
റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഇത്തവണ കേരളത്തിന്റെ ഫ്‌ളോട്ടും , ചിത്രങ്ങൾ വൈറൽ
നമ്മുടെ രാജ്യം ഇന്ത്യ ഇന്ന് 72 ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ നടക്കുന്നത്.പരേഡിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണവും പരേഡ് കാണാനെത്തുന്നവരുടെ കാഴ്ചക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്.മുൻപ് ഒന്നര ലക്ഷത്തോളം കാഴ്ചക്കാർ ഉണ്ടായിരുന്നതിൽ നിന്നും ഇത്തവണ 25000 ആക്കി ചുരുക്കിയിട്ടുണ്ട്.സൈനികരുടെ എണ്ണം 144 ൽ നിന്നും 96 ആക്കി കുറക്കുകയും ചെയ്തു.കർശനമായ സാമൂഹിക അകലം പാലിച്ചാണ് പരേഡ് കാണാനുള്ള കാണികൾക്കുള്ള ഇരിപ്പടങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ പ്രത്യേകതയിൽ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട് എന്നതാണ് , ഒപ്പം കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കും ഇത്തവണ പരേഡിൽ പങ്കെടുക്കുന്നുണ്ട്.

കേരളത്തിന്റെ ഫ്‌ളോട്ടും പങ്കെടുക്കുന്നുണ്ട് അതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്.

200 വർഷത്തിൽ ഏറെയായി ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന ഇന്ത്യ സ്വന്തന്ദ്ര സമരത്തെ തുടർന്ന് 1947 ൽ ആഗസ്റ്റ് പതിനഞ്ചിന് ബ്രിട്ടീഷ് രാജിൽ നിന്നും സ്വന്തന്ദ്രം നേടിയെടുത്തു.ഇന്ത്യ സ്വന്തന്ദ്രമായപ്പോഴും സ്ഥിരമായ ഭരണഘടനാ ഇന്ത്യക്ക് ഉണ്ടായിരുന്നില്ല .പിന്നീട് ഓഗസ്റ്റ് 29 നു സ്ഥിരമായ ഭരണഘടനാ നിർമിക്കാൻ ഒരു കരട് സമിതിയെ നിയോഗിക്കുകയും ഡോ .അംബേക്കറിനെ അതിന്റെ ചെയർമാനായി തിരഞ്ഞെടുക്കുകയും ചെയ്തു.ഒടുവിൽ ഭരണഘടനാ തയ്യാറാക്കുകയും ജനുവരി 26 നു ഇന്ത്യയെ പരമോന്നത റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു
