മുഖത്ത് സൗന്ദര്യം കൂട്ടാൻ ശ്രമിച്ച സുന്ദരി നടി റെയ്‌സ വിൽസണിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

തമിഴ് ബിഗ് ബോസ് സീസൺ ഒന്നിൽ കൂടി പ്രശസ്തയായ താരമാണ് മോഡലും നടിയുമായ റെയ്‌സ വിൽസൺ, മോഡൽ രംഗത്ത് നിന്നാണ് റെയ്‌സ വിൽസൺ ബിഗ് ബോസിൽ എത്തുന്നത് അതിന് ശേഷം ധനുഷ് നായകനായി എത്തിയ വേലയില്ലാ പട്ടധാരി 2ൽ കൂടി സഹ നടിയായി തമിഴ് സിനിമയിൽ കാലെടുത്ത് വെക്കുന്നത് , എന്നാൽ ബിഗ് ബോസിലെ പ്രശസ്‌തി താരത്തിനെ അടുത്ത പടത്തിൽ തന്നെ നായികയിലേക്ക് എത്തിക്കുന്നതായിരുന്നു

ഈ 2021ൽ തന്നെ അഞ്ചു പടങ്ങളിൽ ആണ് താരം അഭിനയിക്കുന്നത് അതിനിടയിൽ ആണ് മുഖത്ത് സൗന്ദര്യം കൂട്ടാൻ പോയ താരത്തിന് ചികിത്സയുടെ പിഴവ് കാരണം ഉള്ള സൗന്ദര്യം തന്നെ നഷ്ടപെട്ടിരിക്കുന്നത്, റെയ്‌സ വിൽസൺ തന്നെയാണ് തൻറെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി സമൂഹ മാധ്യമങ്ങളിൽ കൂടി പുറം ലോകത്തേക്ക് അറിയിച്ചത്, താരം പുറത്ത് വിട്ട ചിത്രത്തിൽ നിന്ന് കാണാൻ കഴിയുന്നത് താരത്തിന്റെ കണ്ണിന്റെ താഴ് ഭാഗം വീർത്ത് നീര് വന്ന നിലയിൽ ആണ്, തന്നെ ചികിൽസിച്ച ഡോക്ടർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം

റെയ്‌സ വിൽസൺ കഴിഞ്ഞ ദിവസമാണ് ഒരു കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് കൊണ്ട് ഡോക്ടറിനെതിരെ നിയമപരമായി നീങ്ങിയത്, ഭൈരവി സെന്തിൽ എന്ന ഡോക്ടറുടെ അടുത്തായിരുന്നു താരം തൻറെ മുഖത്തെ സൗന്ദര്യം കൂട്ടാൻ ചികിത്സ നടത്തിയത്, അനാവശ്യ ചികിത്സയാണ് ഡോക്ടർ നടത്തിയത് എന്നായിരുന്നു നടിയുടെ ആരോപണം, തനിക്ക് ഈ അവസ്ഥ വന്നപ്പോൾ ഭൈരവി സെന്തിൽ തന്നെ കാണാൻ കൂട്ടാകുന്നില്ല എന്നും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എന്നും താരം വ്യക്തമാക്കിയിരുന്നു

എന്നാൽ നടി റെയ്‌സ വിൽസണിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടർ ഭൈരവി സെന്തിൽ , നടി ഈ ചികിത്സ ചെയുന്നത് ആദ്യമല്ലന്നും ഇതിന് മുംബും ചെയ്തിട്ടുണ്ടെന്നും ഡോക്റ്റർ വ്യക്തമാക്കുന്നു, നടി റെയ്‌സ വിൽസണിൻറെ മുഖത്ത് വന്ന പാടുകളും തടിപ്പും പ്രശ്‌നമല്ലെന്നും അത് ഉടനെ മാറും എന്നും ഡോക്ടർ പറയുന്നു, എന്നാൽ തനിക്കും തൻറെ സ്ഥാപനത്തേയും വിവാദങ്ങളിൽ വലിച്ചിട്ട് മാനനഷ്ടം ഉണ്ടാക്കിയതിന് എതിരെ നിയമനടപടി സ്വീകരിക്കും എന്ന് അറിയിച്ചതിന് പിറകെയാണ് നടി റെയ്‌സ വിൽസൺ ഒരു കോടി നഷ്ടപരിഹാരം ചോതിച്ച് രംഗത്ത് എത്തുന്നത് ഇതിനിടയിൽ തന്നെ താരത്തിന്റെ പുതിയ രൂപം സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട്

x