ഇവൻ അറിയാതെ എടുത്തത് ഒരു മധുര പലഹാരം പക്ഷെ ആ കടക്കാരൻ ചെയ്‌ത്‌ പ്രവൃത്തി കണ്ണ് നിറയാതെ ഇത് വായിക്കാൻ കഴിയില്ല

അറിയാതെ എടുത്ത മധുര പലഹാരത്തിന് ഇവൻ നൽകേണ്ടി വന്നത് സ്വന്തം പ്രാണൻ . ഏവരെയും കണ്ണീരിലാഴ്ത്തി ഹരീഷയ്യ എന്ന പൊന്നുമോൻറെ വാർത്തയാണ് സോഷ്യൽ മീഡിയയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയത്. ഇക്കഴിഞ്ഞ ദിവസം വടക്കൻ കർണാടകയിലെ ഹാവേരി ജില്ലയിൽ ആണ് ഈ സംഭവം നടന്നത് . മധുരപലഹാരം മോഷ്ടിച്ചു എന്നാരോപിച്ച് കടക്കാരൻ ശിവരുദ്രപ്പ ഹരീഷയ്യ എന്ന കുട്ടിയോട് ചെയ്തത് സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമുള്ള പ്രവർത്തിയാണ്

പച്ചക്കറി വാങ്ങാൻ എത്തിയ ഹരീഷയ്യ മധുരപലഹാരം മോഷ്ടിച്ചു എന്നാരോപിച്ച് കടക്കാരൻ മുതുകിൽ ഭാരമുള്ള പാറക്കല്ല് കെട്ടിവെച്ച് കുഴിയിൽ ഇറക്കി ഇരുത്തുകയായിരുന്നു. വീടിനു വേണ്ടി എടുത്ത കുഴിയിലാണ് ഹരീഷയ്യയെ ഇരുത്തിയത് .. പച്ചക്കറി വാങ്ങാൻ കടയിൽ പോയ ഹരീഷയ്യ യെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ വീട്ടുകാർ അന്വഷിച്ചെത്തുകയായിരുന്നു . അന്വഷിച്ചെത്തിയ അമ്മയെ കണ്ടപ്പോൾ കടക്കാരൻ ശിവരുദ്രപ്പ ആട്ടി ഓടിച്ചു..

അമ്മയ്ക്ക് പുറമെ അച്ഛൻ നാഗയ്യ യും മകനെ തേടി എത്തി , എന്നാൽ അമ്മയ്ക്ക് നേടിടേണ്ടിവന്ന സമാനമായ പ്രതികരണം തന്നെയായിരുന്നു അച്ഛൻ നാഗയ്യക്കും കടക്കാരനായ ശിവ രുദ്രപ്പയിൽ നിന്നും നേരിടേണ്ടി വന്നത് . ഹരീഷയ്യ യെ വിട്ടുകൊടുക്കാൻ കടക്കാരനായ ശിവരുദ്രപ്പ തയ്യാറായില്ല .. ഒടുവിൽ അമ്മയും അച്ഛനും ബഹളം വെച്ചതോടെ മകനെ വിട്ടുനൽകുകയായിരുന്നു .. ഹരീഷയ്യ യെ കണ്ടെത്തിയപ്പോൾ തളർന്ന നിലയിൽ ആയിരുന്നു . കെട്ടിട നിർമ്മാണത്തിനായി കൊണ്ടുവന്ന ഭാരമേറിയ കല്ലാണ് കടക്കാരൻ കെട്ടി വെച്ചത് .

ഒട്ടും വൈകാതെ തന്നെ ഹരീഷയ്യ യെ നാട്ടുകാരും വീട്ടുകാരും ചേർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ ഹരീഷയ്യ ഒടുവിൽ ഏവരുടെയും പ്രാർത്ഥനകൾ വിഫലമാവുകയായിരുന്നു .വാർത്ത പുറം ലോകം അറിഞ്ഞതോടെ കടക്കാരനായ ശിവരുദ്രപ്പയും കുടുംബവും ഇപ്പോൾ ഒളിവിലാണ് , സോഷ്യൽ മീഡിയയിൽ വാർത്ത എത്തിയതോടെ നിരവധി ആളുകളാണ് കടക്കാരൻ ശിവരുദ്രപ്പക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വരുന്നത്

ഒരു പലഹാരത്തിന്റെ പേരിൽ ആ കുട്ടിയോട് ഇങ്ങനെ ഒക്കെ ചെയ്യാൻ തനിക്ക് എങ്ങനെ തോന്നി എന്നാണ് ഏവരും ഒരേ സ്വരത്തിൽ ചോദിക്കുന്നത് ..മനസാക്ഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇത്തരത്തിലുള്ളവർക്ക് കടുത്ത ശിക്ഷ തന്നെ പ്രതിഫലമായി നൽകണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ . എന്തായാലും കടക്കാരൻ രുദ്രപ്പക്കെത്തിയെ അന്വഷണം നടത്താൻ പ്രത്യേക അന്വഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട് .ഈ കുട്ടിയുടെ വാർത്ത ഇപ്പോൾ സോഷ്യൽ ലോകത്തുള്ളവരുടെ കണ്ണ് നിറയ്ക്കുകയാണ്

x