപോകും ആരുടേയും.ലത്തീഫായുടെ കുറിപ്പ് ഇങ്ങനെ

എനിക്ക് ഏഴു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് എന്റെ സ്വന്തം ‘അമ്മ എന്നെയും അച്ഛനെയും ഉപേഷിച്ചുപോയത്.എനിക്ക് ജീവിതത്തിൽ ഏതാണ് സംഭവിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു.അപ്പോഴാണ് അച്ഛൻ രണ്ടാമത് ഒരു വിവാഹം കഴിക്കുകയും രണ്ടാനമ്മയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരുന്നതും.അച്ഛൻ രണ്ടാമത് വിവാഹം കഴിച്ച ആ സ്ത്രീക്കൊപ്പം എങ്ങനെ ജീവിക്കും എന്ന ആശങ്ക എന്റെ അലട്ടിയിരുന്നു.മാത്രമല്ല അവർക്ക് രണ്ട് മക്കൾ കൂടിയുണ്ടായിരുന്നു.ഇതോടെ എനിക്ക് മനസിലായി എന്റെ കാര്യങ്ങൾ നോക്കാനൊന്നും ഇവർ വരില്ല എന്ന് , ഒറ്റപ്പെടലിന്റെ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്നും ഞാൻ കരുതി.എന്നാൽ കാര്യങ്ങൾ എല്ലാം വെത്യസ്തമായിട്ടാണ് സംഭവിച്ചത്.സ്വന്തം മക്കൾക്ക് നൽകുന്ന അതെ സ്നേഹവും പരിഗണനയും ആ ‘അമ്മ എനിക്ക് നൽകുവാൻ തുടങ്ങി.സ്വന്തം മകളായി തന്നെ ആ ‘അമ്മ എന്നെ കണ്ടു.സ്വന്തം മക്കൾക്ക് വസ്ത്രം വാങ്ങി നൽകുമ്പോൾ ആ ‘അമ്മ എന്നെ മാറ്റി നിർത്തിയില്ല , അവർക്ക് നൽകുന്നത് എന്തായാലും അതിപ്പോ സ്നേഹമാണെങ്കിലും പരിചരണമാണെങ്കിലും പരിഗണന ആണെങ്കിലും ആ ‘അമ്മ എനിക്കും നൽകി.ഒരിക്കൽ പോലും ഒരു തിരിച്ചുവെത്യാസം കാണിച്ചില്ല.

എന്നാൽ അച്ഛൻ ഈ സമയത്ത് കഠിനമായ മദ്യപാനം തുടങ്ങുകയും ഞങ്ങളെ നോക്കാത്ത അവസ്ഥയിലുമായി.വീട്ടുചിലവുകൾക്കും പഠനത്തിനും പണം ഇല്ലാതെയായി.ഇതോടെ ദാരിദ്രം മാറ്റാനും പേടിപ്പിക്കാനുമൊക്കെ ഒരു പാചക്കാരിയായി മാറി.ഒരു ചാക് അരി മാത്രമായിരുന്നു ആദ്യത്തെ ശമ്പളം .കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ‘അമ്മ ഞങ്ങളെ സ്കൂളിൽ ചേർത്തു.പഠനവും ഭക്ഷണവും ഒക്കെ സ്കൂളിൽ സൗജന്യമായത് ഏറെ സഹായമായി.അമ്മയ്ക്ക് ശമ്പളമായി മാസം 6000 രൂപ കിട്ടിത്തുടങ്ങി , ആ പണം മുഴുവൻ ‘അമ്മ ഞങ്ങളുടെ ഭാവിക്കായി സൂക്ഷിച്ചുവെച്ചു.പ്ലസ് ടു പാസ് ആയതിനു ശേഷം ഞാൻ അമ്മയെയും സഹോദരിമാരെയും സഹായിക്കാൻ ഒരു കോൾ സെന്ററിൽ ജോലിക്ക് കേറിയിരുന്നു.ശമ്പളം ലഭിച്ച തുകയിൽ ഭൂരിഭാഗവും വീട്ടിലേക്ക് ഞാൻ അയച്ചു നൽകി..എന്റെ സഹോദരിമാർ നല്ലത് പോലെ പഠിക്കണമെന്നും ജീവിക്കണമെന്നും ഞാൻ ആഗ്രഹിച്ചു.

എന്നാൽ വിധി എനിക്ക് എതിരായി മാറി.എനിക്ക് പിത്ത സഞ്ചിയിൽ ചെറിയൊരു ശസ്ത്രക്രിയ ആവശ്യമായി വന്നു.ജോലി വഴിയുള്ള ഇൻഷുറൻസ് ഉണ്ടായിരുന്നത് കൊണ്ട് തുക നല്ല രീതിയിൽ ഇളവ് കിട്ടി.എങ്കിലും 40000 ൽ അധികം രൂപ കൂടി ആവിശ്യയായി എത്തി.എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ആകെ ഒരു അവസ്ഥയിലേക്ക് എത്തി.അപ്പോഴാണ് രണ്ടാനമ്മ മക്കൾക്കായി സ്വരുക്കൂട്ടിയ തുകയുമായി എന്നെ കാണാൻ എത്തിയത്.മക്കളുടെ ഭാവിക്കായി കൂട്ടിവെച്ച പണം അവർ എന്റെ ചികിത്സക്കായി വിനയോഗിച്ചു.ശരിക്കും ഇത് രണ്ടാനമ്മ അല്ല എന്റെ സ്വന്തം അമ്മയാണെന്ന് ഞാൻ പറഞ്ഞു.ആ അമ്മയുടെ മൂല്യം എത്രത്തോളം ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു.എന്നാൽ മാസങ്ങൾക്ക് ശേഷം വിധി മറിച്ചായിരുന്നു.അമ്മയ്ക്ക് കഠിനമായ വയറു വേദന അനുഭവപെട്ടു.വിശദമായ പരിശോധനയിൽ സുഷുമ്ന നാഡിയിൽ ട്യൂമർ ഉള്ളതായി കണ്ടെത്തി.ഇതോടെ ഞങ്ങൾ ആകെ തകർന്നുപോയി.ചികിത്സക്ക് ലക്ഷങ്ങൾ വേണ്ടി വരും എന്നറിഞ്ഞപ്പോൾ അമ്മ പറഞ്ഞു ചികിത്സ ഒന്നും വേണ്ട ആ പൈസ നിങ്ങളുടെ ഭാവിക്കായി കൂട്ടിവെക്കു എന്നായിരുന്നു.പക്ഷെ ഞങ്ങളുടെ ജീവന്റെ ജീവനായ ആ അമ്മയെ വിട്ടുകളയാനും വിധിക്ക് വിട്ട് നൽകാനും ഞങ്ങൾക്ക് സാധിക്കില്ല , അതിനായി ഞങ്ങൾ ഏതറ്റം വരെയും പോകും.ആ അമ്മയാണ് ഞങളുടെ ജീവിതവും ജീവനും ആ ജീവൻ നിലനിർത്താൻ ഞങ്ങൾ പൊരുതും എന്നായിരുന്നു ലത്തീഫ എന്ന പെൺകുട്ടിയുടെ കുറിപ്പ്..പ്രമുഖ ഫേസ്ബുക്ക് പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബൈ യിലാണ് ലത്തീഫേ എന്ന പെൺകുട്ടി തന്റെ ജീവിത കഥ പങ്കുവെച്ചത്.അമ്മയുടെ അസുഖം മാറുമെന്നും എല്ലാത്തിനും ദൈവം തുണയുണ്ടാകും എന്നിങ്ങളെ നിരവധി കമന്റ് കളാണ് പോസ്റ്റ് നു താഴെ വന്നുകൊണ്ടിരിക്കുന്നത് ..