ഇത് മലയാളം പടം തന്നെയാണോ? പ്രേക്ഷകരെ ഞെട്ടിച്ച് രെജിഷയും വീണയും ടീസർ കാണാം

അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികൾക്ക് പ്രിയങ്കരി ആയി മാറിയ നടിയാണ് രജീഷ വിജയൻ. തന്റെ ആദ്യ ചിത്രത്തിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച നടി മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. മറ്റുള്ള നടിമാരെ അപേക്ഷിച്ചു നായികാ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുത്ത നടി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻ നിര നായികമാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷകരെ വിസ്മയിപ്പിക്കാറുള്ള രെജിഷ ഇത്തവണയും മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. രെജിഷയുടെ പുതിയ ചിത്രമായ ലൗവിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. രെജിഷാ വിജയനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയുന്നത് കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ സ്രെധേയായ വീണ നന്ദകുമാർ ആണ്.

അനുരാഗ കരിക്കിൻ വെള്ളം , ഉണ്ട തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ്. ഇപ്പോൾ ചിത്രത്തിന്റെ ടീസർ ആണ് ഏറെ ചർച്ച ആകുന്നതു. രെജിഷ ഷൈൻ ടോം ചാക്കോ വീണ നന്ദകുമാർ തുടങ്ങിയവർ കൂടാതെ സുധി കാപ്പ ഗോകുലൻ എന്നിവരേയും ടീസറിൽ കാണാം. അഞ്ചാം പാതിരാ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണ് ലവ്. ജിംഷി ഖാലിദ് ആണ് ക്യാമറ.

കോവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ ഷൂട്ട് ചെയ്തു ആദ്യമായി പുറത്തിറക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലവ് എന്ന ചിത്രത്തിന് ഉണ്ട്. ചിത്രം യുഎഇയിൽ കഴിഞ്ഞ വര്ഷം റിലീസ് ചെയ്തിരുന്നു. ജനുവരി 29 നു റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ആണ് ഇന്നലെ റിലീസ് ചെയ്തത്. ഒരു മുറിയിൽ നടക്കുന്ന കഥ പറയുന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉളവാക്കുന്നതാണ്. അതു കൊണ്ടു തന്നെ വലിയ പ്രതീക്ഷയിൽ ആണ് മലയാളി സിനിമാ പ്രേമികൾ.

ചുരുങ്ങിയ സമയം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ലവ്. കഴിഞ്ഞ വര്ഷം ജൂൺ 22 നു തുടങ്ങിയ ചിത്രീകരണം ജൂലായ് 13നു അവസാനിച്ചിരുന്നു. മലയാളി പ്രേക്ഷകർക്ക് വളരെ പ്രതീക്ഷ ഉള്ള താരങ്ങളായ രെജിഷാ വിജയനും വീണാ നന്ദകുമാറും ഒന്നിക്കുമ്പോൾ മറ്റൊരു വ്യത്യസ്ത ചിത്രം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഏറെ കാലത്തിനു ശേഷം തീയേറ്റർ തുറന്ന സാഹചര്യത്തിൽ ഇറങ്ങിയ ചിത്രങ്ങൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഇത് സിനിമാ മേഖലക്ക് വലിയ ആശ്വാസം ആണ് നൽകുന്നത്.

x