റാസ്പുടിൻ ഡൻസിലൂടെ ജാനകിയുടെയും നവീന്റെയും റെക്കോർഡുകൾ തകർത്ത ആ താരം ഇവിടെയുണ്ട് .. ആള് ചില്ലറക്കാരൻ ആല്ല കേട്ടോ

കിടിലൻ സ്റ്റെപ്പുകൾ കൊണ്ട് ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഇളക്കി മറിച്ച രണ്ട് താരങ്ങളായിരുന്നു മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകിയും നവീനും .. റാസ്പുട്ടിൻ എന്ന ഗാനത്തിന് ചുവട് വെച്ച ഇരുവരുടെയും വീഡിയോ സോഷ്യൽ ലോകത്ത് വൻ തരംഗം സൃഷ്ടിച്ചിരുന്നു .. സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഡാൻസ് വീഡിയോ മോളിവുഡ് ൽ നിന്നും ബോളിവുഡിൽ വരെ എത്തിയിരുന്നു .. ബോളിവുഡ് ലെ പ്രമുഖർ അടക്കം ഇരുവരുടെയും ഡാൻസ് വീഡിയോ ഷെയർ ചെയ്തിരുന്നു .. ഇരുവരെയും അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്ത് എത്തിയവർക്ക് പിന്നാലെ ചില വിമർശങ്ങളും ഉയർന്നിരുന്നു .. എന്നാൽ വിമർശനങ്ങളെ മൈൻഡ് ചെയ്യുന്നില്ല എന്നായിരുന്നു ഇരുവരുടെയും പ്രതികരണം .. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജാനകിയേയും നവീനെയും വെല്ലുന്ന ഒരു കുടി.യന്റെ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ..

 

 

റാസ്പുട്ടിൻ ഗാനത്തിന് വെള്ളമടിച്ചുള്ള കു. ടി.യന്റെ ഡാൻസിന് നിറ കയ്യടികളും സപ്പോർട്ടുമായിട്ടാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .. നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറിയ ആ വെള്ളമടിക്കാരനായ യുവാവ് ആരാണെന്നറിയാനുള്ള ആകാംഷയിലായിരുന്നു സോഷ്യൽ ലോകം .. ശരിക്കും വെള്ളമടിച്ചുള്ള ഡാൻസ് ആണോ അതോ അഭിനയിച്ചതാണോ എന്നടക്കമുള്ള നിരവധി ചോദ്യങ്ങളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .. ഇപ്പോഴതാ ആ വൈറൽ താരത്തെ സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ് ..

 

ജാനകിയേയും നവീനെയും വെല്ലുന്ന ഡാൻസ് കളിച്ച ആ വൈറൽ താരത്തിന്റെ പേര് സനൂപ് കുമാർ .. തൃശൂർ പാഞ്ഞാൾ സ്വദേശിയായ സനൂപ് കുമാർ സ്വയം ഡാൻസ് ചെയ്ത് സ്വയം റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു .. നിമിഷ നേരങ്ങൾക്കൊണ്ടാണ് സനൂപിന്റെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി കത്തിക്കയറിയത് .. വെള്ളമടിക്കാരന്റെ വേഷം ചെയ്ത് ഹിറ്റായ ബൈജുവിനോടുള്ള ആരാധന മൂത്താണ് താരം ഈ വേഷത്തിലേക്ക് തിരിഞ്ഞത് .. ലുങ്കിയിൽ കുടിയന്റെ വേഷത്തിൽ എത്തി സ്റ്റെപ് വെക്കുന്ന സനൂപ് കുമാർ യഥാർത്ഥത്തിൽ കു.ടി. യനല്ല മറിച്ച് നല്ലൊരു പ്രൊഫഷണൽ ഡാൻസർ ആണ് .. നൃത്തസംഘങ്ങളിലൂടെ ആയിരുന്നു തുടക്കമെങ്കിലും ഇപ്പോൾ താരം സ്വയം ഒരു ഡാൻസ് ഗ്രൂപ്പ് തന്നെ തുടങ്ങിയിട്ടുണ്ട് .. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ല എങ്കിലും സനൂപിന്‌ ആഗ്രഹവും ആവേശവുമാണ് നൃത്തത്തോട് .. ഓട്ടോമൊബൈൽ ഐ ടി എ കഴിഞ്ഞ സനൂപ് ഇപ്പോൾ താവൂസ് സിനിമ തീയേറ്ററിലെ ജീവനക്കാരാണ് ..

 

 

എന്തായാലും സനൂപിന്റെ നൃത്തം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിട്ടുണ്ട് .. നിരവധി ആളുകളാണ് സനൂപിന്റെ നൃത്തത്തിന് മികച്ച പ്രതികരണവുമായി രംഗത്ത് എത്തുന്നത് .. നിരവധി സിനിമ താരങ്ങൾ അടക്കം വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട് .. ജാനകിക്കും നവീനും കട്ടക്ക് നിൽക്കുന്ന എതിരാളി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റ് കൾ .. ഇനിയും കിടിലൻ ഡാൻസുമായുള്ള താരത്തിന്റെ വരവിനായി കാത്തിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്

x