ആരും സഹായിക്കാനില്ലാതെ വഴിയിൽ നിന്ന അന്ധനെ ബസ് വിളിച്ചു നിർത്തി ബേസിൽ കയറ്റി വിടുന്ന ബാലന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നന്മ വറ്റാത്ത മനുഷ്യരുടെ അനേകം വാർത്തകളും ചിത്രങ്ങളും നമ്മൾ ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമൊക്കെ കാണാറുണ്ട്.ചില ചിത്രങ്ങളും വാർത്തകളും ഒക്കെ നമ്മുടെ മനസിനെ വല്ലാതെ ആകര്ഷിക്കാരുമുണ്ട് .ഒരു തരത്തിൽ പറഞ്ഞാൽ ചില നന്മ വറ്റാത്ത മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ ലോകം ഇങ്ങനെ തന്നെ നിൽക്കുന്നത്.മറ്റുള്ളർക്ക് പ്രചോദനമാവുകയും എന്നാൽ ഒരു പ്രതിഭലവും പ്രതീക്ഷിക്കാതെ നന്മ ചെയ്യുന്ന ഒരുപാട് ആളുകൾ നമുക്കിടയിൽ തന്നെ അനേകമുണ്ട് .ദിനം പ്രതി സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ള നന്മയിലേക്ക് ഇപ്പോഴിതാ മറ്റൊരു നന്മ ചിത്രം കൂടി ഇടം പിടിക്കുകയാണ്

 

 

 

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രെധ നേടുന്ന ഒരു ചിത്രം , കണ്ണ് കാണാൻ കഴിയാത്ത അന്ധനായ വ്യക്തിയെ ബസ് കയറ്റി വിടുന്ന ഒരു ബാലന്റെ ചിത്രം.ആ കുഞ്ഞു മനസിന് ഏവരും നിറഞ്ഞ മനസോടെ ഒരു ബിഗ് സല്യൂട്ട് നൽകിപോവുകയാണ്.ആരും സഹായത്തിനില്ലാതെ ബസിൽ കയറാൻ നിന്ന അന്ധനാണ് ആ കൊച്ചു ബാലൻ വഴികാട്ടിയായും സഹായിയായും എത്തുന്നത്.

 

പള്ളികർണയിൽ നിന്നും സൈദാ പേട്ടിലേക്ക് ബസ് കയറാൻ ആരും സഹായത്തിനില്ലാതെ നിന്ന അന്ധനാണ് ഒരു കൊച്ചു ബാലന്റെ വലിയ മനസ് സഹായമായത്.കണ്ണ് കാണാൻ കഴിയാത്തത് കൊണ്ട് ആരെടെയെങ്കിലും സഹായം ലഭിച്ചാലേ അദ്ദേഹത്തിന് ബസിൽ കയറാൻ സാധിക്കു.കുറെ നേരമായി ആരും സഹായത്തിനില്ലാതെ നിന്ന അന്ധനാണ് ആ കൊച്ചു ബാലൻ സഹായത്തിനായി എത്തുകയും അദ്ദേഹത്തിന് പോകേണ്ട ബസ് വിളിച്ചുനിർത്തി വഴികാട്ടിയായി അദ്ദേഹത്തെ സുരക്ഷിതമായി ബസിൽ കയറ്റി വിടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

 

 

തമിഴ്നാട്ടിലാണ് സംഭവം നടക്കുന്നത് , രമേശ് ബാലയാണ് ചിത്രം റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.രമേശ് റീ ട്വീറ്റ് ചെയ്തതൊടെ നിമിഷ നേരങ്ങൾക്കുളിൽ തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ബാലന് ഒന്നടങ്കം അഭിന്ദനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.എന്തായാലും ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്.. ഇതിനു മുൻപ് കേരളത്തിലും ഇത്തരത്തിലുള്ള ഒരു ചിത്രവും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.കണ്ണ് കാണാൻ കഴിയാത്ത അന്ധന് വേണ്ടി ബസിന് പിന്നാലെയോടിയ സുപ്രിയ എന്ന യുവതി കേരളക്കരയുടെ അഭിനന്ദനവും ആശീർവാദവും നേടിയിരുന്നു.

 


 

കണ്ണ് കാണാൻ കഴിയാത്ത അദ്ദേഹത്തിന് വേണ്ടി വണ്ടിയുടെ പിന്നാലെ ഓടുകയും ഒരാൾ കൂടി വരാൻ ഉണ്ടെന്നു കണ്ടക്ടറെ അറിയിച്ച ശേഷം അന്ധനായ വ്യക്തിയുടെ അടുത്തേക്ക് തിരിച്ച് ഓടി എത്തുകയും ,അദ്ദേഹത്തിന്റെ കൈ പിടിച്ച് ബസിൽ കയറ്റി വിടുന്നതും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രങ്ങളാണ് തമിഴ് നാട്ടിൽ നിന്നും വൈറലായി മാറികൊണ്ടിരിക്കുന്നത്.ആരും സഹായിക്കാനില്ലാതെ വഴിയരുകിൽ നിന്ന ആ അന്ധനെ സഹായിക്കാനെത്തിയ ആ പേരറിയാത്ത ബാലനിരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും..

x