ക്രിസ്മസിന് ഇസ കുട്ടന് ചാക്കോച്ചൻ നൽകിയ സമ്മാനം കണ്ടോ , ആശംസകൾ നേർന്ന് ആരാധകർ

ലോകമെമ്പാടും ഈ വർഷം എല്ലാവര്ക്കും അത്ര നല്ലത് ആയിരുന്നില്ല, കോവിഡ് പ്രതിസന്ധിയിലും തിരുപ്പിറവിയുടെ ഓര്മ പുതുക്കി ലോകം മുഴുവൻ ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്.അതോടൊപ്പം നല്ലൊരു പുതുവർഷത്തെ വരവേൽക്കാനും ഏവരും പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ്.ഇപ്പോഴിതാ ക്രിസ്മസ് ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.അതിൽ എടുത്ത് പറയേണ്ടത് ചാക്കോച്ചന്റെ ഇസ കുട്ടന്റെ ക്രിസ്മസ് ആഘോഷമാണ്.ആരധകർക്ക് ആശംസകൾ നേർന്നുകൊണ്ട് ഇസാക്കുട്ടനോപ്പം ക്രസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

 

“ക്രസ്തുമസിന്റെ ആഹ്ലാദവും പ്രതീക്ഷയും സന്തോഷവും അനുഗ്രഹവും ആശംസിക്കുന്നു , ഒപ്പം തന്നെ ഭൂതകാലത്തിന്റെ സഹനതകളും കഷ്ടപ്പാടുകളും നമ്മെ കൂടുതൽ കരുത്തുറ്റവർ ആക്കുന്നു , പുതിയ തയ്യാറെടുപ്പുകൾ നടത്താനും സഹായമനസ്കരും പ്രത്യാശ ഉള്ളവരും ശുഭാപ്തി വിശ്വാസം ഉള്ളവരാക്കി മാറ്റട്ടെ എന്നും കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിചു.

 

നിമിഷ നേരങ്ങൾകൊണ്ടാണ് താരത്തിന്റെയും ഇസ കുട്ടന്റേയും ക്രിസ്മസ് ആഘോഷങ്ങൾ വൈറലായി മാറിയിരിക്കുന്നത്.ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബന് ലഭിച്ച ഭാഗ്യമാണ് ഇസഹാക്ക് എന്ന ഇസക്കുട്ടൻ.അതുകൊണ്ട് തന്നെ ഇസാകുട്ടന്റെ ഓരോ ചെറിയ സന്തോഷനിമിഷം പോലും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.ചാക്കോച്ചനെ പോലെ തന്നെ ഇസ കുട്ടനും ആരാധകർ ഏറെയാണ്.നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയയ്ക്കും ചാക്കോച്ചനും ഇസ കുട്ടനെ ലഭിക്കുന്നത്.2019 ഏപ്രിൽ 7 നാണ് ഇസ കുട്ടൻ എത്തുന്നത്.മകൻ ജനിച്ച നിമിഷം മുതൽ അവനോടൊപ്പമുള്ള ഓരോ നിമിഷവും കുഞ്ചാക്കോയും പ്രിയയും ആസ്വദിക്കുകയാണ്.

 

ഇസ കുട്ടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷ പെടാറുണ്ട് , ചിത്രങ്ങൾ എത്തിയാൽ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.എന്തായാലും ക്രിസ് മസ് ആഘോഷിക്കുന്ന ഇസ കുട്ടന്റേയും പ്രിയയുടെയും ചാക്കോച്ചന്റേയും ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആരാധകർ ചാക്കോച്ചനും കുടുംബത്തിനും ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നു രംഗത്ത് വരുന്നുണ്ട്

x