നടി ശരണ്യ ശശിക്ക് വീണ്ടും ട്യുമർ ഒപ്പം കോവിഡും, പ്രാർത്ഥിക്കണം എന്ന് നടി സീമ ജി നായർ

മലയാള സിനിമയിൽ നിന്നും സീരിയലിൽ നിന്നും ഏറെ കാലമായി വിട്ട് നിൽക്കുകയാണെങ്കിൽ മലയാളികൾ ഇന്നും ഏറെ സ്നേഹത്തോടെ കാണുന്ന നടിയാണ് ശരണ്യ ശശി, താരത്തിന് ട്യുമർ പിടിപെട്ടപ്പോഴാണ് താരം അഭിനയ ലോകത്ത് നിന്ന് പിന്മാറിയത്, താരത്തിനെ നിരവതി പേർ സഹായിക്കുന്നെണ്ടെങ്കിലും ഒരു ചേച്ചിയുടെ സ്ഥാനത്ത് താങ്ങായും തണലായും എന്താവശ്യത്തിനും നടി സീമ ജി നായർ കാണാറുണ്ട്, ഈ അടുത്ത് ശരണിയ്ക്ക് ട്യുമറിന്റെ ഓപ്പറേഷൻ വീണ്ടും കഴിഞ്ഞിരുന്നു, പിന്നിട് താരത്തിന്റെ ആരോഗ്യ സ്ഥിതിയെ പറ്റി സീമ ജി നായർ ആണ് പുറം ലോകത്ത് അറിയിച്ചത്

നടി സീമ ജി നായർ ശരണിയയുടെ ആരോഗ്യ സ്ഥിതിയെ പറ്റി പറഞ്ഞത് തന്നെ നിരവതി പ്രേക്ഷകരുടെ ശരണ്യയെ പറ്റിയുള്ള നിരന്തരം ചോദ്യങ്ങൾ മാനിച്ചായിരുന്നു, കഴിഞ്ഞ പ്രാവശ്യം ശരണ്യ ഹോസ്പിറ്റൽ വിട്ടെന്നും എന്നാൽ വേദനയുണ്ടെന്നും പ്രാർത്ഥിച്ചവർക്കും സീമ ജി നായർ നന്ദി പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ ശരണ്യയെ വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് അക്കിരിക്കുകയാണ്, സീമ ജി നായർ നടി ശരണ്യയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയുന്നത് ഇങ്ങനെ

കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരുപാട് പേർ ചോദിക്കുന്നുണ്ട് ശരണ്യ കാണുന്നില്ലല്ലോ, ശരണ്യയ്ക്ക് എന്തുപറ്റി ഒരു വിവരവും അറിയുന്നില്ലല്ലോ എന്ന്, പതിനൊന്നാമത്തെ സർജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയിൽ കുറച്ചും പ്രശ്നങ്ങളുണ്ടായി സ്‌പൈനൽ കോഡിലേക് അസുഖം സ്പ്രെഡ് ചെയ്തു എന്നാണ് ഡോക്ടർ ഞങ്ങളോട് പറഞ്ഞത്, ഇമ്മീഡിയറ്റ് ഒരു സർജറി വീണ്ടും സ്പൈനൽ കോഡിന് ചെയ്യാൻ പറ്റില്ല അപ്പോൾ ഡോക്ടർ ആർ സി സി യിലേക്ക് റെഫർ ചെയ്തു, ആർസിസിയിൽ 5 റേഡിയേഷൻ കഴിഞ്ഞു ജൂൺ മൂന്നാം തീയതി കീമോ സ്റ്റാർട്ട് ചെയ്യാം എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു, ഇപ്രാവശ്യം അവൾക്ക് നല്ല ക്ഷീണവും നല്ല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു

അങ്ങനെ ഇരിക്കുമ്പോൾ ഇരുപത്തിമൂന്നാം തീയതി അറിയുന്നത് ശരണ്യയ്ക്കും അമ്മയ്ക്കും ബ്രദറിനും കോവിഡ് ബാധിച്ചു എന്നുള്ളത്, സത്യം പറഞ്ഞാൽ എന്താ ചെയ്യേണ്ടത് എന്താ പറയേണ്ടത് എന്ന് അറിയാത്ത ഒരു വല്ലാത്ത അവസ്ഥയാണ്, കാരണം നാലു വശത്തു നിന്നും വരുന്ന വാർത്തകളും എന്നും എനിക്ക് അനുഭവിക്കേണ്ടിവരുന്ന കാര്യങ്ങളും വളരെ കൂടുതലാണ് അപ്പോൾ പെട്ടെന്നുതന്നെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് അവളെ മാറ്റി ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്, സത്യം പറഞ്ഞാൽ എന്താ ചെയ്യണ്ടേ എന്ന് അറിയത്തില്ല

ഒരു വശത്ത് അസുഖം സ്‌പ്രെഡ്‌ ചെയ്തിരിക്കുന്നു ഒരു വശത്ത് അവൾക്ക് പോസിറ്റീവ് ആണ് ഇനിയും കടമ്പകൾ ഒരുപാട് കടകേണ്ടതായിട്ടുണ്ട് ,അതിന് ഇപ്പോൾ വേണ്ടത് കരുതൽ വേണം, അതുപോലെതന്നെ പ്രാർത്ഥന വേണം ഈ കരുതലും പ്രാർത്ഥനയും ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് എല്ലാവരും എല്ലാവരും രണ്ടിനും ഒപ്പം കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു, അവൾ പഴേ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചുവരണം ഞങ്ങളുടെ എല്ലാവരും ഞങ്ങളുടെ മാത്രമല്ല ശരണ്യയെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹം എനിക്ക് അറിയാം അതുകൊണ്ട് ഈ ഒരു വാർത്ത നിങ്ങളുമായി ഒരു വിവരം നിങ്ങളുമായി പങ്കു വെക്കാൻ വേണ്ടിയാണ് ഞാൻ വന്നത് ,എത്രയുംവേഗം രണ്ടിൽനിന്നും അവൾ മോചിതയാകണം” ഇതായിരുന്നു സീമ ജി നായരുടെ വാക്ക് ഇപ്പോൾ നിരവതി പേരാണ് ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് എന്ന് വീഡിയോയുടെ താഴെ വന്ന അഭിപ്രായങ്ങൾ കണ്ടാൽ മനസിലാക്കാൻ കഴിയുന്നതാണ്

x