
വളരെ അപൂർവമായി മാത്രം കാണുന്ന ഒരു അവസ്ഥ ഡോക്റ്റർമാർ പോലും വിയർക്കുകയായിരുന്നു അന്ന്
ആഗ്രഹിച്ചു കിട്ടിയ ആദ്യ മുത്തിനെ കണ്ടു കൊതി തീരും മുന്നേ ദൈവം അവനെ തട്ടി പറിച്ചു കൊണ്ട് പോവുകയായിരുന്നു. 36 മണിക്കൂറുകൾ മാത്രമായിരുന്നു തന്റെ പൊന്നോമനയെ ലാളിക്കാൻ ആ അമ്മക്ക് കഴിഞ്ഞത്. രണ്ടാമത്തെ മുത്തിനെയും ദൈവത്തിന്റെ പരീക്ഷണമായി എത്തിയതോടെ ആ മാതാപിതാക്കൾ തളന്നു പോയി. ഒരു ഉണ്ണിയെ റക്ഷിക്കാൻ പോൾ – കേറെൻ ദമ്പതികൾ നടത്തിയ പോറാട്ടത്തിന്റെ കഥയാണ് നിങ്ങളുമായി പങ്കു വെക്കുന്നത്.

ഒരു ഉണ്ണിക്കായി വിവാഹം കഴിഞ്ഞു 10 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു പോൾ റൈക്കിന് – കേറെൻ റോഡാസ് ദമ്പതികൾക്ക്. പത്തു വർഷത്തോളം നടത്തിയ ചികിത്സയുടേയും പ്രാർത്ഥനയുടെയും ഫലമായാണ് കേറെൻ ഗർ ഭിണി ആകുന്നത്. കാത്തിരിപ്പിൻെറയും സന്തോഷത്തിന്റെയും ദിനങ്ങൾ. അങ്ങനെ എട്ടാം മാസത്തിൽ നടത്തിയ ചെക്കപ്പി ലാണ് പൊന്നിന്റെ കിഡ്നി ക്രമാതീതമായി വലുതാകുന്ന പോളി സിസ്റ്റിക്ക് എന്ന അത്യപൂർവമായ റോഗം ആണെന്ന് മനസിലായത്. ഉടൻ തന്നെ ശസ്ത്രകിയ ചെയ്തു പുറത്തെടുത്തു വിദഗ്ദ്ധ ചികിസ നൽകിയെങ്കിലും റക്ഷിക്കാൻ ആയില്ല.
മാസങ്ങൾ കടന്നു പോയി കേറെൻ വീണ്ടും ഗർഭിണിയായി. ആദ്യ തവണ അങ്ങനെ ഒരു അനുഭവം ഉള്ളതു കൊണ്ട് തന്നെ ഇത്തവണ ആദ്യമേ തന്നെ പരിശോധന നടത്തിയിരുന്നു. ആറാമത്തെ ആഴ്ചയിലെ ചെക്കപ്പിൽ കിഡ്നി വളരുന്നതായി കണ്ടെത്തി. മുത്തിനെ റക്ഷിക്കാൻ ആകില്ലെന്നും ഉപേക്ഷിക്കണമെന്നും ഡോക്റ്റർമാർ നിർദേശിച്ചു. എന്നാൽ തന്റെ ഉദരത്തിൽ രൂപപ്പെട്ട ജീവന്റെ തുടുപ്പിനെ ഇല്ല താക്കൻ ആ ‘അമ്മ തയ്യാറായില്ല. ഫിലാഡൽഫിയയിലെ ഏറ്റവും മികച്ച ഹോസ്പിറ്റൽ കണ്ടെത്തി ആ ദമ്പതികൾ.

അങ്ങനെ എട്ടാം മാസത്തിൽ ശസതക്രിയ വഴി മുത്തിനെ പുറത്തെടുത്തു ചികിതസ ആരംഭിച്ചു. കിഡ്നി മാറ്റി വെക്കുക എന്നത് മാത്രമാണ് ഈ അവസ്ഥക്കുള്ള പരിഹാരം. എന്നാൽ ഒരു മുത്തിനെ കിഡ്നി മാറ്റി വെക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതു കൊണ്ട് തന്നെ മരുന്നുകൾ കൊണ്ട് പരമാവധി ദിവസങ്ങൾ തള്ളി നീക്കുക ആയിരുന്നു ഏക വഴി. മുത്തിന്റെ വയർ ഓരോ ദിവസം കഴിയും തോറും വീർത്തു വീർത്തു വന്നു കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം പ്രതീക്ഷിച്ചിരുന്നത് പോലെ ആ വൃക്കകൾ പ്രവർത്തനം അവസാനിപ്പിച്ചു. ഡോക്റ്റർമാർ വൃക്ക മാറ്റി വെക്കാൻ ഉള്ള ഒരുക്കങ്ങൾ തയ്യാറാക്കി. അവളുടെ അച്ഛൻ തന്നെയായിരുന്നു കിഡ്‌നി ദാനം ചെയ്യാൻ തയ്യാറായത്.
അവളുടെ കിഡ്നിയുടെ മൂന്നിരട്ടി വലിപ്പമുള്ള കിഡ്‌നി ആണ് ആ ചെറിയ ശരീരത്തിൽ വെച്ച് പിടിപ്പിച്ചത്. ഏഴ് മണിക്കൂർ നീണ്ട ശസതക്രിയയും 7 വർഷത്തോളം നീണ്ട ചികിതസയും. ഇന്ന് അവൾ പൂർണ്ണ ആരോഗ്യവതിയാണ്. ആ മുത്തിന്റെയും അവളുടെ മാതാപിതാക്കളുടേയും മറ്റു പലർക്കും ഒരു പ്രചോദനം തന്നെയായിരുന്നു. സാധാരണ പോളി സിസ്റ്റിക്ക് ബാധിച്ചിട്ടുണ്ടെങ്കിൽ ഉപേക്ഷിക്കുകയായിരുന്നു പതിവ്. എന്നാൽ ഈ മുത്തിനെ രക്ഷപ്പെടുത്താൻ ആയത് പുത്തൻ പ്രതീക്ഷയുടെ വഴിയാണ് തെളിച്ചത്.